പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സിമ്പോസിയം സംഘടിപ്പിച്ചു.

    സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സിമ്പോസിയത്തിൽ അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന സിമ്പോസിയം കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ പി. ഉബൈദ് ഉദ്ഘാടനം ചെയ്തു.   കരുതൽ തടങ്കൽ ഉത്തരവുകൾ പാസാക്കുമ്പോൾ പോലീസ് വകുപ്പും ജില്ലാ മജിസ്ട്രേറ്റും അതീവ ശ്രദ്ധ ചെലുത്തണമെന്ന് ചെയർമാൻ പറഞ്ഞു. സത്യസന്ധവും ശക്തവുമായ കേസുകളില്‍ മാത്രമേ കാപ്പ…

    Read More

      നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്ററും ട്രാൻസ്ഫോർമറും പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്തു

      നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ജനറേറ്ററും ട്രാൻസ്ഫോർമറും സ്പോർട്സ് ഇൻജുറി ക്ലിനിക്കും രാജ്യസഭാ എപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പത്മശ്രീ ഡോ. പിടി ഉഷ ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് 58.5 കെ.വി. ജനറേറ്ററും 100 കെ.വി.എ ട്രാൻസ്ഫോർമറും ലഭ്യമാക്കിയത്. ഇതോടെ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ചികിത്സകൾക്കും പരിശോധനകൾക്കും നിരന്തര വൈദ്യുതി വിതരണം ഉറപ്പാക്കാൻ സാധിക്കും.   കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയതായി…

      Read More

        ഗാന്ധിനഗർ റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക-പുതുവത്സരാഘോഷം നടത്തി

        മാനന്തവാടി ഗാന്ധിനഗർ റെസിഡൻ്റ്സ് അസോസിയേഷൻ്റെ മൂന്നാം വാർഷികവും പുതുവത്സരാഘോഷവും കോമാച്ചി പാർക്കിൽ വെച്ച് നടത്തി. പാർക്ക് സന്ദർശനത്തിന് ശേഷം അവിടെയുള്ള കോൺഫറൻസ് ഹാളിൽ അംഗങ്ങൾ കലാപരിപാടികളും വിനോദപരിപാടികളും അവതരിപ്പിച്ചു . പ്രശസ്ത ടെലിവിഷൻ കോമഡി താരം സുനിൽ കോട്ടേമ്പ്രം , മഹേഷ് വടകര എന്നിവർ അവതരിപ്പിച്ച ഹാസ്യ സംഗീത പരിപാടികളും അരങ്ങേറി.

        Read More

          ചളിക്കണ്ടം മരക്കാർ ഹാജി റോഡ്  ഉദ്ഘാടനം ചെയ്തു 

          കമ്പളക്കാട് : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം അനുവദിച്ച് കോൺക്രീറ്റ് പണി പൂർത്തീകരിച്ച വാർഡ് 13 ചളി ക്കണ്ടം മരക്കാർ ഹാജി റോഡ് ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനത്ത് തൻവീർ നിർവഹിച്ചു. വാർഡ് വികസന സമിതി അംഗം അസീസ് E T അധ്യക്ഷൻ വഹിച്ചു. ഹംസ PC, നാസർ ഹാജി, ഹക്കീം, ഹംസ PK, ഹൈദ്രോസ്, നഫീസത്ത്

          Read More

          സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം; ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം.

          മേപ്പാടി : ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ. ബെയ്ലി പാലത്തിനു മുൻപിൽ പൊലീസുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു. സർക്കാർ വാ​ഗ്ദനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ചൂരൽമലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ പുഴയിൽ നീരൊഴുക്ക് വർധിച്ചു. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. ‘ഒരുപാട് നാളായി പണിയില്ലാതെ ഇരിക്കുന്നു. ആ 9000 കൊടുത്തിരുന്നെങ്കിൽ ഇത്ര റിസ്‌ക് എടുത്ത് ആളുകൾ പണിക്ക് പോകില്ലായിരുന്നു. നിത്യ വേതനം എന്ന 300…

