തിരുനെല്ലി ക്ഷേത്രത്തിന്കേരള ഗ്രാമീണ ബാങ്ക് ഇ കാണിക്ക സമർപ്പിച്ചു.

    തിരുനെല്ലി: മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ കാണിക്ക സമർപ്പിച്ചു. എക്സിക്യൂട്ടീവ് ഓഫിസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ . ചന്ദ്രൻ, ടി സന്തോഷ്‌ കുമാർ, മലബാർ ദേവസ്വം ബോർഡ് പ്രതിനിതി ആർ. ബിന്ദു, ഗ്രാമീണ ബാങ്ക് മാനേജർ അമൽരാജ്, അസിസ്റ്റന്റ് മാനേജർ റോജർ എന്നിവർ പങ്കെടുത്തു.

    Read More

      മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയില്‍ കണ്ടെത്തി

      പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പുല്‍പ്പള്ളി സ്‌ഫോടകവസ്തു കേസില്‍ ആരോപണവിധേയനാണ് അദ്ദേഹം. വീടിനുസമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ജോസ് നെല്ലേടം ഉള്‍പ്പെടെയുള്ളവരാണെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു. പുല്‍പ്പള്ളി കേസില്‍ 17 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തങ്കച്ചന്‍ ജയില്‍ മോചിതനായത്.കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കവെയാണ് സംഭവം.

      Read More

        മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി യുവാക്കളെ ക്രൂരമായി മര്‍ദിച്ചു; തലപ്പുഴ പൊലീസിനെതിരെ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല

        മാനന്തവാടി: മാസ്ക് ധരിച്ചില്ല എന്ന് ആരോപിച്ച് വയനാട് മാനന്തവാടി പീച്ചംകോട് സ്വദേശികളായ യുവാക്കൾക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ അഞ്ച് വർഷം കഴിഞ്ഞിട്ടും നടപടിയില്ല. വയനാട് പീച്ചങ്കോട് സ്വദേശികളായ ഇക്ബാൽ, സുഹൃത്ത് ഷമീർ എന്നിവരെയാണ് തലപ്പുഴ സിഐ ആയിരുന്ന പി.കെ. ജിജീഷിൻ്റെ നേതൃത്വത്തിൽസ്റ്റേഷനിൽവെച്ച് ക്രൂരമായി മർദിച്ചത്.   2020ലാണ് മര്‍ദനമുണ്ടായത്. സിഐയുമായി സംസാരിച്ച് നില്‍ക്കുന്ന സമയത്താണ് എസ്.ഐ ജിമ്മി കണ്ണിന് താഴെ ഇടിച്ചത്.അപ്പോള്‍ തന്നെ മൂക്കില്‍ നിന്ന് രക്തം വരികയും ചെയ്തു.പിന്നീട് രണ്ടുപേരും കൂടി തുടരെ മര്‍ദിച്ചു. മര്‍ദനത്തിന്…

        Read More

          കഞ്ചാവുമായി യുവാവ് പിടിയിൽ

          ബാവലി: തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ കെ.പിയും സംഘവും ബാവലിയില്‍ നടത്തിയ പരിശേധനയില്‍ കഞ്ചാവുമായി യുവാവിനെപിടികൂടി.കോഴിക്കോട് കുണ്ടുതോട്, മരുതോങ്കര തോട്ടക്കാട് മരുതോരേമ്മേല്‍ വീട്ടില്‍വിജിന്‍ പി.വി (23) ആണ് 53 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എ.എസ്.ഐ ശിവന്‍, എസ്.സി.പി.ഒ ജിതിന്‍, സിപിഒമാരയ മനീഷ്, ഹരീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

          Read More

            ജില്ലയിൽ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ സംയോജിത കർമ്മ പദ്ധതിയൊരുങ്ങുന്നു

            വയനാട് ജില്ലയിൽ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയോജിത കർമ്മ പദ്ധതി തയ്യാറാക്കുന്നു. പട്ടിക വർഗ മേഖലക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തുന്നത്. പട്ടിക വർഗ്ഗ മേഖലയിൽ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന ആരോഗ്യ -പോഷണ പദ്ധതികളെ സയോജിത പ്രവർത്തനങ്ങളിലൂടെ കൂടുതൽ കാര്യക്ഷമമാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം.   ജില്ലയിൽ നിലവിൽ 147 കുട്ടികൾക്ക് ഉയർന്ന പോഷണക്കുറവും (സിവിയര്‍ അക്യൂട്ട് മാൽന്യുട്രീഷൻ-സാം) 1519 കുട്ടികളിൽ…

            Read More

              മെഡിക്കൽ കോളേജിൽ ഗ്രീൻ സോൺ സംവിധാനം വിപുലീകരിച്ചു.

