തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ

    തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ – ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു   അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാൻ്റിങ് കമ്മിറ്റികളും ജില്ലാ…

    Read More

    പച്ചക്കറി തൈകളും, ജൈവവളവും വിതരണം ചെയ്തു

    ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എല്ലാ കുടുംബങ്ങൾക്കും ,സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ ജീവിതംഎന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈകളും, ജൈവവളവും വിതരണം ചെയ്തു . പള്ളിയിൽ പ്രവർത്തിക്കുന്ന സെൻ്റ് ജോർജ് എൽഡേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ അന്ന് പരിപാടി സംഘടിപ്പിച്ചത്. വിതരണോദ്ഘാടനം ഫാദർ ഷിൻസൺ മത്തോക്കിൽ നിർവഹിച്ചു. പള്ളി ട്രസ്റ്റി പീറ്റർ തന്നേലിമാലിൽ, ടി വി സജീഷ്, കെ എം കുര്യാക്കോസ്, സജി ടി ജി, ബേബി എ വർഗീസ്, എ ഐ കുര്യാക്കോസ്, അബിൻസൺ പൗലോസ്…

    Read More

    ജില്ലാ സ്‌കില്‍ ഫെയര്‍ നടത്തി

    ബത്തേരി : കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് കോളേജ് ബത്തേരിയില്‍ വച്ച് ജില്ലാ സ്‌കില്‍ ഫെയര്‍ നടത്തി. ജില്ലാ സ്‌കില്‍ ഫെയറിന്റെ ഉദ്ഘാടനം സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പിസി റോയ് നിര്‍വഹിച്ചു. തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇരുപതോളം മേഖലകളില്‍നിന്നുമുള്ള നൂറില്‍പരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം ഫെയറിന്റെ ഭാഗമായി നടന്നു. ആയിരത്തിലധികം തിരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള രെജിസ്ട്രഷനും, നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ ഡെവലപ്പ്മെന്റ് സര്‍വീസുകള്‍ ,…

    Read More

    യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

    കാക്കവയൽ: സുധിക്കവല പുത്തൻപുരക്കൽ അജേഷിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മീനങ്ങാടി പാൽ സൊസൈറ്റി ജീവനക്കാരനായിരുന്നു. മീനങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

    Read More

      വൃത്തിഹീനമായി പ്രവർത്തിച്ച ഭക്ഷണ ശാലകൾ പൂട്ടിച്ചു

      കോട്ടത്തറ :ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണ ശാലകളിൽ പരിശോധന നടത്തി. കോട്ടത്തറ ഗ്രാമ പഞ്ചായത്തിനു കീഴിൽ ഉള്ള ഭക്ഷണ ശാലകൾ, സ്കൂളുകൾ, ഹോസ്റ്റൽ തുടങ്ങിയവയിൽ ശുചിത്വ പരിശോധന നടത്തി.മതിയായ രേഖകൾ ഇല്ലാതെയും, വൃത്തിഹീനമായും കോട്ടത്തറ ടൗണിൽ പ്രവർത്തിക്കുന്ന കോട്ടത്തറ മെസ്സ്, മടക്കിമല പ്രവർത്തിക്കുന്ന ഫാമിലി മെസ്സ് തുടങ്ങിയവ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം താൽക്കാലികമായി അടച്ചു പൂട്ടി. COTPA ഇനത്തിൽ 1000 രൂപ പിഴ ഈടാക്കി.കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹർകിഷൻ എ ജി,…

      Read More

        തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്നാമത്തെ മാ കെയർ സെന്ററിന് തുടക്കം

        തവിഞ്ഞാൽ:ഗവ.ഹയർ സെക്കൻഡറി സ്കൂൾ തലപ്പുഴയിലെ മാകെയർ സെന്ററിന് തുടക്കം. ജില്ലാ മിഷൻ കോഡിനേറ്റർ ജയചന്ദ്രൻ പി കെ ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ പുഷ്പ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ ഡി എം സി സെലീന കെ എം,പിടിഎ പ്രസിഡണ്ട് ഷാജി, തലപ്പുഴ ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ബിയാത്രസ് പോൾ , എസ് എം സി ചെയർമാൻ ഷഹീർഅബാസ് ,ഡിപിഎം ബിജോയ്‌, ബ്ലോക്ക്‌ കോർഡിനേറ്റർ നിതിൻ എന്നിവർ ആശംസ അറിയിച്ചു. സി ഡി എസ്സ് അക്കൗണ്ടന്റ്, ജെൻഡർ ആർപി എന്നിവർ…

        Read More

        ബെംഗളൂരു-മൈസൂർ ഹൈവേയിൽ വാഹനപകടത്തിൽ വയനാട് സ്വദേശിയായ യുവതി മരണപ്പെട്ടു

        ബെംഗളൂരു-മൈസൂർ ഹൈവേയിൽ വാഹനപകടത്തിൽ വയനാട് സ്വദേശിയായ യുവതി മരണപ്പെട്ടു. ബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ചു മാനന്തവാടി സ്വദേശി അഫ്രീന (23) മരണപ്പെട്ടു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മാനന്തവാടി സ്വദേശി മത്തൻ ബഷീർ എന്നവരുടെ മകനും കുടുംബവും ബാംഗ്ലൂരിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

        Read More

        എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം സമ്മേളനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു.

        മാനന്തവാടി: എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം സമ്മേളനത്തിനുള്ള സ്വാഗത സംഘ രൂപീകരണ യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ സി അസീസ് കോറോം ഉദ്‌ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് റിൻഷാദ് പി എം അധ്യക്ഷത വഹിച്ചു. മുരിക്കഞ്ചേരി സുലൈമാൻ ഹാജി,കടവത്ത് മുഹമ്മദ്, കൊച്ചി ഹമീദ്, വെട്ടൻ അബ്‌ദുല്ലഹാജി,വെട്ടൻ മമ്മൂട്ടി ഹാജി, മായൻ മുതിര, സി എച് ജമാൽ , സൽ‍മ മോയി, ഹാരിസ് കാട്ടിക്കുളം, പി…

        Read More

        ഓപ്പറേഷൻ ഡി ഹണ്ട്‌; 10 ദിവസങ്ങളിലായി ജില്ലയിൽ 95 പേർ പിടിയിൽ.

        കൽപ്പറ്റ : ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷൻ ഡി ഹണ്ട്‌-ന്റെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി ജില്ലയിൽ നടത്തിയ പരിശോധനയിൽ 95 പേർ പിടിയിലായി. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 93 കേസുകൾ രജിസ്റ്റർ ചെയ്തു. വിൽപ്പനയ്ക്കായി എം.ഡി.എം.എ., കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കമാണ് 95 പേർ പിടിയിലായത്. 14.72 ഗ്രാം എം.ഡി.എം.എ.യും 670.84 ഗ്രാം കഞ്ചാവും 67 കഞ്ചാവ് നിറച്ച ബീഡികളുമാണ് ഇതുവരെ പിടിച്ചെടുത്തത്

        Read More

          വയനാട് റവന്യൂ ജില്ല സ്കൂൾ കായികോത്സവം ലോഗോ പ്രകാശനം ചെയ്തു.

          കൽപ്പറ്റ : 2025 ഒക്ടോബർ 13 മുതൽ 15 വരെ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആതിഥേയത്വത്തിൽ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന വയനാട് റവന്യൂ ജില്ല സ്കൂൾ കായികോത്സവത്തിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ടർ ഇൻചാർജ് കൂടിയായ എ.ഡി.എം. ദേവകി കെ നിർവഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി. മണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീജിത്ത് വാകേരി സ്വാഗതവും തരിയോട് ജി. എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ രാധിക…

          Read More