ലോക ഭക്ഷ്യ ദിനം: ഭക്ഷണശീലങ്ങളിൽ അറിവ് പകർന്ന് ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ

ചുണ്ടേൽ : ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂളിൽ ഒക്ടോബർ 16-ന് ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യയോഗ്യമായ ഇലകളുടെ ശേഖരണവും പ്രദർശനവും, കറിവെക്കലും ഫ്രൂട്ട്സ് ഡേയും സംയുക്തമായി സംഘടിപ്പിച്ചു.

ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് JHI രേഷ്മ ടി.പി.യും, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങളെക്കുറിച്ച് MLSP അഞ്ജുവും, നല്ല ആഹാരശീലങ്ങളെക്കുറിച്ച് JPHN മെറീന സെബാസ്റ്റ്യനും സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകി. ഇലക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവർ വിശദീകരിച്ചു.

പരിപാടിയിലൂടെ കുട്ടികൾക്ക് ഭക്ഷ്യയോഗ്യമായ ഇലകളെ തിരിച്ചറിയാനും അവയുടെ പോഷകഗുണങ്ങൾ മനസ്സിലാക്കാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാനും അവസരം ലഭിച്ചു. വൈവിധ്യമാർന്ന പഴങ്ങളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾ തിരിച്ചറിഞ്ഞു.

ഹെഡ്മിസ്ട്രസ് സെൽവി ടീച്ചർ, നല്ലപാഠം ക്ലബ്ബ് കൺവീനർമാരായ ജൂലി ടീച്ചർ, ഹണി ടീച്ചർ, റിജിഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *