നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു.

    നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു.   2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് നോഡൽ ഓഫീസർമാതടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ നിർദ്ദേശം നൽകി. . അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എ ജയശ്രീയെ എം സി സി നോഡല്‍ ഓഫീസറായി നിയമിച്ചു….

    Read More

    നായക്കൂട്ടം കോഴികളേ കൊന്നു.

    കണിയാമ്പറ്റ : തെരുവ് നായ ശല്യം നേരിടുന്ന കണിയാമ്പറ്റ പള്ളിമുക്ക് പ്രാദേശങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് സി.പി.ഐ.എം കരിമ്പടക്കുനി ബ്രാഞ്ച് കമ്മിറ്റി. കഴിഞ്ഞ ദിവസം അമ്പലച്ചാൽ പ്രാദേശത്തെ വൈത്തലപറമ്പൻ ജംഷീദിന്റെ വീട്ടിൽ തെരുവ് നായ അക്രമത്തിൽ പത്തോളം കോഴികൾ ചത്തിരുന്നു. നായശല്യം കാരണം കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടി ഭയമില്ലാതെ പോകാൻ പറ്റാത്ത അവസ്ഥയാണെന്നും ഉത്തരവാദിത്തപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ഗ്രാമപഞ്ചായത്ത്‌ ഓഫിസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി സി.പി.ഐ.എം മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.സെക്രട്ടറി സാമ്പശിവന്റെ…

    Read More

    ലോക കാഴ്ച ദിനാചരണവും, ജില്ലാതല ഉദ്ഘാടനവും, പോസ്റ്റർ പ്രദർശനവും, നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

    ബത്തേരി : ലോക കാഴ്ച ദിനാചരണം ജില്ലാതല ഉദ്ഘാടനവും പോസ്റ്റർ പ്രദർശനവും നേത്ര പരിശോധന ക്യാമ്പും ബത്തേരി അസംപ്‌ഷൻ ഹൈസ്കൂളിൽ നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി മുഖ്യ പ്രഭാഷണവും എൻ പി സി ബി ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. പ്രിയ സേനൻ ദിനാചരണ സന്ദേശവും നൽകി. ഒക്ടോബർ 8…

    Read More

      വയോജന ദിനാഘോഷത്തിന് ഭാഗമായി അമ്പലവയലിൽ സെമിനാർ സംഘടിപ്പിച്ചു

      അമ്പലവയൽ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ലോക വയോജന ദിനാഘോഷത്തിന് ഭാഗമായി അമ്പലവയലിൽ സെമിനാർ സംഘടിപ്പിച്ചു വയോജനങ്ങളും നിയമസംരക്ഷണവും എന്ന വിഷയത്തിൽ ലീഗൽ സർവീസ് സെല്ലിലെ അഡ്വക്കറ്റ് സി വി ജോർജ് ക്ലാസ് എടുത്തു പ്രസിഡൻറ് പി ഭാസ്കരൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ചു കെ ആർ ശിവശങ്കരൻ എം.സി കുര്യാക്കോസ് ടി ടി സ്കറിയ എന്നിവർ സംസാരിച്ചു ടൗണിൽ പ്രസിഡൻറ് പി ഭാസ്കരൻ മാസ്റ്റർ പതാക ഉയർത്തി

      Read More

        റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

        റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ     റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്ക്സ് മെഡിക്കൽ കൺസൽട്ടന്റ് (BMC) തസ്തികയിൽ ഒഴിവ്. അപേക്ഷകൾ പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി റിസർവ് ബാങ്ക് (ആർബിഐ) നീട്ടിയിട്ടുണ്ട്. പാർട്ട് ടൈം ബിഎംസിയിലെ രണ്ട് തസ്തികകളിലേക്ക് 2025 ഒക്ടോബർ 13 ന് ബാങ്ക് നേരത്തെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു, അവസാന തീയതി 2025 നവംബർ 14 ന് ആയിരുന്നു. എന്നാൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ 2025 നവംബർ 28…

        Read More

        ആദിവാസിയെ റോഡില്‍ വലിച്ചിഴച്ചവര്‍ക്കെതിരേ വധശ്രമത്തിനു കേസെടുക്കണം: ഗോത്രമഹാസഭ

        കല്‍പ്പറ്റ: പയ്യമ്പള്ളി ചെമ്മാട് ഉന്നതിയിലെ മാതനെ കൂടല്‍ക്കടവിനു സമീപം റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കണ്‍വീനര്‍ എം. ഗീതാനന്ദന്‍, സംസ്ഥാന സമിതി അംഗങ്ങളായ രമേശന്‍ കൊയാലിപ്പുര, ഗോപാലന്‍ മരിയനാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാതനെ റോഡില്‍ വലിച്ചിഴച്ചവര്‍ക്കെതിരേ കൃത്യത്തിന്റെ കാഠിന്യം അനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല. പ്രതികള്‍ക്കു രക്ഷപ്പെടാന്‍ പഴുതു നല്‍കുന്ന വിധത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയത്. ഭാരതീയ ന്യായ സംഹിതയിലെ 296(ബി), 351(2), 126(2), 115(2), 110, 3(5) വകുപ്പുകള്‍ പ്രകാരമാണ്…

        Read More

        ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

        മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്‌റേ യുണിറ്റ് തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 22.5 ലക്ഷം രൂപ ചിലവിലാണ് എക്സറെ യൂണിറ്റ് സ്ഥാപിച്ചത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ്…

        Read More

        ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു

        പുൽപ്പള്ളി: ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ഡി.സി.സി. പ്രസിഡൻ്റ് ടി.ജെ. ഐസക്ക് നിർവഹിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ആളുകൾക്ക് പരാതി നൽകുന്നതിനും എം.എൽ.എ.യെ നേരിൽകണ്ട് സംസാരിക്കുന്നതിനും അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് മുള്ളൻകൊല്ലിയിൽ ഓഫീസ് ആരംഭിച്ചത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വർഗീസ് മുരിയൻകാവിൽ, ബീന ജോസ് കരിമാംകുന്നേൽ, പി.ഡി സജി, ലിസി സാബു, ഗിരിജാ കൃഷ്ണൻ, ശിവരാമൻ പാറക്കുഴി, സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ, ജോയി വാഴയിൽ, ജെയിംസ് വടക്കേക്കര, ജോർജ് എടപ്പാട്ട്…

        Read More

        ഐ.എൻ.ടി.യു.സി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

        മാനന്തവാടി: തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എൻ.ടി.യു.സി മാനന്തവാടി റിജണൽ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ബ്ലോക്ക് ഓഫിസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തൊഴിലാളികൾക്ക് 200 ദിവസം പണിയും 700 രൂപ കൂലിയും ആവശ്യപ്പെട്ടത് കൂടാതെ സംബൂർണ്ണ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.ഐ.എൻ.ടി.യു. സി താലുക്ക് പ്രസിഡണ്ട് കെ.വി.ഷിനോജ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി എം.ജി.ബിജു ഉദ്ഘാടനം ചെയ്യതു.എ.എം. നിശാന്ത്,എക്കണ്ടി മൊയ്തുട്ടി, പാറക്കൽ ജോസ്,എം.പി.ശശികുമാർ,ബേബി തുരുത്തിയിൽ, സാബു പൊന്നിയിൽ,സി.ജെ.അലക്സ്,കെ.ടി. നിസ്സാം,കെ.കൃഷ്ണൻ,ഗിരിജാ സുധാകരൻ,ഉഷാ വിജയൻ, പി.വി.വാസന്തി,ബൈജു പുത്തൽപുരയിൽ,വിനോദ് തോട്ടത്തിൽ,ഷാജി ജോൺ,…

        Read More

          കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

          പനമരം ഗ്രാമ പഞ്ചായത്ത് വാർഡ്‌ 22 അഞ്ചുകുന്നിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച പാക്കുമൂല കൊല്ലി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം വാർഡ്‌ മെമ്പർ ജോസ് നിലമ്പനാട്ട് നിർവഹിച്ചു. മുൻ വാർഡ്‌ മെമ്പർ അജയ്,ഓവർസിയർ റിജേഷ് തോമസ്,പ്രദീപ്‌ കുഴിമുള്ളിൽ ,ബിജോയ്‌ കല്ലറയ്ക്കൽ ,ബിനു കൂവക്കൽ, അഷ്‌റഫ്‌ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

          Read More