ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി

പുൽപ്പള്ളി: മരക്കടവ് ഡിപ്പോ കാട്ടുനായ്ക്ക കോളനിക്ക് സമീപത്തുനിന്നും ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച മരക്കടവ് സ്വദേശികളായ പുളിക്കപ്പറമ്പിൽ ഷിബു (47), കണ്ടത്തിൻപടി മാണി ( ജിൻ്റോ 40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണ സംഘത്തിലുണ്ടായിരുന്ന പഴയതോട്ടം കോളനിയിലെ ചിന്നു (30) ഒളിവിലാണ്. കോളനിക്ക് സമീപത്തുള്ള നാല് ചന്ദന മരങ്ങളിലൊന്നാണ് പ്രതികൾ മുറിച്ചുകടത്താൻ ശ്രമിച്ചത്. മരം മുറിക്കുന്ന ശബ്‌ദം കേട്ട്…

Read More

    മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വോട്ട് ചെയ്യാൻ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം

    കൽപ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ 700ഓളം പേരാണ് വാഹന സൗകര്യം ഉപയോഗപ്പെടുത്തുക. ഏപ്രില്‍ ഒന്‍പതിന് എട്ട് ബസുകളിലായി രാവിലെ 11നും ഉച്ചയ്ക്ക് 2.30 നും സര്‍വീസുകള്‍ നടത്തും.   രാവിലെ 11ന് കല്‍പറ്റ സിവില്‍ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്,…

    Read More

    സ്റ്റേറ്റ് എന്‍പിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള; സായാഹ്ന ധര്‍ണ നടത്തി

    കല്‍പ്പറ്റ: സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി സ്റ്റേറ്റ് എന്‍പിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള ജില്ലാ കമ്മിറ്റി കല്‍പ്പറ്റ കളക്ടറേറ്റിന് മുന്‍പില്‍ സായാഹ്ന ധര്‍ണ നടത്തി. സായാഹ്ന ധര്‍ണ്ണ സംസ്ഥാന സമിതി ഓഡിറ്റര്‍ ഷിഹാബുദീന്‍ ഒ യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരത് വി എസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സദുഷ് പി കെ,ട്രഷറര്‍ ആശ്രയകുമാരന്‍, സുമേഷ്, ശുഭമോള്‍, വിരമിച്ച പങ്കാളത്ത പെന്‍ഷനില്‍പ്പെട്ട പത്മിനി എന്നിവര്‍ സംസാരിച്ചു.കേരളത്തില്‍ 2013 ഏപ്രില്‍…

    Read More

      പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

      വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.   വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

      Read More

      മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിദരുടെ പുനരധിവാസം വേഗത്തിലാക്കുക: ലെൻസ്ഫെഡ്

      മേപ്പാടി : മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കണമെന്ന് ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ മേപ്പാടി യൂണിറ്റ് പ്രസിഡണ്ട് ജാഫറിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ആവശ്യപ്പെട്ടു ഏരിയ പ്രസിഡന്റ്‌ സിബിൻസൺ ഉൽ ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന സമിതി അംഗം ബെഞ്ചമിൻ മുഖ്യ പ്രഭാഷണം നടത്തുകയും ഏരിയ ഇൻചാർജ്, പ്രിയേഷ് ഏരിയ സെക്രട്ടറി അബ്ദുൽ സലീം T തുടങ്ങിവർ കൺവെൻഷനു. ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു യൂണിറ്റ് സെക്രട്ടറി അനിഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ…

      Read More

        ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ കായികതാരങ്ങളെ ആദരിച്ചു; ‘ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു

        അമ്പലവയൽ:ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവാലുവേഷൻ മീറ്റിംഗിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷന്റെ ‘ജീവിതമാണ് ലഹരി’ സെമിനാറും കായികതാരങ്ങളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.സംസ്ഥാന സബ്ജൂനിയർ ഗേൾസ് ഫുട്ബോൾ ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.ടി.അലംകൃത ലക്ഷ്മി, അൻഹ ഷെറിൻ,ഗൗരി സജി എന്നീ പ്രതിഭകളെ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് വത്സ ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ‘ജീവിതമാണ് ലഹരി’…

        Read More

          ഓർമ്മപെരുന്നാൾ നാളെ തുടങ്ങും

          മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ വാർഷികവും നാളെ തുടങ്ങും . വൈകിട്ട് 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും തുടർന്ന് നടക്കുന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്യും . കലാപരിപാടികൾക്ക് ശേഷം നേർച്ച ഭക്ഷണം ഉണ്ടാകും . 22ന് വൈകിട്ട് സന്ധ്യാ പ്രാർത്ഥന , ആശിർവാദം…

          Read More

            അഖില കേരള ടൂറിസം &സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ജനറൽ ബോഡി യോഗം ചേർന്നു.

            അഖില കേരള ടൂറിസം &സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ജനറൽ ബോഡി യോഗം ചേർന്നു. കൽപ്പറ്റയിൽ നടത്തിയ യോഗം ഡോക്ടർ സണ്ണി ഉദ്ഘാടനം ചെയ്തു..ടൂറിസം & സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റിയുടെ സംസ്ഥാന സെക്രട്ടറി ബിജു പി.ഡി, സംസ്ഥാന പ്രസിഡന്റ് സോബിൻ ഫിലിപ്പോസ്, സംസ്ഥാന ട്രഷറര്‍ ലില്ലി പി. ടി, സംസ്ഥാന ജോയിൻ സെക്രട്ടറി അബ്ദുൽ ജാസ് കെ ആർ, സംസ്ഥാന വൈസ് പ്രസിഡന്റ് സുമയ്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ സഞ്ജു വേണുഗോപാൽ, തസ്‌ലീം എന്നിവർ പങ്കെടുത്തു. അനധികൃതമായി നടക്കുന്ന സ്പാകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന…

            Read More

            എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി

            മീനങ്ങാടി : എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. കൂലി കുടിശിക ഉടൻ അനുവദിക്കുക, തൊഴിൽ ദിനം 200 ആയി ഉയർത്തുക ,പ്രതിദിന വേതനം 600 രൂപയായി ഉയർത്തുക, ജോലി സമയം നാലു മണിയായി ക്രമപ്പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എൻ. ആർ. ഇ. ജി. വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. കെ .ഹരിദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡൻ്റ്…

            Read More

            ഓപ്പറേഷന്‍ ഡി ഹണ്ട്: ഒരു മാസത്തിനിടെ 335 ലഹരി കേസുകൾ – ലഹരി കടത്തുമായി ബന്ധപ്പെട്ട 4282 പേരെ പരിശോധിച്ചു

            കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഫെബ്രുവരി 22ന് തുടങ്ങിയ പോലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ ലഹരി കടത്തുമായി ബന്ധപ്പെട്ട 4282 പേരെ ഇതുവരെ പരിശോധിച്ചു. 335 കേസുകൾ രജിസ്റ്റർ ചെയ്യുകയും 344 പേരെ പിടികൂടുകയും ചെയ്‌തു. ഇവരിൽ നിന്നായി 94.87 ഗ്രാം എം.ഡി.എം.എയും, 3247.83 ഗ്രാം കഞ്ചാവും, 294 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. കൂടാതെ മറ്റു ലഹരി ഉൽപ്പന്നങ്ങളായ മെത്താഫിറ്റാമിൻ, ഹാഷിഷ് ഓയിൽ, ചരസ്, കഞ്ചാവ് മിട്ടായി എന്നിവയടക്കമുള്ളവ 55.25 ഗ്രാം…

            Read More