ജമാഅത്തെ ഇസ്ലാമി: ടി.പി യൂനുസ് ജില്ല പ്രസിഡൻ്റ്, ഒ. അഷ്റഫ് ജന. സെക്രട്ടറി

കൽപ്പറ്റ: സങ്കുചിത ദേശീയതയുടെ പേരിൽ രാജ്യത്ത് ആൾക്കൂട്ട ആക്രമണം വർധിക്കുന്നത് ഏറെ ആശങ്കാജനകമാണ് എന്ന് ജമാഅത്തെ ഇസ് ലാമി ജില്ലാ സമിതി വിലയിരുത്തി. ആൾക്കൂട്ട ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട പുൽപ്പള്ളിയിലെ അഷ്റഫിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് കൽപ്പറ്റയിൽ നടന്ന ജില്ലാ സമിതി തെരഞ്ഞെടുപ്പ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ടായി ടി.പി യൂനുസ്, ജനറൽ സെക്രട്ടറിയായി ഒ.അഷ്റഫ്, വൈസ് പ്രസിഡണ്ടായി സി.കെ സമീർ, സെക്രട്ടറിമാരായി അബൂബക്കർ എം.പി, അബ്ദുൽ ജലീൽ എന്നിവരെ തെരഞ്ഞുത്തു. ആബിദലി.കെ.എം (മസ്ജിദ് കൗൺസിൽ, ഖുർആൻ…

Read More

ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി

തലപ്പുഴ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിനില്‍ ചുങ്കം മുനവ്വിറുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥികളും പങ്കുചേര്‍ന്നു.ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തില്‍ മുഹമ്മദ് റയാന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാര്‍ത്ഥികള്‍ ഏറ്റുചൊല്ലുകയും ലഹരി വിരുദ്ധ ഒപ്പു ശേഖരണത്തിന് ക്ലാസ് ഉസ്താദുമാര്‍ നേതൃത്വം നല്‍കുകയും ചെയ്തു. മഹല്ല് പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ സാഹിബ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.മര്‍വ്വ തഹ്‌സീന്‍ ലഹരി വിരുദ്ധ മെസേജ് അവതരിപ്പിച്ചു.മഹല്ല് ഉമറാക്കളും ഉലമാക്കളും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ലഹരി…

Read More

സമഗ്രയോഗയുടെ ആദരവ് ഡോ.ആത്മദേവിൽനിന്നും ജുനൈദ്കൈപ്പാണി ഏറ്റുവാങ്ങി മാനന്തവാടി: സമഗ്ര യോഗ & മെഡിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മികച്ച ജനപ്രതിനിധിക്കുള്ള നിരവധി സംസ്ഥാന-ദേശീയ-അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു. മാനന്തവാടി ജി.വി.എച്ച്‌.എസ്.എസിൽ നടന്ന ചടങ്ങിൽ പ്രമുഖ യോഗാചാര്യൻ ഡോ. ആത്മദേവ് ദാമോദരൻ അടിയോടി ഉപഹാരം കൈമാറി. സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ജുനൈദ് കൈപ്പാണി ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ജനപ്രതിനിധിയാണ്‌. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,മികച്ച ജില്ലപഞ്ചായത്ത്‌ അംഗ ത്തിനുള്ള ദേശീയ വികസന ഏജൻസി സെൻട്രൽ ഭാരത് സേവക് പുരസ്‌കാരം,മികച്ച സാമൂഹ്യപ്രവർത്തകനുള്ള കൗമുദി ജനരത്ന അവാർഡ്, കാർഷികാവബോധ പ്രവർത്തനങ്ങൾക്ക് ഗൗരവമായ ഇടപെടൽ നടത്തിയ മാതൃകാ ജനപ്രതിനിധിക്കുള്ള ഡൽഹി കൃഷിജാഗരൺ പുരസ്‌കാരം, ശ്രീനാരായണ സാഹിത്യ പരിഷത്ത് അവാർഡ്, ധാർമികതാ മാസിക അവാർഡ്, വേൾഡ് ക്ലാസ്സ് എക്സലൻസി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് ജുനൈദ് കൈപ്പാണി അർഹനായിട്ടുണ്ട്. വിവിധ വിഷയങ്ങൾ പ്രമേയമാക്കി ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെ ന്ന് തൃണമൂല തല ത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന ഗ്രന്ഥം വൈജ്ഞാനിക മേഖലയിൽ ശ്രദ്ധേയ സംഭാവന നൽകിയ ഒന്നാണ്. പ്രസ്തുത പഠനഗ്രന്ഥത്തിന് കൊൽക്കത്ത റെഡ് വെൽ ഫൗണ്ടേഷന്റെ രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സെൻട്രൽ വെൽഫയർ കൗൺസിൽ ചെയർമാൻ പദവിയടക്കം നിരവധി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ,ജീവകാരുണ്യ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ- ചുമതലകളും വഹിക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമായി പ്രസംഗകലയിൽ തൽപരരായ ആളുകൾക്ക് പ്രസംഗ പരിശീലനം നൽകുന്ന 2014 ൽ സ്ഥാപിതമായ ലെറ്റ്സ് സ്ക്കൂൾ ഓഫ് പബ്ലിക് സ്പീക്കിങ് സംവിധാനത്തിന്റെ ഫൗണ്ടറും ഡയറക്ടറുമാണ്.