              മെഡിക്കൽ കോളേജിൽ ഗ്രീൻ സോൺ സംവിധാനം വിപുലീകരിച്ചു   കൂടുതൽ ഡോക്ടര്‍മാരെ നിയോഗിക്കുമെന്ന് താലൂക്ക് വികസന സമിതി യോഗം   മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള ഗ്രീൻ സോണിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതായി താലൂക്ക് തല വികസന സമിതി യോഗത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിൽ സായാഹ്ന ഒ.പി ഇല്ലാത്ത സാഹചര്യത്തിൽ വൈകുന്നേരങ്ങളിൽ എത്തുന്ന രോഗികൾക്കായാണ് ഗ്രീൻ സോണിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതെന്ന് സൂപ്രണ്ട് അറിയിച്ചു. ഗ്രീൻ സോണിൽ അധിക ഡോക്ടർമാരുടെ…

              Read More

                ശ്രീനാരായണ ഗുരുവിശ്വാസികൾ  ജുനൈദ് കൈപ്പാണിയെ ആദരിച്ചു 

                പുൽപ്പള്ളി:പുൽപ്പള്ളി ശാഖ ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു വിശ്വാസികൾ ചേർന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയെ ആദരിച്ചു. 171-മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുൽപ്പള്ളി എസ്. എൻ ബാല വിഹാറിൽ നടന്ന ചടങ്ങിലായിരുന്നു ആദരം. ശാഖ പ്രസിഡന്റ്‌ പി. എൻ ശിവൻ,ശാഖ സെക്രട്ടറി കെ. ആർ ജയരാജ്, ടി. എസ്. ആർ അസിസ്റ്റന്റ് പ്രൊഫസർ എം. എസ് നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു. വയനാടിന്റെ സാമൂഹിക,…

                Read More

                  കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെ മണ്ണെടുക്കാനുള്ള നിയന്ത്രണവും പിൻവലിച്ചു

                  കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെ മണ്ണെടുക്കാനുള്ള നിയന്ത്രണവും പിൻവലിച്ചു   ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണെടുക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. കുറുവ ദ്വീപിൽ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും നിയമങ്ങളും പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കൂ. യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുക്കുന്നതിൽ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചാൽ മാത്രമേ ബന്ധപ്പെട്ട വകുപ്പുകൾ അനുമതി നൽകുകയുള്ളെന്നും…

                  Read More

                    വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ സ്‌കില്‍ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി ജില്ല 

                    രാജ്യത്താദ്യമായി കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ സ്‌കില്‍ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി ജില്ല. പരിസ്ഥിതി ആഘാതം കുറയ്ക്കാനും കാലാവസ്ഥാ സുസ്ഥിരത കൈവരിക്കാനും വിദ്യാര്‍ത്ഥികളില്‍ അറിവും കഴിവും വളര്‍ത്തിയെടുക്കുകയാണ് ഗ്രീന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് പദ്ധതിയിലൂടെ. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, യൂണിസെഫ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് ഗ്രീന്‍ സ്‌കില്‍ വികസന പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. ഊര്‍ജ്ജ- മാലിന്യ സംസ്‌കരണം, പുനരുപയോഗ ഊര്‍ജം, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളില്‍ നവീനമായ…

                    Read More

                      കൊഴിഞ്ഞുപോക്ക് തടയാന്‍ ടാലന്റ് നര്‍ച്ചര്‍ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

                      കൊഴിഞ്ഞുപോക്ക് തടയാന്‍ ടാലന്റ് നര്‍ച്ചര്‍ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്   ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്റി വിഭാഗങ്ങളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് സമഗ്ര പുരോഗതി ലക്ഷ്യമിടാന്‍ ടാലന്റ് നര്‍ച്ചര്‍ (ട്രാന്‍സ്ഫോമിങ് പൊട്ടെന്‍ഷ്യല്‍ ഇന്‍ടു എക്‌സലന്‍സ്) പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ വിഷയങ്ങളില്‍ ആത്മവിശ്വാസത്തോടെ പഠനം നടത്താന്‍ പിന്തുണ, കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ അവസരം ഒരുക്കല്‍, ജീവിത നൈപുണികളില്‍ പരിശീലനം ഉറപ്പാക്കല്‍ ലക്ഷ്യമാക്കി ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് ടാലന്റ് നര്‍ച്ചര്‍ പദ്ധതിയിലൂടെ. പൊതുവിദ്യാഭ്യാസ…

                      Read More