കാട് മൂടി പാണ്ടിക്കടവ് കണ്ടത്തുവയൽ റോഡ്; വിദ്യാർത്ഥികൾ അടക്കം യാത്ര ഭീതിയോടെ; മുസ്ലിം ലീഗ് പിഡബ്ല്യൂഡിക്ക് പരാതി നൽകി.   

    മാനന്തവാടി: പാണ്ടിക്കടവ് കണ്ടത്തുവയൽ റോഡിലെ ഇരുവശങ്ങളിലുമായി കാടുകൾ പടർന്ന് ഇത് വഴി പോകുന്ന വാഹനങ്ങൾക്ക് അപകട സാധ്യത പതിയിരിക്കുന്നു. ദിവസേന വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് വാഹനങ്ങളും കാൽ നട യാത്രക്കാരും ആശ്രയിക്കുന്ന റോഡിൽ അപകടങ്ങളും പതിവാണ്. റോഡിലെ കാടുകൾ ഉടൻ വെട്ടി അപകടം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് പാണ്ടിക്കടവ് ശാഖാ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് മാനന്തവാടി പി ഡബ്ല്യൂ ഡി എൻഞ്ചിനീയർക്ക് പരാതി നൽകി.

    Read More

      ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു

      മാനന്തവാടി : സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിൻ്റെയും പായോട് കുരിശും തൊട്ടിയുടെ കുദാശയുടെയും ഭാഗമായി പ്രസിദ്ധീകരിച്ചബുക്ക്ലെറ്റ് പ്രകാശനം മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. വികാരി ഫാ. ബേബി പൗലോസ്, ട്രസ്റ്റി വിനു വാണാക്കുടി, ജോ. സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, നിർമാണ കമ്മിറ്റി കൺവീനർ ബിജു ഉഴുന്നിങ്കൽ, പ്രധാന ശിശ്രൂഷകൻ പി.യു. അനീഷ്, യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് എന്നിവർ സംബന്ധിച്ചു.

      Read More

        ന്യൂനപക്ഷ വേട്ട സമൂഹം ഒന്നിക്കണം: ജംഷീദ നൗഷാദ്

        മേപ്പാടി: രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി ഒന്നിക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ നൗഷാദ് ആവശ്യപ്പെട്ടു എമർജിംഗ് വിമൺ ക്യാമ്പയിൻ്റെ ഭാഗമായി വിമൺ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസരിക്കുകയാരുന്നു അവർ. വോട്ട് കൊള്ളയുടെ വിവരങ്ങൾ പുറത്ത് വരുന്നതിലൂടെ രാജ്യത്തിൻ്റെജനാധിപത്യം തകർന്നുകൊണ്ടിരിക്കുകയാണെന്നും അത് അനുവദിച്ച് കൂടെന്നും ജംഷീദ കൂട്ടിച്ചേർത്തു.  മണ്ഡലം പ്രസിഡൻ്റ് സാഹിറ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ ട്രഷറർ സൽമ, മാനന്തവാടി…

        Read More

          സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  

          തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് രണ്ട് ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന്…

          Read More

            പി. മുഹമ്മദലി അനുസ്മരണം സംഘടിപ്പിച്ചു.

            മേപ്പാടി : എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി മേപ്പാടിയിൽ. എസ് ഡി പി ഐ പ്രവർത്തകനും ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി മുഹമ്മദലി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സംഗമം എസ് ഡി പി ഐ ജില്ലാ പ്രസിഡൻ്റ് എ യൂസഫ് ഉദ്ഘാടനം ചെയ്തു. അനീതിക്കെതിരെ പോരാടാനും ഫാസിസ്റ്റ് ആക്രമണങ്ങളെ പൊതുസമൂഹത്തിൽ തുറന്നുകാണിക്കുന്നതിനും.തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിനും ജീവിതം സമർപ്പിച്ച പൊതു പ്രവർത്തകനായിരുന്നു മുഹമ്മദലിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി…

