നീലഗിരി യാത്രയ്ക്ക് ഇപാസ്: ജൂണ്‍ 30 വരെ ദിവസേന 6000 വാഹനങ്ങള്‍ക്കു മാത്രം പ്രവേശനം

നീലഗിരി : ഇപാസിനെതിരെ നീലഗിരിയില്‍ ഹര്‍ത്താല്‍ നടക്കുന്നതിനിടെ ഇന്നലെ പാസുകള്‍ ഉച്ചയോടെ തീര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ ദിവസേന 6000 വാഹനങ്ങള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 8000 വാഹനങ്ങള്‍ക്കും മാത്രമാണു നീലഗിരി ജില്ലയിലേക്കു പ്രവേശനം. നീലഗിരിയിലേക്കുള്ള പ്രധാന മാര്‍ഗമായ മേട്ടുപ്പാളയം കല്ലാറിലൂടെ ഇന്നലെ വൈകിട്ട് 5 വരെ 2,000 വാഹനങ്ങള്‍ കടന്നുപോയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.എത്തിയ പലര്‍ക്കും പാസ് സംബന്ധിച്ച അറിവുണ്ടായിരുന്നില്ല. ഇവര്‍ക്ക് ഇപാസ് ലഭിച്ച ശേഷമാണു…

Read More

പരിഷത്ത് ജില്ലാ സമ്മേളനം ആരംഭിച്ചു

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 44-ാമത് വയനാട് ജില്ലാ സമ്മേളനം പുളിയാർമല ജി.യു.പി സ്കൂളിൽ ആരംഭിച്ചു. സമ്മേളനം പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി. യു. മൈത്രി ‘ശാസ്ത്രലോകവും തീവ്രവലതുപക്ഷവും’ എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. പി. സന്തോഷ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പി. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി പി….

Read More

വേനലവധിക്കാലത്ത് ക്ലാസ് വേണ്ട; കടുത്ത നടപടികള്‍ നേരിടേണ്ടി വരും: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ വേനലവധിക്കാലത്ത് ക്ലാസ് നടത്തരുതെന്ന നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് ഹൈക്കോടതിയും പൊതുവിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. എല്ലാ വിദ്യാലയങ്ങളിലും മദ്ധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വരെയുള്ള വിഭാഗങ്ങള്‍ക്ക് ഇത് ബാധകമാണ്. ക്ലാസുകള്‍ വിലക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ്കുമാര്‍, കമ്മീഷന്‍ അംഗം ഡോ എഫ് വില്‍സണ്‍ എന്നിവരുള്‍പ്പെട്ട…

Read More

അമൃത വിശ്വവിദ്യാപീഠം വയനാട്ടില്‍ 14 കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ എളമ്പിലേരിമല, വെള്ളരിമല, അട്ടമല, അരണമല, കള്ളാടി, എരുമക്കൊല്ലി, ചെമ്പ്രമല, കല്ലുമല, മണിക്കുന്നുമല, പൊഴുതന പഞ്ചായത്തിലെ മേല്‍മുറി, കുറിച്യര്‍മല, തൊണ്ടര്‍നാട് പഞ്ചായത്തിലെ വാളാരംകുന്ന്, വൈത്തിരി പഞ്ചായത്തിലെ സുഗന്ധഗിരി, മുട്ടില്‍ പഞ്ചായത്തിലെ മുട്ടില്‍മല എന്നിവിടങ്ങളിലാണ് നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത്. മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അമൃത വിശ്വവിദ്യാപീഠം വയനാടിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന് ദുരിതാശ്വാസ പാക്കേജ് സമര്‍പ്പിച്ചിരുന്നു. ഉരുള്‍ ദുരന്തം അതിജീവിച്ചവര്‍ക്കു പിന്തുണ നല്‍കുന്നതിനു വിഭാവനം ചെയ്ത 15 കോടി രൂപയുടെ പദ്ധതി…

Read More

നിർമാണ പ്രവർത്തി ഡിവൈഎഫ്ഐ തടഞ്ഞു

കൽപ്പറ്റ: എഫ് എം എംബി പ്രകാരം ഉള്ള കൽപ്പറ്റ നവീകരണം കാറ്റിൽ പറത്തി കൽപ്പറ്റ നഗരസഭയുടെ ഒത്താശയോടെ കൽപ്പറ്റ ഗൂഡലായി ഭാഗത്ത്‌ നടത്തുന്ന നിർമാണ പ്രവർത്തി ഡിവൈഎഫ്ഐ കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ തടഞ്ഞു. ജില്ലാ ജോയിൻ സെക്രെട്ടറി അർജുൻ ഗോപാൽ, ജില്ലാ കമ്മിറ്റി അംഗം ബിനീഷ് മാധവ്, കൽപ്പറ്റ മേഖല സെക്രെട്ടറി മുഹമ്മദ്‌ റാഫിൽ, നിതിൻ, പ്രഭാത് മോഹൻ, ഫൈസൽ, യാസർ തുടങ്ങിയവർ നേതൃത്വം നൽകി.

Read More

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ്; വി.എൻ. ശശീന്ദ്രൻ രാജിവെച്ചു

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ്; വി.എൻ. ശശീന്ദ്രൻ രാജിവെച്ചു. യുഡിഎഫ് അംഗങ്ങൾ തിങ്കളാഴ്‌ച പ്രസിഡന്റിനെതിരെ അവിശ്വാസം അവതരിപ്പിക്കാനിരിക്കെയാണ് രാജി സമർപ്പിച്ചത്. യുഡിഎഫിലെ ധാരണ പ്രകാരം വി.എൻ. ശശീന്ദ്രൻ നേരത്തെ സ്ഥാനമൊഴിയാൻ തയ്യാറായിരുന്നില്ല ഇതേ തുടർന്ന് തിങ്കളാഴ്‌ച അവിശ്വാസം അവതരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചതിനു പിന്നാലെയാണ് ഇന്ന് രാജി സമർപ്പിച്ചത്

Read More

ഗോകുലിന്റെ മരണം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

കൽപ്പറ്റ: ആദിവാസി യുവാവായ ഗോകുലിനെ പോലീസ് സ്‌റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 2 പോലീസുകാർക്ക് സസ്പെൻഷൻ. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഡി ചുമതലയുള്ള എഎസ്ഐ ദീപ, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ശ്രീജിത്ത് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതിൽ അനാസ്ഥയുണ്ടായി എന്ന കാരണത്താ ലാണ് ഇരുവരെയും സസ്പെൻ്റ് ചെയ്‌തത്.കണ്ണൂർ റൈഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐപിഎസാണ് പൊലീസുകാരെ സസ്പെൻ്റ് ചെയ്‌തുള്ള ഉത്തരവിറക്കി യത്.ഏപ്രിൽ ഒന്ന് ചൊവ്വാഴ്‌ച രാവിലെയാണ് അമ്പലവയൽ സ്വദേശിയായ ഗോകുലിനെ പോലീസ് സ്‌റ്റേഷനിലെ ബാത്‌റൂമിൽ…

Read More

പോരാടാം ഒന്നായി.. ലഹരിക്കെതിരെ… കൂട്ടയോട്ടം സംഘടിപ്പിച്ചു.

കൽപറ്റ: ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ തപോഷ് ബസുമതാരി ഐപിഎസ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സിനിമാതാരം ശ്രീ. അബു സലിം ഇന്ത്യൻ ക്രിക്കറ്റർ കുമാരി സജ്ന സജീവൻ എന്നിവർ ചേർന്ന് കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ .എം.കെ. ഭരതൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ….

Read More

പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി

കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി നടപ്പിലാക്കി വന്നിരുന്ന മെഡി കൂപ്പൺ പദ്ധതിയിൽ പുതിയ സേവനങ്ങളുടെ ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഷുക്കൂർ ഹാജി നിർവഹിച്ചു. *ഇനി മുതൽ മെഡിക്കൽ കൂപ്പൺ ഉപയോഗിച്ച് കമ്പളക്കാട് ദയാ പോളി ക്ലിനിക്കിൽ നിന്നും ഡോക്ടർമാരുടെ സേവനം, ലാബ് ടെസ്റ്റ്, മരുന്നുകൾ തുടങ്ങിയ പൂർണമായും സൗജന്യമായി ലഭിക്കും.* ഈ സേവനം കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ വരുന്ന നിരാലംബരായ രോഗികൾക്ക് ലഭിക്കുന്നതാണ്. മെഡി കൂപ്പൺ ആവശ്യമായ ഫണ്ട് ദയ…

Read More

പ്രീയങ്കാ ഗാന്ധി വയനാടന്‍ ജനതയോട് മാപ്പ് പറയണം; ഇ ജെ ബാബു

 കല്‍പറ്റ: വഖഫ് ഭേദഗതി ബിൽ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറിനിന്ന വയനാട് എം പി പ്രീയങ്കാ ഗാന്ധി വോട്ട് ചെയ്ത് വിജയിപ്പിച്ച വയനാടന്‍ ജനതയോട് മാപ്പ് പറയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് വലിയ ഭൂരിപക്ഷത്തിന് പ്രീയങ്കാ ഗാന്ധിയെ വയനാട്ടിലെ ജനങ്ങള്‍ വിജയിപ്പിച്ചത്. വന്‍ വിജയം നല്‍കിയ ജനങ്ങളുടെ മുഖത്തേറ്റ പ്രഹരമാണ് പ്രീയങ്ക ഗാന്ധിയുടെ നടപടി. രാജ്യത്തിന്റെ മതേതര നിലപാടിനെയും ഭരണഘടന ഉറപ്പ് നൽകുന്ന ന്യൂനപക്ഷ അവകാശ സംരക്ഷണത്തെയുമെല്ലാം അട്ടിമറിച്ചാണ് വഖഫ്…

Read More