കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പടിഞ്ഞാറത്തറ : കാവുമന്ദം മുക്രി വീട്ടിൽ എം. എസ് ഷംനാസി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ ഉണ്ണിപ്പാറ ജംങ്ഷനിൽ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ കയ്യിൽ സൂക്ഷിച്ച കവറിൽ നിന്നും 899.975 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പടിഞ്ഞാറത്തറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ വി.വി അജീഷ്, ഹരികൃഷ്ണൻ, എ.എസ്.ഐ ടി. അബ്ദുൾ ബഷീർ, സി.പി.ഓ രജീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവർ.

Read More

ക്വാണ്ടം ക്വസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു

വെള്ളമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ക്വാണ്ടം സയൻസ് & ടെക്നോളജി സംബന്ധിച്ച ബോധവൽക്കരണ പരിപാടി ക്വാണ്ടം ക്വസ്റ്റ് ലോഗോ സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതിയംഗം ജുനൈദ് കൈപ്പാണി, ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം കെ. എ. അഭിജിത്ത്, മേഖല പ്രസിഡൻ്റ് എം. മണികണ്ഠൻ, യുവസമിതി ജില്ലാ…

Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കല്‍പറ്റ:ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ള കേസില്‍ കുടുക്കി അന്യായമായി ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ കല്‍പറ്റ,വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കല്‍പറ്റ ടൗണില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ പി സി സി മെമ്പര്‍ പി പി ആലി സംഗമം ഉദ്ഘാടനം ചെയ്തു. കല്‍പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എം എ ജോസഫ്,ബിനു തോമസ്,പോള്‍സണ്‍ കൂവക്കല്‍,മാണി ഫ്രാന്‍സിസ്,ഒ വി റോയ്,മുഹമ്മദ് ബാവ,കെ കെ രാജേന്ദ്രേന്‍,ഹര്‍ഷല്‍ കോന്നാടന്‍,ആര്‍ ഉണ്ണിക്കൃഷ്ണന്‍,കെ അജിത,എസ് മണി,ആയിഷ…

Read More

കേന്ദ്രം വയനാടിനെ അവഗണിക്കുന്നു: രാഷ്ട്രീയ യുവജനതാദൾ

കൽപറ്റ: ഓരോ വർഷവും രണ്ടുകോടി തൊഴിൽ നൽകുമെന്നാണ് അധികാരത്തിലേറുമ്പോൾ മോദി സർക്കാർ രാജ്യത്തെ യുവജനങ്ങളോട് പ്രഖ്യാപിച്ചത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ 11 വർഷം പിന്നിടുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞവർഷം വയനാട്ടിൽ മുണ്ടക്കൈ ചൂരൽമലയിൽ നടന്ന പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലും പുനരധിവാസം അടക്കമുള്ള കാര്യങ്ങളിലും സംസ്ഥാന സർക്കാരിനോടും ജനങ്ങളോടും രാഷ്ട്രീയ വിവേചനമാണ് കേന്ദ്രം പുലർത്തുന്നത്. വയനാട് നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധിക്കും ബദൽ റോഡ് വിഷയത്തിൽ വനഭൂമി വിട്ടുനിൽക്കുന്നതിൽ…

Read More

റോഡ് സുരക്ഷ,ലഹരി വ്യാപനം തടയൽ; ബോധവർക്കരണം തുടർ പരിപാടിയാക്കും: റാഫ്

ബത്തേരി: പോലീസ് ,മോട്ടോർ വാഹനം, എക്സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി റോഡ് സുരക്ഷ,ലഹരി വ്യാപനം തടയൽ എന്നിവക്കായുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സുൽത്താൻ ബത്തേരി മേഖലാ പ്രവർത്തക യോഗം തീരുമാനിച്ചു. കെ എസ് ജലീൽ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സജിമണ്ഡലത്തിൽ മുഖ്യപ്രഭാഷണം നടത്തി. . ടി. ടി. സുലൈമാൻ, അഹമ്മദ്കോയ, ഷിബു മീനങ്ങാടി, നൗഷാദ് ആലഞ്ചേരി,…

Read More

എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം ‘പ്രതിഷേധ ജ്വാല’ 3 ന്

മാനന്തവാടി: ഇക്കഴിഞ്ഞ ജൂലൈ 25 ന്, ചത്തിസ്ഗഡിൽ വെച്ച്, മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു, ബജറങ് ദൾ പ്രവർത്തകർ, ജനകീയ വിചാരണചെയ്‌തും സ്വാധീനിച്ചും രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്യിപ്പിച്ചു ജയിലിൽ അടച്ചതിൽ, പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്മയെയും, ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക് നീതിലഭിക്കുവാനും ഇനിയൊരു അതിക്രമം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടും ഈ വരുന്ന ഞായറാഴ്ച വൈകിട്ട് 6 മണിക്ക്, മാനന്തവാടി ഗാന്ധിപ്പാർക്കിലേക്ക് മാനന്തവാടി ഇസിഎഫ് ( – എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം)ത്തിന്റെ ആഭിമുഖ്യത്തിൽ…

Read More

സിദ്റ കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

വെള്ളമുണ്ട: അൽ ഫുർഖാൻ സിദ്റ കോളേജ് വിദ്യാർത്ഥികൾ തെയ്യാറാക്കിയ ക്യാമ്പസ് മാഗസിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. തന്ത്രി മഴുവന്നൂര്‍ തെക്കെയില്ലത്ത് ഡോ. എം. ഗോവിന്ദരാജ് എമ്പ്രാന്തിരി മാഗസിൻ ഏറ്റുവാങ്ങി. സ്വാലിഹ് സഖാഫി മണ്ണാർക്കാട്, മുസ്തഫ നിസാമി,ഉസ്മാൻ മുസ്‌ലിയാർ, എം.സി മജീദ് മുസ്‌ലിയാർ, ഹാരിസ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ഗുരുഭ്യോ നമഃ അധ്യാപകരെ ആദരിച്ച് വെള്ളമുണ്ട ഡിവിഷൻ

വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്തിന്റെ ഘടക സ്ഥപനങ്ങാളായ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ് വാരാമ്പറ്റ, ജി.എച്ച്.എസ്.എസ് തരുവണ, ജി.എച്ച്.എസ് പുളിഞ്ഞാൽ എന്നീ വിദ്യാലയങ്ങളിലെ മുഴുവൻ അധ്യാപകരേയും വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദരപത്രം നൽകി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദരിച്ചു. അറിവിന്റെ വഴിയിൽ കൈപിടിച്ചുനടത്തുന്ന ഗുരുക്കന്മാർക്ക് ഗുരുഭ്യോ നമഃ എന്നപേരിട്ടാണ് ഡിവിഷന്റെ സ്നേഹാദരപരിപാടി നടത്തിയത്. ഡിവിഷനിലെ നാല് വിദ്യാലയങ്ങളിലേയും ഇരുനൂറോളം വരുന്ന മുഴുവൻ അധ്യാപകർക്കും ഗ്രാമാദരപത്രവും സ്നേഹോപഹാരമായി പുസ്തകങ്ങളും കൈമാറി. ജീവിതവീഥിയിൽ…

Read More

പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി

മേപ്പാടി: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഛത്തിസ്ഗഡിൽ രണ്ട് സന്യാസിനികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിക്കെതിരെ റിപ്പൺ സെന്റ് ജോസഫ് ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തിൽ വിവിധ ഭക്തസംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി. മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഛത്തിസ്ഗഡ് സർക്കാരും, റെയിൽവേ ഉദ്യോഗസ്ഥരും, അടങ്ങുന്ന അധികാര വർഗം നടത്തുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ്…

Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.നാളെ മുതൽ മഴ വീണ്ടും ശക്തി പ്രാപിച്ചേക്കും. നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ശനിയാഴ്ച മഴ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച…

Read More