പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷം നടത്തി

    മാനന്തവാടി: എടവക പഞ്ചായത്തിലെ പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. വടം വലിയും പൂക്കള മത്സരവും അടക്കം നിരവധി കാലാ കായിക മത്സരങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു. എടവക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻ ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ നറുക്കെടുപ്പ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഓണ സന്ദേശം നൽകി. ഉന്നതവിജയം നേടിയവരെമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.വി.വിജോൾ ആദരിച്ചു. പഴശ്ശി…

    Read More

      തോട്ടയും മദ്യവും പിടികൂടിയ സംഭവം: അറസ്റ്റിലായ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ് യഥാർത്ഥ പ്രതികളിലൊരാൾ അറസ്റ്റിൽ

      പുൽപ്പള്ളി: മദ്യവും, സ്ഫോടക വസ്തുക്കളും പിടികൂടിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് റിമാണ്ടിൽ കഴിയുന്ന പുൽപ്പള്ളി മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മുള്ളൻകൊല്ലിയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഭിന്നതയും, വ്യക്തിവിരോധവും മൂലം അഗസ്റ്റിനെ കുടുക്കാനായി നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തങ്കച്ചൻ്റെ കാറിനടിയിൽ വെക്കാൻ കർണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മരക്കടവ് പുത്തൻവീട് പി എസ് പ്രസാദ് (41) ആണ് അറസ്റ്റിലായത്….

      Read More

        ക്രിമിനൽ സ്വഭാവമുള്ള പോലീസ്കാരെ പിരിച്ചു വിടണം: ആം ആദ്മി പാർട്ടി

        മാനന്തവാടി:യുവാവിനെ കസ്റ്റഡിയിൽ ക്രൂരമർധനത്തിന് ഇരയാക്കിയ പോലീസ് ക്രിമിനലുകളെ, സസ്പെൻഡ്‌ ചെയ്യുന്നതിന് പകരം മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ആപ്പ് മാനന്തവാടി മണ്ഡലം കമ്മിറ്റി ഗവണ്മെന്റ്നോട്‌ ആവശ്യപെട്ടു. കുറുന്തോട്ടിക്കും വാതം എന്ന പഴം ചൊല്ല് അന്ന്വർത്ഥമാക്കുന്ന വിധം പോലീസ് നിയമവാഴ്ചയെ നാണിപ്പിക്കുകയാണ്ചെയ്യുന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് പരാജയം ആണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. മണ്ഡലം പ്രസി: മനോജ്‌ കുമാർ അധ്യക്ഷൻ ആയ യോഗം സംസ്ഥാന വൈസ് പ്രസി : അജി കോളണിയ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജെയിംസ് പി എ…

        Read More

          ബപ്പനം മഹല്ലിൽ ഇശൽമീലാദ് സംഘടിപ്പിച്ചു

          ബപ്പനം മഹല്ലിൽ ഇശൽമീലാദ് സംഘടിപ്പിച്ചു വാരാമ്പറ്റ: ബപ്പനം നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇശൽ മീലാദ് നബിദിനാഘോഷപരിപാടികൾ സമാപിച്ചു. പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അക്കാദമിക് പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. ഡോ.അജ്മൽ കെ,മമ്മൂട്ടി കെ, ഇബ്രാഹിം സഖാഫി, യു. പി അബ്ദുള്ള സഅദി, എ. ജി അബ്ദുൽ ഖാദർ സഖാഫി,സൈനുൽ ആബിദ് മുസ്സ്യർ, ബശീർ സഖാഫി, ഉസ്മാൻ…

          Read More

            ബീഹാറിനെ ബീഡിയോട് ഉപമിച്ചത് തെറ്റ്: ആർജെഡി

            കൽപ്പറ്റ :ബീഹാറിനെ ബീഡിയോട് ഉപമിച്ച കേരളത്തിലെ കോൺഗ്രസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല ഒരു സംസ്ഥാനത്തെയോ ജനങ്ങളെയോ അപമാനിക്കാൻ പാടില്ല ബിജെപി യെ അധികാരത്തിൽ നിന്ന് ഒഴിവാക്കാൻ ആർ. ജെ. ഡി യുടെ നേതൃത്വത്തിൽ ഒരു മുന്നേറ്റം നടക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ്‌ അതിനെ പിന്നോട്ട് അടിക്കുന്ന സമീപനം എടുക്കുന്നു ഇതിൽ പരസ്യമായി നേതൃത്വം മാപ്പ് പറയണം എന്ന് ആർ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം പി. കെ അനിൽ കുമാർ ആവശ്യപ്പെട്ടു

