ഫെന്‍സിംഗ് തകര്‍ത്ത് കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു; നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം

മാനന്തവാടി: പാല്‍വെളിച്ചം, കുറുവ പ്രദേശത്തെ ക്രാഷ്ഗാഡ് റോപ്പ് ഫെന്‍സിംഗിന്റെ നിര്‍മാണത്തില്‍ അപാകത. ഫെന്‍സിംഗ് തകര്‍ത്ത് കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പ്രദേശത്തെ ഒഴുകയില്‍ അഖില്‍, തോമസ് പാപ്പിനശ്ശേരി, സഹോദരങ്ങളായ ബിനോയ്, ജോണ്‍സണ്‍ എന്നിവരുടെ വാഴ, റബര്‍, കവുങ്ങ് എന്നിവയാണ് ആന കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും കാരണം പ്രദേശത്ത് സ്ഥാപിച്ച ക്രാഷ് ഗാഡ് റോപ്പ് ഫെന്‍സിങ്ങ് കാര്യക്ഷമമല്ലാത്തത് കാരണമാണ് ഇവിടെ ആനയിറങ്ങാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 2017ല്‍ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍…

Read More

മാതൃക ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു; മൂന്ന് വീടുകളുടെ പ്ലോട്ടിങ് കഴിഞ്ഞു, ഒരു വീടിന്റെ ഫൗണ്ടേഷൻ പണി പൂർത്തിയായി

കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ മാതൃകാ വീടിൻ്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. ടൗൺഷിപ്പ് നിർമ്മാണം നവംബറിനകം പൂർത്തിയാക്കും. 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളായാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ശുചിമുറിയോട് ചേര്‍ന്നുള്ള പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ഉള്‍പ്പെടുന്നത്. പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കും വിധമാണ് ടൗണ്‍ഷിപ്പിലെ…

Read More

ടേക്ക് എ ബ്രേക്ക് മിനി ഷോപ്പിങ് കോംപ്ലക്സ് ശിലാസ്ഥാപനം നിർവ്വഹിച്ചു

കേണിച്ചിറ:പൂതാടി ഗ്രാമ പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് മിനി ഷോപ്പിങ് കോംപ്ലക്സ് ശിലാസ്ഥാപനം ഐ.സി. ബാലകൃഷ്ണൻഎംഎൽഎ നിർവഹിച്ചു. ടൗണിൽ എത്തുന്ന പൊതുജനങ്ങൾക്കായി, കാലങ്ങളായി ആവശ്യപ്പെടുന്ന ടൗണിലെ താൽക്കാലിക വിശ്രമ കേന്ദ്രം, ശുചിമുറി , പാർക്കിങ് കേന്ദ്രം, മിനി ഷോപ്പിങ് കോംപ്ലക്സ്, പൊതു സ്റ്റേജ് എന്നിവ അടങ്ങുന്നതാണ് ഈ സംവിധാനം. പഞ്ചായത്ത് പ്രസിഡൻ്റ് മിനി പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ഉഷ തമ്പി , വൈസ് പ്രസിഡൻ്റ് എം എസ് പ്രഭാകരൻ, മുൻ…

Read More

കളക്ടറേറ്റിലെ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

കൽപ്പറ്റ: കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷില്‍ നിന്നും ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഹര്‍ഷൻ, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി എസ് സജ്ഞയ്, പ്രോഗ്രാം ഓഫീസര്‍ കെ അനൂപ് എന്നിവര്‍…

Read More

തെരുവ് നായ അക്രമണം അതിദാരുണ സംഭവം: ലത്തീഫ് മേമാടൻ.

കണിയാമ്പറ്റ : ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ തെരുവ് നായ ആക്രമണം അതിരൂക്ഷമാണെന്നും തെരുവ് നായകളെ പേടിച്ചു പൊതുജനങ്ങൾക്കും വിദ്യാർത്ഥി കൾക്കും പുറത്തു ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും നടപടി എടുക്കാതെ ഉത്തരവാദിത്തപ്പെ ട്ടവർ മൗനം തുടർന്നാൽ പൊതുജങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐഎം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി അംഗം ലത്തീഫ് മേമാടൻ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.കഴിഞ്ഞ ആഴ്ചകളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നു നാലു കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടും യുഡിഫ് ന്റെ ഭരണസമിതി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More

സംഘപരിവാറിനെതിരെ ശബ്ദിക്കുന്ന നാക്കുകളെ ഇഡി യെ കൊണ്ട് നിശബ്ദമാക്കാൻ കഴിയില്ല: യൂത്ത് കോൺഗ്രസ്

  മാനന്തവാടി:മുംബൈയിൽ ഇഡി ക്കെതിരെ സമരം ചെയ്ത കോൺഗ്രസ് വർക്കിംങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാനന്തവാടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.സംഘപരിവാറിനെതിരെ ശബ്ദിക്കുന്ന നാക്കുകളെ ഇഡി യെ കൊണ്ട് നിശബ്ദമാക്കാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.പ്രതിഷേധ യോഗം സി.അബ്ദുൾ അഷ്റഫ് ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി മുഖ്യ പ്രഭാഷണം നടത്തി.ഷംസീർ അരണപ്പാറ,ഷക്കീർ പുനത്തിൽ,സിജോ കമ്മന,ആസിഫ് സഹീർ,നിസാം ചില്ലു,നൗഷാദ്…

Read More

ദ്വാരക സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്-ൽ എൻ.സി.സി. നേവൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ദ്വാരക: സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്-ൽ എൻ.സി.സി നേവൽ യൂണിറ്റ് ഉദ്ഘാടനം 9 (കെ) നേവൽ എൻ.സി.സി കമാൻഡിംഗ് ഓഫീസർ കമാണ്ടർ മാത്യു പി. മാത്യു നിർവഹിച്ചു. ചടങ്ങിൽ സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് മാനേജർ റവ. ഫാദർ സന്തോഷ് തെക്കേയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഷൈമ ടി. ബെന്നി സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ശ്രീമതി ബിജി എം. അബ്രാഹം നന്ദിയും പ്രകാശിപ്പിച്ചു. നിലവിൽ എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ്സ് യൂണിറ്റുകൾ ഉള്ള സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്-ന് ഒരു…

Read More

ലഹരിയാവാം കളിയിടങ്ങളോട്; ഡിവൈഎഫ്ഐ സൗഹൃദ ക്രിക്കറ്റ് മത്സരം

കൽപറ്റ: ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടന്ന ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സൗഹൃദ ക്രിക്കറ്റ് മത്സരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. കെ റഫീഖ് സമ്മാന ദാനം നിർവഹിച്ചു

Read More

ഉരുള്‍ ദുരന്തം; പ്രതിദിനം 300 രൂപ സഹായം വാക്കില്‍ മാത്രം ഒതുങ്ങി, ഉത്തരവിറങ്ങിയിട്ടും ദുരന്തബാധിതര്‍ക്ക് ധനസഹായ വിതരണം തുടങ്ങിയില്ല

കല്‍പറ്റ: ഉപജീവന സഹായം കിട്ടാതായതോടെ തുടർജീവിതത്തില്‍ ദുരിതവുമായി മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതർ. ദിവസേന 300 രൂപ സഹായം വീണ്ടും നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല. സർക്കാറിന്റെ അറിയിപ്പും അതിന്റെ പോസ്റ്ററുകളും കിട്ടിയതല്ലാതെ സഹായം കിട്ടിത്തുടങ്ങിയിട്ടില്ലെന്ന് ദുരിതബാധിതർ പറയുന്നു. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ടു വ്യക്തികള്‍ക്ക് വീതം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും (എസ്.ഡി.ആര്‍.എഫ്) കിടപ്പുരോഗികളുള്ള കുടുംബത്തിലെ ഒരാള്‍ക്ക് കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും പ്രതിദിനം 300 രൂപ വീതം ഒമ്ബത് മാസത്തേക്കുകൂടി…

Read More

ടി ബോർഡ്‌ കാർഷിക യന്ത്രോപകരണങ്ങൾ വിതരണം ചെയ്തു.

കൽപ്പറ്റ : സൗഹൃദ തേയില കർഷക സംഘം വടുവഞ്ചാൽ ടീ ബോർഡിന്റെ സഹായത്തോടെ തേയില കർഷകർക്ക് ആവശ്യമായ വിവിധ കാർഷികോപകരണങ്ങൾ ടീ ബോർഡ്‌ മെമ്പർ ശിവദാസൻ മാസ്റ്റർ വിതരണം ചെയ്തു. യോഗത്തിൽ സംഘം പ്രസിഡന്റ്‌ പി എം മാത്യു അധ്യക്ഷനായിരുന്നു. യോഗത്തിൽ ടീ ബോർഡ്‌ ഡെവലപ്പ്മെന്റ് ഓഫീസർ അനുപം, പി യു സജി, സംഘം വൈസ് പ്രസിഡന്റ്‌ എലിസ, കെ ജി പ്രഭ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി സജി മാത്യു സ്വാഗതവും ട്രഷറർ സജി മാത്യു…

Read More