          Read More

            കുടുംബശ്രീ ടേക്ക് എവേ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

            മേപ്പാടി: കുടുംബശ്രീയുടെ നേതൃത്വത്തിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിൽ ടേക്ക് എവേ കൗണ്ടർ ആരംഭിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി ഉദ്ഘാടനം നിർവഹിച്ചു. എ ഡി എം സി സലീന കെ എം അധ്യക്ഷയായി. ഒരേ മാതൃകയിൽ സംസ്ഥാനത്തുടനീളം സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.   പ്രഭാതഭക്ഷണ വിഭവങ്ങൾ, ബ്രോസ്റ്റഡ് വിഭവങ്ങൾ, ചായയും വിവിധ ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്തി ഉപഭോക്താക്കൾക്ക് വേഗത്തിലും ശുചിത്വത്തോടെയും സേവനം ലഭ്യമാക്കുന്നതിനാണ് ടേക്ക് എവേ കൗണ്ടർ ഒരുക്കിയിരിക്കുന്നത്….

            Read More

              സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു

              കൈതക്കൽ:ജി.വി.എച്ച്.എസ്സ് മാനന്തവാടി വി. എച്ച്. എസ്. ഇ. വിഭാഗം ഫസ്റ്റ് ഇയർ എൻഎസ്എസ് വളണ്ടിയേഴ്സിന്റ കൈതക്കൽ ജി.എൽ. പി. സ്കൂളിൽ വച്ച് നടന്ന സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു. പനമരം പഞ്ചായത്ത് മെമ്പർ ശ്രീമതി സൗജത്ത് ഉസ്മാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പി ടി എ പ്രസിഡന്റ്‌ ശ്രീ. നൂറുദ്ധീൻ പി, മുൻ പി.ടി.എ പ്രസിഡന്റ്‌ ശ്രീ. സിദ്ധിഖ്, ആശാ വർക്കറായ ശ്രീമതി.അമ്പിളി, അദ്ധ്യാപകരായ ബിനേഷ് രാഘവൻ, റംല കാവുങ്ങൽ എന്നിവർ സംസാരിച്ചു. സമാപന…

              Read More

              വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി

              മാനന്തവാടി: വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി. പിലാക്കാവ്, മണിയൻ കുന്ന് ഊന്ന്കല്ലിങ്കൽ ലീലയെ (70) ആണ് മണിയൻ കുന്ന് മലയിൽ വനമേഖലയിൽ നിന്നും ആർ ആർ ടി സംഘം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആണ് ഇവർ വനത്തിൽ പ്രവേശിച്ചിരുന്നത്. വനം വകുപ്പ് ആർആർടി , പൊലീസ്, ഡോഗ് സ്ക്വാഡ്, ഫയർ ഫോഴ്സ്, നാട്ടുകാർ എന്നിവർ ചൊവ്വാഴ്ച മുതൽ തിരച്ചിൽ നടത്തുകയായിരുന്നു.

              Read More

              ഇനി അപേക്ഷ നല്‍കി കാത്തിരിക്കേണ്ട!, ജനുവരി മുതല്‍ എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാം

              ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഐടി സംവിധാനം നവീകരിക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും. എന്നാല്‍ മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച്‌ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. ഇത് നടപ്പില്‍ വന്നാല്‍ അപേക്ഷകളും രേഖകളും നല്‍കി…

              Read More

                പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികം ഈടാക്കുന്നത് ബവ്കോ പിൻവലിച്ചു.

                കൊച്ചി:പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇരുപത് രൂപ അധികം ഈടാക്കുന്നത് ബവ്കോ പിൻവലിച്ചു. പരീക്ഷണ പദ്ധതി ഫലപ്രദമല്ലെന്നും മദ്യ ഉപഭോക്താക്കളിൽ നിന്നും വ്യാപക പരാതിയുണ്ടായെന്നും ബവ്കോ. നാളെ മുതൽ അധികനിരക്ക് നൽകാതെ മദ്യം വാങ്ങാം. നേരത്തെ വാങ്ങിയ കുപ്പികൾ ഈമാസം ഇരുപത് വരെ തിരിച്ചേൽപ്പിക്കാമെന്നും ബവ്കോ അറിയിച്ചു   പ്ലാസ്റ്റിക് നിർമാർജനമെന്ന മട്ടിലുള്ള ബവ്കോ പരീക്ഷണം ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ പ്ലാസ്റ്റിക് ഗോഡൗണാക്കുന്ന സ്ഥിതിയെത്തിച്ചു. ഒടുവിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ പത്ത് വീതം കടകളിൽ നടപ്പാക്കിയ പദ്ധതി പിൻവലിച്ച്…

                Read More