            Read More

              ഒമാക് കുടുംബ സംഗമം സംഘടിപ്പിച്ചു

              താമരശ്ശേരി: ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ നടന്ന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവും, വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഏറ്റവും പ്രായം കുറഞ്ഞ കവിയിത്രി പട്ടികയിൽ സ്ഥാനം പിടിച്ച ആഗ്നയാമി മുഖ്യാതിഥിയായി.   വിനോദ് താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒമാക് കോഴിക്കോട് പ്രസിഡൻ്റ്…

              Read More

                വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ കയ്യേറ്റം; ഒമാക് പ്രതിഷേധിച്ചു

                കോഴിക്കോട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ, അവരുടെ സംഘത്തിലെ ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.   ഒമാക് വയനാട് ജില്ലാ പ്രസിഡൻ്റും വയനാട് വിഷൻ റിപ്പോർട്ടറുമായ ഷിബു സി.വി യെ കയ്യേറ്റം ചെയ്യുകയും, അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത ഫോട്ടോഗ്രാഫറുടെ…

                Read More

                  സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ റെക്കോർഡ് വർധന; വിദ്യാർഥികളിലെ ലഹരിയുപയോഗം ആശങ്കാജനകമെന്ന് അധികൃതർ

                  തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ റെക്കോർഡ് വർധന. എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ഓഗസ്റ്റ് വരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരം (എൻ.ഡി.പി.എസ്) 8,622 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024ൽ 8,160 കേസുകളും 2023ൽ 8,104 കേസുകളുമാണ് എക്സൈസ് രജിസ്റ്റർ ചെയ്തിരുന്നത്. മയക്കുമരുന്ന് കേസുകളിൽ എക്സൈസ് നടത്തിയ അറസ്റ്റുകളുടെ എണ്ണത്തിലും കേസുകളുടെ വർദ്ധനവ് പ്രതിഫലിച്ചിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റ് വരെ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ 8,505 പേർ അറസ്റ്റിലായിട്ടുണ്ട്, 2024 ൽ ഇത്…

                  Read More

                    കൈതക്കലിൽ ടൂറിസ്റ്റ് ബസ്സും മിനിലോറിയും കൂട്ടിയിടിച്ചു

                    പനമരം: കൈതക്കൽ ജുമാ മസ്ജിദ് സമീപം ഇന്ന് പുലർച്ചെ കൊയിലേരി ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസ്സും നാലാം മൈൽ ഭാഗത്തുനിന്ന് വന്ന മിനി ലോറിയും (ദോസ്ത്) കൂട്ടിയിടിച്ചു . പള്ളി വളവിൽ വച്ച് മിനി ലോറിയുടെ പിറകിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു… ഇടിയുടെ ആഘാതത്തിൽ മിനി ലോറി മറിഞ്ഞു. അപകടത്തിൽ മിനിലോറിയുടെ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു .

                    Read More

                      റോഡ് ഉദ്ഘാടനം ചെയ്തു

                        തിനപുരം – മുപ്പൈനാട് പഞ്ചായത്ത് 3ാം വാർഡ് തിനപുരം വയലിൽ 6 ലക്ഷം വകയിരുത്തി പ്രവവർത്തി പൂർത്തീകരിച്ച ഒമ്പതാം നമ്പർ റോഡ് വാർഡ് മെമ്പർ കെ കെ സാജിത ഉദ്ഘാടനം ചെയ്തു.വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് നാസർ തിനപുരം അദ്ധ്യക്ഷത വഹിച്ചു. സി.ടി ഹുനൈസ്, പി.എം എ കരീം , കെ.കെ കുഞ്ഞമ്മദ് , അസീസ് നാണി ,പി മൂസ,കരീം വി.പി, രാമചന്ദ്രൻ,ലോറൻസ്, ഫൈസൽ , ഉമ്മർ പതിയിൽ, സലാം എന്നിവർ പങ്കെടുത്തു.

                      Read More