തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നീതി കാണിക്കണം: ടി സിദ്ദിഖ് എംഎൽഎ
കൽപറ്റ: പ്ലാൻ ഫണ്ടുകൾ വെട്ടി ക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക വികസന പ്രവർത്തനങ്ങളും പദ്ധതികളും അട്ടിമറിക്കുന്ന നടപടി അവസാനിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങളോടു നീതി കാണിക്കണമെന്ന് ടി സിദ്ദിഖ് എംഎൽഎ. തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളോടു സർക്കാർ കാണിക്കുന്ന അവഗണനയിലും അനീതിയിലും പ്രതിഷേധിച്ചു യുഡിഎഫ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള ജില്ലാ രാപകൽ സമരങ്ങളുടെ കൽപറ്റ നിയോജക മണ്ഡലം തല ഉദ്ഘാടനം കൽപറ്റ മുനിസിപ്പൽ ഓഫിസിനു മുന്നിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്ലാൻഫണ്ട് നൽകുന്നത് ഓരോ…
