കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് ശല്യം ചെയ്താൽ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക്; കർശന നിർദ്ദേശവുമായി മന്ത്രി
കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് ശല്യം ചെയ്താൽ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക്; കർശന നിർദ്ദേശവുമായി മന്ത്രി കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് സഹയാത്രികർക്ക് ശല്യമുണ്ടാക്കുകയോ ജീവനക്കാരോട് തർക്കിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരുമായി ബസ് നേരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാൻ കണ്ടക്ടർമാർക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യപിച്ച് യാത്ര ചെയ്യുന്നതിന് തടസ്സമില്ല, എന്നാൽ സഹയാത്രികരെ, പ്രത്യേകിച്ച് സ്ത്രീകളെ ശല്യപ്പെടുത്തുക,…
