ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പ്രതിസന്ധിയിൽ.
കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പ്രതിസന്ധിയിൽ. വയനാട്ടിലെ തുരങ്കമുഖമായ മേപ്പാടി മീനാക്ഷിയിൽ കഴിഞ്ഞ ജൂലൈ ഏഴിനുണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടർന്നാണ് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചത്. ഈ ദുരന്തത്തിൽ എട്ടുപേർ മരണപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു വകുപ്പ് പ്രത്യേക വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതിനിടയിൽ തുരങ്കപാതയുമായി ബന്ധപ്പെട്ട പ്രദേശമായ വെള്ളരിമല…
