മാനന്തവാടി: സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബി.ആർ.സി.യുടെ നേതൃത്വത്തിൽ കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന “ചങ്ങാതിക്കൂട്ടം” ഓണാഘോഷ പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം അഞ്ചുകുന്ന് ഗാന്ധി മെമോറിയൽ യു.പി. സ്കൂളിൽ നടന്നു. ഉഷ വിജയൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഓണം എന്നാൽ ഏവരെയും ചേർത്തുപിടിക്കലാണെന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു. ചടങ്ങിൽ കിടപ്പിലായ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഓണസമ്മാനങ്ങളുടെ വിതരണവും നടന്നു.
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ നിസാർ കമ്പ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജമീല ശറഫുദ്ദീൻ, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ പി എം ജൗഹർ, ഗിരീഷ് കുമാർ, സജി വർഗീസ്, മുംതാസ്, സ്കൂൾ മാനേജർ ഫാദർ ജെറോം ചിങ്ങന്തറ, എച്ച്.എം. ഗോപകുമാർ, പി.ടി.എ. പ്രസിഡന്റ് ഇസ്ഹാഖ് യു എന്നിവർ സംസാരിച്ചു.
ഭിന്നശേഷി കുട്ടികൾക്കായി മാനന്തവാടി ബി.ആർ.സി.യുടെ ‘ചങ്ങാതിക്കൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു
