തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
തരിയോട് : വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക രീതിയിൽ വിപുലീകരിക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സമഗ്ര വളർച്ചയ്ക്ക് അനുകൂലമായ പഠന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. കിഫ്ബി-കില പ്രൊജക്‌ടിൽ അനുവദിച്ച 1.3 കോടി രൂപ ഉപയോഗിച്ചാണ് തരിയോട് ഗവ….
