ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതരെ നേരിൽ കണ്ട് പ്രിയങ്ക ഗാന്ധി എംപി

    കൽപറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ നേരിട്ട് കണ്ട് പ്രിയങ്ക ഗാന്ധി എംപി. കൽപറ്റ പി.ഡബ്ല്യു.ഡി. ഗെസ്റ്റ് ഹൌസിൽ വച്ചാണ് ദുരന്ത ബാധിതരെ കണ്ട് ആശയവിനിമയം നടത്തിയത്. ദുരന്തബാധിതർ നേരിടുന്ന വിഷയങ്ങൾ എം.പി. യുടെ ശ്രദ്ധയിൽ പെടുത്തി. ടി. സിദ്ദിഖ് എം.എൽ.എ., മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ബാബു, ദുരന്തബാധിതരായ കർഷകർ, ചെറുകിട വ്യാപാരികൾ വ്യവസായികൾ വ്യവസായികൾ, ഗുരുതരമായ പരുക്കേറ്റവർ ഉൾപ്പടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു.

    Read More

      ചളിക്കണ്ടം മരക്കാർ ഹാജി റോഡ്  ഉദ്ഘാടനം ചെയ്തു 

      കമ്പളക്കാട് : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം അനുവദിച്ച് കോൺക്രീറ്റ് പണി പൂർത്തീകരിച്ച വാർഡ് 13 ചളി ക്കണ്ടം മരക്കാർ ഹാജി റോഡ് ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനത്ത് തൻവീർ നിർവഹിച്ചു. വാർഡ് വികസന സമിതി അംഗം അസീസ് E T അധ്യക്ഷൻ വഹിച്ചു. ഹംസ PC, നാസർ ഹാജി, ഹക്കീം, ഹംസ PK, ഹൈദ്രോസ്, നഫീസത്ത്

      Read More

        സ: സീതാറാം യെച്ചൂരി അനുസ്മരണം നടത്തി 

        കണിയാമ്പറ്റ : സി.പി.ഐ.എം മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ:സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണദിനാചാരണം സി.പി.ഐ.എം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പാർട്ടി കോട്ടത്തറ ഏരിയ കമ്മിറ്റി അംഗം സ:സതീഷ്കുമാർ എം.ജി ഉത്ഘാടനം ചെയ്തു. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം സ:സാന്ദ്ര അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ടി.എസ് സുരേഷ്, ലോക്കൽ കമ്മിറ്റി സെന്റർ അംഗങ്ങൾ ആയ സ:സുജേഷ് കുമാർ, സ:ലത്തീഫ് മേമാടൻ തുടങ്ങിയവർ സംസാരിച്ചു.

        Read More

          വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനനോത്സവം സ്വാഗത സംഘം രൂപീകരിച്ചു 

          വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിൻ്റെ പ്രവേശനനോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 22ന് ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.   മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ ദീർഘകാല സ്വപ്നമാണ് മാനന്തവാടി ഗവ മെഡിക്കൽ കോളേജിലൂടെ യഥാർത്ഥ്യമാവുന്നത്. എംബിബിഎസ് പഠനത്തിന് 50 സീറ്റുകൾക്കാണ് ദേശീയ മെഡിക്കൽ കൗൺസിൽ അനുമതി നൽകിയത്. മെഡിക്കല്‍ കോളേജിൽ ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാൻ ആവശ്യമായ അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിച്ചു….

          Read More

            കൊഴിഞ്ഞുപോക്ക് തടയാന്‍ കര്‍മ്മപദ്ധതി; സ്‌കൂളിലെത്തണം എല്ലാവരും, കൂടെയുണ്ട് നാടൊന്നാകെ

            സ്‌കൂളുകളില്‍ നിന്നും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്ത സഹകരണത്തോടെ കര്‍മ്മ പദ്ധതി നടപ്പാക്കുന്നു. സ്‌കൂളിലെത്തണം എല്ലാവരും കൂടെയുണ്ട് നാടൊന്നാകെ എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കുക ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് യോഗത്തില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.   ജില്ലയിലെ ആകെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 20…

            Read More

              താലൂക്ക്തല ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

              സംരംഭകര്‍ക്ക് ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം പകരാനും ബാങ്കും സംരംഭകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കല്‍ ലക്ഷ്യമിട്ട് വൈത്തിരി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്‍ഡ് ആക്‌സലേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോര്‍മന്‍സ് റാമ്പ് പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്.   സുല്‍ത്താന്‍ ബത്തേരിയില്‍ ഹോട്ടല്‍ സാഫ്രോണില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി നഗരസഭാ…

              Read More

                ബാഡ്മിന്റൺ താരത്തെ അനുമോദിച്ചു

                വെള്ളമുണ്ട: വയനാട് ജില്ലാ ബോഡ്മാൻ അസോസിയേഷന്റെ നേതൃത്വത്തിൽ നാഷണൽ മത്സരത്തിനുള്ള ബോൾ ബാഡ്മിന്റൺ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൽമാൻ ഫാരിസിന് അനുമോദിച്ചു. വയനാട് ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷത വെള്ളമുണ്ട മോഡൽ എച്ച് എസ് ഹെഡ്മിസ്ട്രെസ് ഷംല ടി.കെ നിർവഹിച്ചു. വയനാട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി പി ടി സുഭാഷ്, വി കെ ശ്രീധരൻ മാസ്റ്റർ,പി. ടി. എ പ്രസിഡന്റ്‌ കേളോത്ത് സലീം, ഐപി ആലീസ് തുടങ്ങിയവർ…

                Read More

                  കോൺഗ്രസ്‌ കൊലയാളി സംഘമായി: സി പി ഐ എം ‌

                  കൽപ്പറ്റ : ക്രിമിനൽ നേതൃത്വത്തിന്‌ കീഴിൽ ജില്ലയിൽ കോൺഗ്രസ്‌ കൊലയാളി സംഘമായെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്ത്‌ അംഗവും കോൺഗ്രസ്‌ നേതാവുമായ ജോസ്‌ നേല്ലേടത്തിന്റെ മരണം ഞെട്ടിക്കുന്നതാണ്‌. അധികാരത്തിനും പണത്തിനുംവേണ്ടിയുള്ള നേതാക്കളുടെ പോരിന്റെ ഒടുവിലത്തെ ഇരയാണ്‌ ജോസ്‌. മുള്ളൻകൊല്ലി പഞ്ചായത്ത്‌ രാണ്ടാം വാർഡ്‌ പ്രസിഡന്റ്‌ തങ്കച്ചനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിന്റെ തുടർച്ചയാണ്‌ ജോസ്‌ നെല്ലേടത്തെ മരണത്തിലേക്ക്‌ തള്ളിവിട്ടതെന്നാണറിയുന്നത്. നേതാക്കളുടെ ചതിയിൽ കുടുങ്ങിയാണ്‌ ജോസിന്‌ ജീവനൊടുക്കേണ്ടി വന്നതെന്നാണ്‌ പുറത്തുവരുന്ന വിവരം. പ്രവർത്തകരെ നിരന്തരം…

                  Read More

                    പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ്: പ്രിയങ്കാ ഗാന്ധി സ്ഥലം സന്ദർശിച്ചു.

                    പടിഞ്ഞാറത്തറ: വയനാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് പദ്ധതി സർവ്വേ പൂർത്തിയാക്കി തുടർ നടപടികളിലേക്ക് കടന്നതോടെ പദ്ധതിയുടെ സാധ്യതയും, പുരോഗതിയും നേരിട്ട് വിലയിരുത്താൻ വയനാട് എം പി പ്രിയങ്കാ ഗാന്ധി സ്ഥലം സന്ദർശിച്ചു. പദ്ധതിയുടെ പുരോഗതിയും, പ്രശ്‌നങ്ങളും, എതിർപ്പുകളും നേരിട്ട് മനസ്സിലാക്കിയതായും എം.പി പറഞ്ഞു. വർഷങ്ങളായി ഇതിനായി പ്രവർത്തിച്ചുവരുന്നവരുമായി ആശയവിനിമയം നടത്തിയതായും അവർ വ്യക്തമാക്കി. പാതയുടെ സർവേ പൂർത്തിയായി പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കാനായി അപേക്ഷിക്കാൻ പോകുകയാണ്. അതിനായി വേണ്ടത് ചെയ്യും. മേപ്പാടി ടണൽ…

                    Read More

                      ബോധവൽക്കരണ ക്ലാസും ശിൽപശാലയും സംഘടിപ്പിച്ചു

                      കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പാഴ്‌വസ്തു പരിപാലനവും മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ അവബോധ ക്ലാസും ശാസ്ത്രീയ മാലിന്യ സംസ്കരണ ശിൽപശാലയും സംഘടിപ്പിച്ചു. വയനാട് ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ അനൂപ് കെ ക്ലാസ്സെടുത്തു. ശുചിത്വ മിഷൻ ഡിഇ ഒ പ്രശോഭ് ജയകുമാർ ശിൽൽപശാലയ്ക്ക് നേതൃത്വം നൽകി. എസ് എസ് എസ് എസ് വിദ്യാർഥികൾ പാഴ് വസ്തുക്കളിൽ നിന്നു മനോഹരമായ ഉൽപന്നങ്ങൾ നിർമിച്ചു. പ്രദർശനവും…

                      Read More