മാനന്തവാടി: സമഗ്ര യോഗ & മെഡിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മികച്ച ജനപ്രതിനിധിക്കുള്ള നിരവധി സംസ്ഥാന-ദേശീയ-അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു. മാനന്തവാടി ജി.വി.എച്ച്‌.എസ്.എസിൽ നടന്ന ചടങ്ങിൽ പ്രമുഖ യോഗാചാര്യൻ ഡോ. ആത്മദേവ് ദാമോദരൻ അടിയോടി ഉപഹാരം കൈമാറി. സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ജുനൈദ് കൈപ്പാണി ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ജനപ്രതിനിധിയാണ്‌. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര…

Read More

ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദദാനം

മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ചൈൽഡ് ഹെൽത്ത്‌ നഴ്സിംഗ് പ്രൊഫസറും മണിപ്പാൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ മുൻ ഡീനുമായ ഡോ. ആനിസ് ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത്, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്…

Read More

അനിയന്ത്രിത, നിയമവിരുദ്ധ ടൂറിസം കേന്ദ്രങ്ങൾക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങണം: പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ : ആദിവാസി, കർഷക വിരുദ്ധവും വനം-വന്യജീവി വിരുദ്ധവുമായ വയനാട്ടിലെ അനിയന്ത്രിത നിയമവിരുദ്ധ ടൂറിസം കേന്ദ്രങ്ങൾക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തൊള്ളായിരംകണ്ടിയിൽ യുവതി ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയപാർട്ടികളും പഞ്ചായത്ത് സമിതികളും ജനപ്രതിനിധികളും ഒഴുക്കിക്കൊണ്ടിരിക്കുന്നത് മുതലക്കണ്ണീരാണ്. വയനാട്ടിൽ 2500 ൽ അധികം നിയമവിരുദ്ധ റിസോർട്ടുകൾ പ്രവർത്തിക്കുന്ന വിവരം രാഷ്ട്രീയ നേതാക്കൾക്കും പഞ്ചായത്ത് മെമ്പർമാർക്കും എം എൽ എമാർക്കും മന്ത്രിമാർക്കും ജില്ലാ ഭരണകൂടത്തിനും വനംവകുപ്പിനും ജില്ലാ പോലീസിനും ജില്ലാ കലക്ടർക്കും ടൂറിസം ഡിപ്പാർട്ടുമെൻ്റിനും…

Read More

ഒ വി സനൽകുമാറിന്റെ വിയോഗംപുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടം: സിപിഐ എം

കൽപ്പറ്റ: സിപിഐ എം ജില്ലാ കമ്മിറ്റിയുടെ രൂപീകരണകാലം മുതൽ നിർണായക സാന്നിധ്യമായിരുന്ന ഒ വി സനൽകുമാറിന്റെ വിയോഗം ജില്ലയിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു. ട്രേഡ്യൂണിയൻ പ്രസ്ഥാനങ്ങളടക്കം ജില്ലയിൽ കെട്ടിപടുക്കുന്നതിന്റെ പ്രാരംഭകാലത്തെ നേതൃത്വത്തെയാണ് നഷ്ടമായത്. പ്രഥമ ജില്ലാ കമ്മിറ്റിയിലെ അംഗമാണ്. വയനാട് ജില്ലാ രൂപീകരണത്തിലേക്ക് ഉൾപ്പെടെ നയിച്ച കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു. പൊതുപ്രവർത്തന ജീവിതത്തിൽ ജില്ലാ പഞ്ചായത്ത് അംഗമായും തിളങ്ങി. അഭിഭാഷകനായി നിറഞ്ഞുനിന്ന് അഭിഭാഷകരെയും പുരോഗമന ആശയങ്ങൾക്കൊപ്പം അണിനിരത്തി. സിപിഐ എമ്മിന്റെ…

