കുടുംബശ്രീ കേക്ക് മേള തുടങ്ങി

കൽപ്പറ്റ : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല കേക്ക് മേള കല്‍പ്പറ്റയില്‍ തുടങ്ങി. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന മേള കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമാകുവാനും ജില്ലയിലെ സംരഭകരെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള വേദിയായിരിക്കും ഈ വര്‍ഷത്തെ ജില്ലാതല കേക്ക് മേളയെന്ന് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.പൊതുജനങ്ങള്‍ക്കായി ക്രിസ്തുമസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കുടുംബശ്രീ യൂണിറ്റുകള്‍ മേളയുടെ ഭാഗമാകുന്നുണ്ട്. വൈവിധ്യങ്ങളായ കേക്കുകളുടെയും മറ്റു…

Read More

    നൂൽപ്പുഴയിൽ കടുവയുടെ ആക്രമണം; ഗർഭിണിയായ പശുവിനെയും കിടാവിനെയും കൊന്നു

    നൂൽപ്പുഴ: നൂൽപ്പുഴ ഏഴേക്കർ കുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശുവും പശുക്കിടാവും ചത്തു. ഏഴേക്കർ കുന്ന് സ്വദേശി നാരായണിയുടെ പശുവിനെയും ഒരു വയസ്സുള്ള കിടാവിനെയുമാണ് കടുവ കൊന്നത്.   ഇന്ന് രാവിലെ 11 മണിയോടെ മേയാൻ കെട്ടിയ സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പശുക്കളെ കടുവ ആക്രമിക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് കടുവാശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് കൂടുവെച്ച് കടുവയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

    Read More

    പി.ടി.കുഞ്ഞി മുഹമ്മദ് അനുസ്മരണ വാർഷികം നടത്തി

    കൽപറ്റ: ജീവകാരുണ്യ മേഖലയിൽ സജീവമായ കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ മാർഗദർശിയായിരുന്ന പി.ടി.കുഞ്ഞി മുഹമ്മദിന്റെ മൂന്നാം അനുസ്മരണ വാർഷികവും ജില്ലയിലെ ഏറ്റവും മികച്ച ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള പുരസ്കാരദാനവും കൽപറ്റയിൽ നടന്നു. ഉരുൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചൂരൽമല കാരുണ്യ റെസ്ക്യു ടീം അംഗവും സിവിൽ ഡിഫൻസ് വൊളൻ്റിയറുമായ വൈ യുനാഫിനാണ് ഈ വർഷത്തെ പുരസ്കാരം . കൽപറ്റ ആനപ്പാലം ജംക്ഷനിൽ നടന്ന പരിപാടി അഡ്വ. ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുരസ്കാര സമർപ്പണവും നടത്തി. ചാരിറ്റബിൾ സൊസൈറ്റി…

    Read More

    പനമരം സി.എച്ച്സിയിൽ വൈദ്യുതി ക്ഷാമം; യൂത്ത് ലീഗ് നിവേദനം സമർപ്പിച്ചു.

    പനമരം :പനമരം സി.എച്ച്സിയിൽ വൈദ്യുതി ക്ഷാമം ഉണ്ടാകുമ്പോൾ ആവശ്യമായ ജനറേറ്റർ സ്ഥാപിക്കണമെന്നും ഹോസ്പിറ്റലിൽ ആവശ്യമായ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ആവിശ്യം ഉന്നയിച്ച് പനമരം സിറ്റി യൂത്ത് ലീഗ് നേതാക്കളായ. സിറ്റി യൂത്ത് ലീഗ് പ്രസിഡണ്ട് ജസീർകടന്നൊളി , സെക്രട്ടറി ,ഫൈസൽ മഞ്ചേരി, ഹർഷാദ് , ആബിദ് ജംഷീർ തെക്കേടത്ത് എന്നിവർ പങ്കെടുത്തു. ഹോസ്പിറ്റലിന് അവിശ്യമായ രാത്രികാലങ്ങളിൽ വെളിച്ചം ഇല്ലാതാകുമ്പോൾ അത് പരിഹരിക്കാനുള്ള നടപടി ഉടനെ പരിഹരിക്കുമെന്നും ബ്ലോക്ക് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ നേതാക്കൾക്ക്…

    Read More

      സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

      മുള്ളൻകൊല്ലി :സെന്റ്‌ ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ, ICDS മായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളൻകൊല്ലിയിലെ അംഗൻവാടി ടീച്ചേഴ്സിനും അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മുള്ളൻകൊല്ലി വാർഡ് മെമ്പർ ബഹു. ചന്ദ്രബാബു അവറുകൾ അധ്യക്ഷത വഹിച്ച പരിപാടി മുള്ളൻകൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഹു. വിജയൻ അവറുകൾ ഉൽഘാടനം ചെയ്തു. കൂടാതെ ആശംസകൾ അർപ്പിച്ച് ICDS സൂപ്പർവൈസർ ലീഷ്മ മാഡം സംസാരിച്ചു , കൂടാതെ ക്യാമ്പിനെ കുറിച്ചു ഹോസ്പിറ്റൽ PRO മനോജ്‌…

      Read More

        ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റ്; ഉത്തരവ് പിൻവലിച്ചു, പണമിടപാട് നടത്താം

        തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ബെവ്‌കോ മാനേജ്‌മെന്റ് തീരുമാനം മാറ്റിയത്.     ഇനി മുതൽ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ ഇടപാടുകൾക്കൊപ്പം നേരിട്ട് പണം നൽകിയും മദ്യം വാങ്ങാം. നേരത്തെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രീമിയം കൗണ്ടറുകളിൽ കാർഡ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന് നിർദ്ദേശിച്ചിരുന്നത്.    …

        Read More

        മുണ്ടക്കൈ ദുരന്തം; കേന്ദ്രസർക്കാർ വിവേചനത്തിനെതിരെ എസ്.ഡി.പി.ഐ ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധം നവംബർ18ന്

        കൽപറ്റ: മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി പതിനെട്ടാം തിയ്യതി തിങ്കളാഴ്ച പതിനൊന്നു മണിക്ക് കൽപറ്റ ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധിക്കും. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ സമരം ഉദ്ഘാടനം ചെയ്യും. വയനാടൻ ജനതയെ പൂർണ്ണമായി അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ന്യായമായ നഷ്ടപരിഹാരം പോലും രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി…

        Read More

        ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി യോഗവും, വാഹന പരിശോധനയും നടത്തി

        കൽപ്പറ്റ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ എക്സ്സൈസ് സർക്കിൾ ഓഫീസ് പാർട്ടി തമിഴ്നാട് ചേരമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പ്രത്യേക യോഗവും, സംസ്ഥാന അതിർത്തിയായ താളൂരിൽ വച്ച് വാഹന പരിശോധനയും നടത്തി. ചേരമ്പാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ ദുരൈ പാണ്ടി, ഇൻസ്പെക്ടർ ശ്രീ ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട് പോലീസ് പാർട്ടിയും,കേരള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ ശ്രീ സജിത് ചന്ദ്രൻ, ഷറഫുദ്ദീൻ…

        Read More

          ഡി.എ.പി.എൽ കൺവെൻഷൻ സംഘടിപ്പിച്ചു

          വെള്ളമുണ്ട: ഭിന്നശേഷിക്കാരെ യടക്കം സമൂഹത്തിലെ പാവപ്പെട്ട,ദുർബല വിഭാഗങ്ങളെ ചേർത്ത് പിടിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്ന പ്രസ്ഥാന മാണ് മുസ്ലിം ലീഗ് എന്ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ്‌ കൽപ്പറ്റ പറഞ്ഞു. ഡി.എ.പി.എൽ (ഭിന്നശേഷികൂട്ടായ്മ).വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഹംസ അമ്പലപ്പുഴ അദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് പള്ളിപ്പുഴ,സ്റ്റേറ്റ് ട്രെഷറെർ യുനുസ് വാഫി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി,സെക്രട്ടറി…

          Read More

            ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

            ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായി അലി ബ്രാനെയും സ്റ്റേറ്റ് പ്രസിഡണ്ടായി അഡ്വ: ശിവശങ്കരൻ ( എറണാകുളം) തെരഞ്ഞെടുത്തു ബാഗ്ലൂർ വയനാട് എറണാകുളം എന്നിവിടങ്ങളിൽ ട്രാവൽമാർട്ട് നടത്താനും വയനാട്ടിൽ മാസം വിക്കെൻ്റിൽ ടൂറിസം ഫെസ്റ്റ്‌വെൽ നടത്താനും സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു മറ്റുഭാരവാഹികളായി വൈസ് പ്രസിഡണ്ടുമാരായി ഷാഫി അമിർ ജാൻ(കോഴിക്കോട്) രമിത് രവി ജോ: സെക്രട്ടറിമാർമുനീർ കാസർകോഡ് അലി ജുമൈരിയ ( തിരുവനന്തപുരം) ട്രഷററായി അനിഷ്കെജോസഫ് നെയും തെരഞ്ഞെടുത്തു

            Read More