            Read More

              ഓണം വാരാഘോഷം; മാനന്തവാടിയിൽ മന്ത്രി ഒ.ആർ കേളു നാളെ ഉദ്ഘാടനം ചെയ്യും സ്റ്

              മാനന്തവാടി: കേരള സർക്കാർ, വിനോദ സഞ്ചാര വകുപ്പ്,ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവയുടെ നേത്യത്വത്തിൽ വിവിധ ടൂറിസം സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി മാനന്തവാടിയിൽ സെപ്റ്റംബർ 7,8 തീയതികളിൽ വിവിധ പരിപാടികൾ അരങ്ങേറും. ഞായറാഴ്‌ച വൈകിട്ട് ആറിന് മാനന്തവാടി പഴശ്ശി പാർക്ക് കേന്ദ്രത്തിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിപുലമായ പരിപാടികളോടെയാണ്…

              Read More

                വിദ്യാര്‍ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്

                വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന് അനുമതി ലഭിച്ചത് രണ്ട് ജില്ലകളേയും സംബന്ധിച്ച്‌ സന്തോഷമുള്ള കാര്യമാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ രണ്ട് മെഡിക്കല്‍ കോളേജുകളും സന്ദര്‍ശിച്ച്‌ വിദ്യാര്‍ത്ഥി പ്രവേശനത്തിനായുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണം. സമയബന്ധിതമായി എംബിബിഎസ് അഡ്മിഷന്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മെഡിക്കല്‍ വിദ്യാഭ്യാസ…

                Read More

                  എസ് ഡി പി ഐ അധ്യാപകരെ ആദരിച്ചു

                  മൂപ്പൈനാട് : എസ് ഡി പി ഐ പുതുക്കാട് ,റിപ്പൺ ബ്രാഞ്ചുകൾ സംയുക്തമായി അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു. വാളത്തൂർ അഗൺ പാടിയിൽ മുപ്പത്തിരണ്ട് വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച തങ്കടീച്ചർ. റിപ്പൺ സ്കൂൾ ളിൽ നിന്നും വിരമിച്ച സഫിയ ടീച്ചർ തുടങ്ങി പ്രദേശത്തെ അധ്യാപക അധ്യാപികമാരെ ആദരിച്ചു. ഉസ്മാൻ സിഎച്ച്, ജാഫർ വി, അസീസ് വി,നൗഫൽ പിടി,മുഹമ്മദ് ടി, അലി കെ എന്നിവർ സംബന്ധിച്ചു.

                  Read More

                    തദ്ദേശം : അന്തിമ പട്ടികയിൽ വയനാട്ടിൽ6,39,444 വോട്ടർമാർ

                    കൽപറ്റ: 2024ൽ പാർലമെന്റിലേക്കു നടന്ന പൊതുതിരഞ്ഞെടുപ്പിനെയും ഉപതിരഞ്ഞെടുപ്പിനെയും അപേക്ഷിച്ച് വയനാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർമാരുടെ എണ്ണം കുറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു പ്രസിദ്ധപ്പെടുത്തിയ അന്തിമ പട്ടികയിൽ ജില്ലയിൽ മാനന്തവാടി, ബത്തേരി, കൽപറ്റ നിയമസഭാ മണ്ഡലങ്ങളിലായി 6,39,444 വോട്ടർമാരാണുള്ളത്. ഇതിൽ 3,09,218 പുരുഷൻമാരും 3,30,211 സ്ത്രീകളും അഞ്ച് ട്രാൻസ് ജെൻഡറും ഉൾപ്പെടും. 10 പ്രവാസി വോട്ടർമാരും ജില്ലയിലുണ്ട്. 2024 നവംബർ 13ന് വയനാട് പാർലമെന്റ് മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ 6,41,179 പേർക്കായിരുന്നു വോട്ടവകാശം. 2014 ഏപ്രിൽ 26ലെ പൊതു…

                    Read More

                      അമീബിക് മസ്തിഷ്‌ക ജ്വരം: വയനാട്ടിൽ ആദ്യ മരണം സ്ഥിരീകരിച്ചു

                      മാനന്തവാടി: അമീബിക് മസ്‌തിഷ്‌ക ജ്വരം: മസ്തിഷ്ക ജ്വരം ബാധിച്ച് മാനന്തവാടി കുഴിനിലം സ്വദേശിയായ യുവാവ് മരിച്ചു. രതീഷ് (47) ആണ് മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് ബത്തേരിയിലായിരുന്നു ഇദ്ധേഹം കുടുംബസമേതം താമസിച്ചു വന്നിരുന്നത്. തുടർന്ന് ആഗസ്റ്റ് ആദ്യവാരം കടുത്ത പനിയും മറ്റുമായി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെ വെച്ച് ചെള്ളു പനി സ്ഥിരീകരിക്കുകയും ചെയ്തു‌. തുടർന്ന് ഇതിനുള്ള ചികിത്സ തുടരുന്നതിനിടയിൽ അസുഖം മൂർഛിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ വെച്ച് മസ്‌തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ…

                      Read More