Read More

പഠനോപകരണങ്ങളും ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും വിതരണം ചെയ്തു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിലെ ഉന്നതികളിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വയോധികർക്കും വയനാട് ജില്ലാ പോലീസിന്റെ കൈത്താങ്ങ്. അരിക്കളം ഉന്നതി കമ്യൂണിറ്റി ഹാളിൽ വെച്ച് എസ്.ആർ.ഇ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും പഠനോപകരണങ്ങളും ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ ഡി വൈ.എസ്.പി പി.എൽ. ഷൈജു നിർവഹിച്ചു. പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ അജീഷ്, സി.പി.ഒ അഖിലേഷ്, എസ്.സി.പി.ഒ ടി.എം. രമേശൻ, പ്രമോട്ടർമാരായ അനൂപ്, പുഷ്പ, പവിത്ര എന്നിവർ സംസാരിച്ചു….

Read More

മൊബൈൽ വെറ്ററിനറി യൂണിറ്റും, മൊബൈൽ സർജറി യൂണിറ്റും പ്രവർത്തനം ആരംഭിച്ചു.

കൽപ്പറ്റ : കേരള സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 47 മൊബൈൽ വെറ്ററിനറി യൂണിറ്റുകളും, 12 മൊബൈൽ സർജറി യൂണിറ്റുകളും സംസ്ഥാനത്ത് പുതിയതായി തുടങ്ങിയതിൽ 2 എം.വി.യുകളും , 1 എം എസ് യു വും വയനാട് ജില്ലയ്ക്കു അനുവദിച്ചിട്ടുണ്ട് . മൃഗാശുപത്രി പ്രവർത്തന സമയത്തിനു ശേഷം അടിയന്തിര ചികിത്സാ സേവനം കര്ഷകരുടെ വീട്ടുപടിക്കൽ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. കൽപ്പറ്റ ബ്ലോക്കിൽ മുട്ടിൽ മൃഗാശുപത്രി ആസ്ഥാനമാക്കി ഒരു മൊബൈൽ വെറ്ററിനറി യൂണിറ്റും,…

Read More

സി.പി.ഐ (എം) വയനാട് മാർച്ചിന് തുടക്കം കുറിച്ചു

കാട്ടിക്കുളം: നവകേരളത്തിനായി ഇടത് സർക്കാർ, വയനാടിനെ അവഗണിച്ച് കേന്ദ്ര സർക്കാർ, ജനങ്ങളെ വഞ്ചിച്ച് യു.ഡി.എഫ് എന്നീ മുദ്രാവാക്യങ്ങളുയർത്തി സി.പി.ഐ (എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് 18 മുതൽ 27 വരെ നടത്തുന്ന കാൽനടജാഥ “വയനാട് മാർച്ച്” കട്ടിക്കുളത്ത് വെച്ച് ജാഥ ക്യാപ്റ്റൻ കെ റഫീഖിന് പതാക കൈമാറി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായി എത്തിയ ശേഷം നടന്ന ഉദ്ഘാടന പൊതുയോഗത്തിൽ സി കെ ശങ്കരൻ സ്വാഗതം…

Read More

വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു.

കണിയാമ്പറ്റ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു. ക്ലാസുകൾ സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി വിവിധ ക്ലാസുകൾ, മത്സരങ്ങൾ, സ്നേഹവിരുന്ന്,റാലി എന്നിവ നടത്തി. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സിവിൽ എക്സൈസ് ഓഫീസർ വി പി വാജീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികാരി ഫാദർ ബാബു തോമസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് പള്ളിപ്പാട്ട് എൽദോ ഫിലിപ്പ്, ബിജൂ സ്കറിയ, നിഷ…

Read More