പെരിക്കല്ലൂരിലെ കുടിയിറക്ക് ഭീഷണി; സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാവണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ പ്രദേശത്തെ കുടിയിറക്കല്‍ ഭീഷണി സംബന്ധിച്ച് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് റെവന്യൂ വകുപ്പ് മന്ത്രിക്ക് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കത്ത് നല്‍കി. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പെരിക്കല്ലൂര്‍ 33 കവല, 80 കവല പ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്. 1970-75 കാലത്ത് ബത്തേരി ലാന്റ് ട്രൈബ്യൂണല്‍ കൈവശക്കാരായ ഇവര്‍ക്ക് പട്ടയം ലഭിച്ചിട്ടുള്ള കൃഷിഭൂമിയില്‍ നിന്നാണ് ഇവരെ കുടിയിറക്കണമെന്ന് കാണിച്ചും നികുതി സ്വീകരിക്കരുതെന്ന് കാണിച്ച്…

Read More

    ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം .

    ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം .   ശശിമല : ഉദയ ഗവ യു പി സ്കൂളിൽ മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് സംഘടിപ്പിച്ച ‘വേസ്റ്റ് ടു ആർട്ട്’ ഏകദിന ശില്പശാല ശ്രദ്ധേയമായി. പരിസ്ഥിതി സൗഹൃദമായ ഒരു കാമ്പസ് യാഥാർത്ഥ്യമാക്കുക എന്ന ദീർഘവീക്ഷണത്തോടെ നടത്തിയ ഈ പരിപാടിക്ക് ബി ആർ സി ട്രെയിനർ ശ്രീമതി. ശിഖ ഷിനോജ് നേതൃത്വം നൽകി. വെറുതെ കളയുന്ന കുപ്പികൾ,…

    Read More

    കനല്‍ ഫെസ്റ്റ് നടത്തി

     വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ കനല്‍ ഫെസ്റ്റ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നടന്ന ഫെസ്റ്റ് പ്രിന്‍സിപ്പാള്‍ സുബൈദ നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ജെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക സില്‍സില കാലടി വിഷയാവതരണം നടത്തി. ഡബ്ല്യു.ഡി.സി കോര്‍ഡിനേറ്റര്‍ എ.പി.സജ്ന, ആര്‍ട്സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. ഹരിപ്രസീത, മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍…

    Read More

      ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

      തിരുവനന്തപരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവർഷ മഴ വീണ്ടും സജീവമായി. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. തിരുവനന്തപുരം മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. തുടക്കത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മലയോര മേഖലയിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മധ്യ, തെക്കൻ ജില്ലകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ…

      Read More

      അശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ പൊതു വിദ്യാലയങ്ങളെ തകർക്കും : കെ പി എസ് ടി എ

      ബത്തേരി : പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും പുറത്തിറങ്ങുന്ന ഉത്തരവുകൾ പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികളെ അകറ്റുന്ന തരത്തിലുള്ളവയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ബത്തേരിയിൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഷാജു ജോൺ അധ്യക്ഷനായി.അധ്യാപകരുടെ ചെലവിൽ സർക്കാർ മേനി നടിക്കേണ്ട. പരിഷ്‌കരിച്ച ഉച്ചഭക്ഷണമെനുവിന്റെ സാമ്പത്തികബാധ്യത പ്രധാനാധ്യാപകരുടെ മേൽ കെട്ടിവെക്കാൻ അനുവദിക്കില്ല. സംസ്ഥാനജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, വൈസ് പ്രസിഡന്റ്…

      Read More

        കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പൊതുയോഗം സംഘടിപ്പിച്ചു

        വൈത്തിരി: കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ടൗണില്‍ പൊതുയോഗം നടത്തി. സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. ചിത്രകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. അസീസ്, വിശാല, ശാന്തി, എത്സി ജോര്‍ജ്, എം. രമേഷ്, കെ.പി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം ടി.കെ. അബ്ബാസ് സ്വാഗതവും ഉപജില്ലാ ട്രഷറര്‍ ശരത്ത് റാം നന്ദിയും പറഞ്ഞു.

        Read More

          സംസ്ഥാനത്ത് കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പും

          തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കന്നത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50…

          Read More

            വീടിൻ്റെ താക്കോൽദാനം ഞായറാഴ്ച

            കൽപ്പറ്റ: ചിക്കാഗോ സെൻ്റ് പീറ്റേഴ്സ് ദേവാലയത്തിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പുതുശേരിക്കടവ് പള്ളിയിലെ ഇടവകാംഗത്തിന് നിർമിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം മാർച്ച് എട്ട് ഞായറാഴ്ച നടക്കുമെന്ന് ചിക്കാഗോ പള്ളി വികാരി സ്ക്കറിയ തെലാപ്പിള്ളിൽ കോർഎപ്പിസ്ക്കോപ്പ, പള്ളി വൈസ് പ്രസിഡൻ്റ് ജോജി കുര്യാക്കോസ്,  ട്രസ്റ്റി ജോർജ്ജ് തോമസ്, സെക്രട്ടറി ജോ ജോയ് വർഗിസ് എന്നിവർ അറിയിച്ചു. . മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോ ർ സ്തേഫാനോസ് കൂദാശ കർമ്മത്തിന് മുഖ്യകാർമികത്വം വും ഫാ. ബാബു നീറ്റുംകര…

            Read More

            ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

            തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഓണക്കാലത്ത് മദ്യവിൽപനയിൽ വൻ കുതിച്ചുചാട്ടമെന്ന് ഔദ്യോഗിക കണക്കുകൾ. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനുള്ളിൽ ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി ആകെ 771.29 കോടി രൂപയുടെ മദ്യമാണ് വിപണിയിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം സമാനമായ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ വിൽപ്പന നടന്ന സ്ഥാനത്താണ് ഇത്തവണ ഇത്രയും വലിയ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളികളുടെ ഓണാഘോഷങ്ങളിൽ മദ്യവില്പന എക്കാലത്തെയും ഉയർന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്തുടനീളം…

            Read More

            പരിശീലനം പൂർത്തിയാക്കിയ നൂറോളം കലാകാരന്മാരുടെ അരങ്ങേറ്റം നടത്തി.

            കൽപ്പറ്റ:സർക്കാരിന്റെ സാംസ്കാരിക വകുപ്പും കൽപ്പറ്റ നഗരസഭയും ചേർന്ന്‌ വജ്ര ജൂബിലി ഫെലോഷിപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ചെണ്ടമേളം, നാടൻപാട്ട്, ചിത്രരചന എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ നൂറോളം കലാകാരന്മാരുടെ അരങ്ങേറ്റം നടത്തി. കലക്ടർ ഡി ആർ മേഘശ്രീ ഉദ്‌ഘാടനം ചെയ്‌തു. പുതിയ വർഷത്തെ പരിശീലന ഉദ്ഘാടനവും കലക്ടർ നടത്തി. 6 വയസ്സുമുതൽ 69 വയസ്സ് വരെയുള്ളവർ പരിശീലനത്തിൽ പങ്കെടുത്തത്. സാംസ്കാരിക വകുപ്പ് അംഗീകരിച്ച യോഗ്യത നേടിയവരാണ് പരിശീലനം നടത്തിയത്. പദ്ധതി ഈ വർഷവും തുടരും. കൽപ്പറ്റ സെന്റ്‌…

            Read More