കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച ഗോകുലിന് പ്രായപൂർത്തിയായിട്ടില്ലെന്ന് രേഖകൾ

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച ഗോകുലിന് പ്രായപൂർത്തിയായിട്ടില്ലെന്ന് രേഖകൾ, പരാതി നൽകുമെന്ന് കുടുംബം. എഫ്ഐആറിൽ രേഖപ്പെടുത്തിയത് ജനനവർഷം മാത്രം. 18 വയസ്സ് തികയാൻ രണ്ടുമാസം ബാക്കിയുണ്ടെന്ന് കുടുംബം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കുടുംബം. പോസ്റ്റ്മോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്നു.

Read More

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം വേണം- എൻ.ഹംസ

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും എസ്.ഡി. പി ഐ ജില്ലാ വൈസ് പ്രസിഡന്റ് എൻ ഹംസ. മരണപ്പെട്ട ഗോകുലിനെ കേസിൽ പ്രതി ചേർത്തിരുന്നില്ല എന്നും കാര്യങ്ങൾ ചോദിച്ചറിയാൻ വിളിപ്പിച്ചതാണെന്നുമാണ് പോലീസ് അധികാരികൾ പറയുന്നത്. അങ്ങിനെയെങ്കിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണം. ഉദ്യോഗസ്ഥരുടെ സമീപനത്തിൽ നിന്നുണ്ടായ സമ്മർദ്ദമാണ് ഗോകുലിന്റെ മരണത്തിൽ കലാശിച്ചത്. സമാന സംഭവങ്ങൾ…

Read More

ഗോകുലിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം: കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 വയസ്സുകാരൻ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഗുരുതര വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. 26 ആം തീയതി കാണാതായ യുവാവിനെയും യുവാവിന്റെ കൂടെ ഒരു പെൺകുട്ടിയെയും കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്തു നിന്നും കണ്ടെത്തുകയും കോഴിക്കോട് നിന്നും പോലീസ് രണ്ടുപേരെയും കൽപ്പറ്റ പോലീസിന് കൈമാറുകയും രാത്രി 10 30 മണിക്ക് കൽപ്പറ്റ…

Read More

പോലീസ് സ്റ്റേഷനിലെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണം: പി .കെ ജയലക്ഷ്മി

കൽപ്പറ്റ: അമ്പലവയൽ നെല്ലാറ ചാലിലെ ഗോത്രവർഗ്ഗ യുവാവ് ഗോകുൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മരിച്ചതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി .കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തിൽ പട്ടികവർഗ്ഗക്കാർക്ക് എതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാവുകയാണ് . പോലീസ് പിടികൂടി കേസ് രജിസ്റ്റർ പോലും ചെയ്യാതെ സ്റ്റേഷനിൽ ഇരുത്തിയതും കസ്റ്റഡി പോലും രേഖപ്പെടുത്താത്തതും അന്വേഷിക്കണം . പട്ടികജാതി -പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിന് വിധേയമായി അന്വേഷണം നടത്തണമെന്നും…

Read More

ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ്

കൽപ്പറ്റ: ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ്. 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം പാർട്ടിയും നിക്ഷേപകരെ കബളിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു. പാർട്ടി നേതൃത്വം പരിഹാരം കാണുമെന്ന് പറഞ്ഞിട്ടും വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലന്നും സർക്കാരിൽ നിന്നുള്ള കോടിക്കണക്കിന് രൂപയുടെ ഗ്രാൻഡുകൾ എങ്ങനെ വിനിയോഗിച്ചു എന്നത് സംബന്ധിച്ചും സൊസൈറ്റി നേതൃത്വം വിശദമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു . ബ്രഹ്മഗിരിയുടെ ആസ്തികൾ മുഴുവനായും കെട്ടിടവും…

