വഖഫ് ഭേദഗതി ബില്ലിനെതിരെ ഫ്രാറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ പ്രകടനം നടത്തി

കൽപറ്റ: വഖഫ് ഭേദഗതി ബില്ലിനെതിരെ ഫ്രാറ്റേണിറ്റി മൂവ്മെന്റ് കൽപറ്റയുടെ നേതൃത്വത്തിൽ കൽപറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബില്ല് മുസ്ലിം സമൂഹത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നതായും, ഇതു പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രകടനത്തിൽ ഫ്രാറ്റേണിറ്റി മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് വസീം അലി, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഹിഷാമുദ്ദീൻ പുളിക്കോടൻ, ഫ്രാറ്റേണിറ്റി മൂവ്മെന്റ് കൽപറ്റ മണ്ഡലം പ്രസിഡന്റ് മുഹ്സിൻ മുസ്തഖ്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഇ.കെ. എന്നിവർ സംസാരിച്ചു.

Read More

നെല്ലാക്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി

ഗൂഡല്ലൂർ: നെല്ലാക്കോട്ട ടൗണില്‍ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ രാവിലെ 6.45നാണ് കാട്ടുകൊന്പൻ റാക്കോട് റോഡിലൂടെ ടൗണില്‍ എത്തിയത്. ആനയെ കണ്ട് ആളുകള്‍ പരിഭ്രാന്തരായി. ആന പിന്നീട് പാട്ടവയല്‍ റോഡിലൂടെ വനത്തിലേക്ക് നീങ്ങി. ആന പോയതിനുശേഷമാണ് ടൗണില്‍ ഉണ്ടായിരുന്നവരുടെ ആശങ്ക അകന്നത്.

Read More

ഇരുപത്തിയേഴാം വാർഷികവും എക്‌സലൻസ് അവാർഡ് വിതരണവും നടത്തി.

സുൽത്താൻ ബത്തേരി: കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ ഇരുപത്തിയേഴാമത് വാർഷികാഘോഷവും എക്‌സലൻസ് അവാർഡ്ദാനവും നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി സിനിമാ- ടി.വി താരം മനോജ് ഗിന്നസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. വിവിധ കോഴ്‌സുകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺമാരായ പി. എസ് ലിഷ, കെ. റഷീദ്, ടോം ജോസ്, ഷാമില ജുനൈസ് എന്നിവർ സംസാരിച്ചു . കേരള അക്കാദമി ഓഫ്…

Read More

ബിവറേജ് ഔട്ട്ലെറ്റ്: സമരം തുടരുന്നു

കല്‍പ്പറ്റ: ബിവറേജ് ഒൗട്ട‌്‌ലെറ്റ് തിരുഹൃദയനഗർ ഭാഗത്ത് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികള്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം തുടരുന്നു. 10 ദിവസം മുന്പാണ് സമരം ആരംഭിച്ചത്. ജനവാസകേന്ദ്രത്തില്‍ മദ്യശാല ആരംഭിക്കുന്നത് തിക്തഫലങ്ങള്‍ക്കു കാരണമാകുമെന്നാണ് തിരുഹൃദയനഗർ നിവാസികളുടെ പക്ഷം. കഴിഞ്ഞ ദിവസത്തെ സമരം മുനിസിപ്പല്‍ കൗണ്‍സിലർ ടി. മണി ഉദ്ഘാടനം ചെയ്തു. കെ.യു. തോമസ് അധ്യക്ഷത വഹിച്ചു. പി.എസ്. സെബാസ്റ്റ്യൻ, ടി.കെ. ഹരിദാസ്, ഡോളി ജോസ്, എം.എസ്. മോളി, ടി. ശാന്ത, എം. സായി, പി. ബാഹുലേയൻ, കെ.എം….

Read More

എം. ജൊവാന ജുവല്‍ പുരസ്‌കാരം ഏറ്റുവാങ്ങി

ന്യൂദല്‍ഹി: കേന്ദ്ര യുവജനകാര്യ, കായികമന്ത്രാലയത്തിന്റെ ദേശീയ യുവപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വയനാട് സ്വദേശി എം.ജൊവാന ജുവല്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 2022-23 വര്‍ഷത്തെ പുരസ്‌കാരത്തിനാണ് ജൊവാന ജൂവലിനെ തെരഞ്ഞെടുത്തത്. സ്മൈല്‍ ഡേ പദ്ധതിയുടെ ഭാഗമായി വനവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കിടയില്‍ ആര്‍ത്തവ ആരോഗ്യപ്രശ്നങ്ങളും ആര്‍ത്തവശുചിത്വവും സംബന്ധിച്ച്‌ നടത്തിയ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളാണ് ജൊവാന ജുവലിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മെഡലും സര്‍ട്ടിഫിക്കറ്റും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. 2021- 22 വര്‍ഷത്തില്‍ 11…

Read More

ലഹരി മാഫിയക്കെതിരെ ജാഗ്രതരാവുക; ഏപ്രിൽ 05 മുതൽ മെയ് 05 വരെ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കും: എസ്‌ഡിപിഐ

കൽപ്പറ്റ :കേരളത്തിൽ ലഹരിയുടെ ഉപയോഗവും വിപണനവും വ്യാപനവും അനിയന്ത്രിതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് വയനാട് പ്രസ്സ് ക്ലബിൽ നടത്തിയ വാത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികൾ അറിയിച്ചു.പ്രായ-ലിംഗ ഭേദമന്യേ വിദ്യാർത്ഥികളടക്കം ലഹരിക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. കള്ളും, കഞ്ചാവും മുതൽ എം.ഡി.എ.എ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി തുടങ്ങി ഒറ്റത്തവണ ഉപയോഗം ആജീവനാന്തം അടിമപ്പെട്ടുപോകുന്ന സിന്തറ്റിക് ലഹരികളക്കം സുലഭമായി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്….

Read More

ബ്രഹ്മഗിരി കൊള്ള: ഇഡി അന്വേഷിക്കണം: കർഷക കോൺഗ്രസ്

കൽപറ്റ: ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവിൽ സിപിഎം നേതാക്കൾ നടത്തിയ കൊള്ള ഇഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷകരിൽ നിന്നും ചെറുകിട വ്യാപാരികളിൽ നിന്നും പ്രവാസികളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നുമായി 200 കോടി രൂപയിൽ അധികം തട്ടിപ്പാണ് സൊസൈറ്റി നേതാക്കൾ നടത്തിയിട്ടുള്ളത്. സർക്കാരിൽ നിന്ന് 35 കോടി രൂപയോളം ഗ്രാൻഡ് ആയി ലഭിച്ചിട്ടും സൊസൈറ്റി പൂട്ടിയതിന് ഉത്തരവാദികൾ സിപിഎമ്മിന്റെ ജില്ല നേതാക്കളാണ്. വലിയതോതിലുള്ള പകൽ കൊള്ളയാണ് ഇത് സൂചിപ്പിക്കുന്നത്. ജനങ്ങളിൽ നിന്നും വിവിധ സൊസൈറ്റികളിൽ നിന്നും…

Read More

ഡിസാസ്റ്റർ ടൂറിസം വേണ്ട ; ദുരന്ത മേഖലയിലേക്കുള്ള പ്രവേശനത്തിനു കർശനനിയന്ത്രണം തുടരും

കൽപ്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണമുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി.എസ് അറിയിച്ചു. നിരോധിത മേഘലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിലവിൽ പ്രദേശവാസികൾക്കും കൃഷി ആവശ്യങ്ങൾക്കായി പോകുന്നവർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വിനോദ സഞ്ചാരികൾ ദുരന്തമേഖല സന്ദർശിക്കുന്നത് തടയും. വേനൽ അവധിയെ തുടർന്ന് ജില്ലയിലേക്ക് വരുന്നവർ ദുരന്തമേഖല ലക്ഷ്യമാക്കിയുള്ള യാത്ര ഒഴിവാക്കേണ്ടതാണ്. ഈ സ്ഥലങ്ങളിൽ സന്ദർശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.

Read More

സൺഡേ സ്കൂൾ അധ്യാപക സംഗമം നടത്തി

പേരിയ: എംജെ എസ്എസ്എ മാനന്തവാടി മേഖലാ സൺഡേ സ്കൂൾ അധ്യാപക സംഗമം പേരിയ സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു. ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വികാരി ഫാ. ബൈജു മനയത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ.ബേബി പൗലോസ്, ഫാ.ബാബു നീറ്റുകര,ഫാ.ഷിൻസൺ മത്താക്കിൽ,ഫാ.ഷിനു പാറക്കൽ, ഫാ. അനൂപ് ചാത്തനാട്ടുകുടി, ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, ട്രസ്റ്റി ബിനോയി നെല്ലിക്കാക്കുടി, എം.എം. തോമസ്, ലിജൊ പീറ്റർ, ജിതിന ഷിബു, പി. വി. സ്കറിയ, പൗലോസ് മണിക്കോട് എന്നിവർ…

Read More

ഗോകുലിൻ്റെ മരണം ജുഡീഷ്യൽ അന്വേഷണം വേണം ഐ സി ബാലകൃഷ്ണൻ എം എൽ എ

സുൽത്താൻ ബത്തേരി : അമ്പലവയൽ പഞ്ചായത്തിലെ നെല്ലാറച്ചാലിന് സമീപം പുതിയപാടി പണിയ നഗറിലെ പരേതനായ ചന്ദ്രൻ, അമ്മിണി ദമ്പതികളുടെ മകനായ ഗോകുൽ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം അനിവാര്യമാന്നെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ അഭിപ്രായപ്പെട്ടു മുട്ടിൽ പഞ്ചായത്തിലെ ചീപ്രം നഗറിലെ ടിയാൻ്റെ പരിചയക്കാരിയായ പെൺ കുട്ടിയേയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാണാതായതിനെ തുടർന്ന് ബന്ധു വീടുകളിലും മറ്റും പ്രാദേശിക അന്വേഷണം നടത്തിയ ശേഷം ഗോകുലിന്റെ ബന്ധുക്കൾ…

Read More