Read More

പോലീസ് സ്റ്റേഷനിലെ യുവാവിൻ്റെ ആത്മഹത്യ; സമഗ്ര അന്വേഷണം നടത്തണം: എഐവൈഎഫ്

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്‌ത സംഭവം പോലീസിൻ്റെ അനാസ്ഥയുടെ തെളി വാണെന്നും സ്റ്റേഷനിലെ എസ്‌എച്ച്ഒ ഉൾപ്പെടെ മുഴുവൻ പേരെയും മാറ്റി നിർത്തി അനേഷ്വണം നടത്തണമെന്നും എഐവൈഎഫ് വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

Read More

സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. മൂന്നാം തിയതി പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലാം തിയതി എറണാകുളം, തൃശൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി പ്രവചനം ഉണ്ട്. മാര്‍ച്ചില്‍ സംസ്ഥാനത്ത് 65.7 മില്ലിമീറ്റര്‍ വേനല്‍മഴ ലഭിച്ചുവെന്നാണു…

Read More

ആശ്രിത നിയമനത്തിൽ നിന്നും എയിഡഡ് മേഖലയെ ഒഴിവാക്കരുത് : കെ എസ് ടി സി

കൽപ്പറ്റ: സർവീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽ നൽകുന്ന പദ്ധതിയിൽ നിന്നും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ ( കെ എസ് ടി സി) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അർഹമായ ആശ്രിത നിയമനങ്ങൾ ഒഴിവാക്കി പുതിയ നിയമനം നടത്താൻ മാനേജർമാരെ സഹായിക്കുന്ന ഉത്തരവ് എയ്ഡഡ് മേഖലയിലെ ജീവനക്കാരോട് കാണിക്കുന്ന വലിയ നീതി നിഷേധമാണ്. ഷാനവാസ് ഓണാട്ട് അധ്യക്ഷത വഹിച്ചു. എ എ സന്തോഷ്…

Read More

കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ പതിനെട്ട്കാരൻ മരിച്ച നിലയിൽ

കൽപ്പറ്റ:പതിനെട്ട്കാരൻ കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഗോകുൽ എന്നയാളാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയോടൊപ്പം കാണാതായതിനെ തുടർന്ന് കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കോഴിക്കോട് നിന്നും കണ്ടെത്തുകയും തുടർന്ന് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നുവെന്നാണ് ആദ്യം ലഭ്യമാകുന്ന വിവരം. അമ്പലവയൽ നെല്ലാറചാൽ സ്വദേശിയാണെന്നാണ് സൂചന.ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ രാവിലെ യുവാവ് മൂത്രമൊഴിക്കാനായി ശുചി മുറിയിലേക്ക് പോകുകയും അവിടെ വെച്ച് തൂങ്ങുകയുമായിരുന്നെന്നാണ് സൂചന.  

Read More

ബത്തേരി കളറായി.

Lസെന്റ് മേരീസ്‌ ഗ്രൗണ്ടിൽ ഹാപ്പിനെസ്സ് ഫെസ്റ്റ് വേദിയിൽ ജന തിരക്കേറി. … _ ഹാപ്പിനെസ്സ് ഫെസ്റ്റ് വേദിയിൽ ഇന്ന് വൈകുന്നേരം 8 മണിക്ക് താജുദീൻ വടകര നയിക്കുന്ന മെഗാ സ്റ്റേജ് ഷോ… ചെറിയ പെരുന്നാൾ ഇത്തവണ ഹാപ്പിനെസ്സ് ഫെസ്റ്റിലാക്കാം. .. ഒപ്പം കടൽ കാഴ്ചകൾ, ടണൽ അക്വാറിയം, ഓപ്പൺ പെറ്റ് ഷോ, റോബോട്ടിക് അനിമൽസ്, സ്റ്റാളുകൾ, ഫ്ലവർ ഷോ, ഫുഡ്‌ കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്‌, ദിവസവും സ്റ്റേജ് ഷോകൾ എന്നിവയും ആസ്വദിക്കാം. വരൂ പെരുന്നാൾ നമുക്കൊന്നിച്ചു അടിച്ചു…

Read More