വെള്ളമുണ്ടയിൽ സൗജന്യ തിമിര നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട : ക്ഷീരോൽപാദക സഹകരണ സംഘവും ഐ ട്രസ്റ്റ്ഐ ക്ലിനിക് മുട്ടിലും സംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എട്ടേനാൽ ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ്‌ സന്തോഷ്‌കുമാർ എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിവേദ് എം ഡി, ആഷിഫ് തരുവണ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

മാനന്തവാടി നഗരസഭാ ഓഫീസ് ഇന്നും നാളെയും പ്രവർത്തിക്കും

മാനന്തവാടി: നികുതി സ്വീകരിക്കുന്നതിനായി ഞായർ, തിങ്കൾ ദിവസങ്ങളിൽ മാനന്തവാടി നഗരസഭ ഓഫീസ് പ്രവർത്തിക്കും. നികുതി സ്വീകരിക്കുന്നതിനായി ഞായറാഴ്ച ചിറക്കര, പിലാക്കാവ്, അമ്പുകുത്തി, ഒണ്ടയങ്ങാടി, കണിയാരം ടൗൺ, പെരുവക, വള്ളിയൂർക്കാവ് എന്നിവിടങ്ങളിലും തിങ്കളാഴ്ച കുറുക്കൻമൂല, കൊയിലേരി, കുഴിനിലം, പയ്യമ്പള്ളി, വരടിമൂല, കണിയാരം, ഒഴക്കോടി എന്നിവിടങ്ങളിലും ക്യാമ്പുകൾ നടത്തും. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് ക്യാമ്പുകൾ. കൂടുതൽ വിവരങ്ങൾക്ക് അതത് വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടണം. 640 ചതുരശ്ര അടിക്ക് താഴെയുള്ള വീടുകളുടെ നികുതി ഒഴിവാക്കാൻ നിശ്ചിത ഫോം പൂരിപ്പിച്ച്…

Read More

ദിശ യോഗം: കേന്ദ്രസഹായം കിട്ടാനുള്ള പദ്ധതികളിൽ ഇടപെട്ട് ഫണ്ട് ലഭ്യമാകും: പ്രിയങ്ക ഗാന്ധി എംപി

കൽപറ്റ: വയനാട് ജില്ലയിൽ ആരോഗ്യം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസം, കൃഷി, വിവിധ കേന്ദ്ര പദ്ധതികൾ എന്നിവയിൽ കിട്ടാനുള്ള കേന്ദ്രഫണ്ട്‌ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ദിശ (ഡിസ്ട്രിക്റ്റ് ലെവൽ കോർഡിനേഷൻ & മോണിറ്ററിങ് കമ്മിറ്റി) യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. പ്രിയങ്ക ഗാന്ധി എംപി ആയശേഷമുള്ള ആദ്യത്തെ ദിശ യോഗമാണു നടന്നത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു…

Read More

17 ഭാഗങ്ങൾ കട്ട് ചെയ്യും, വില്ലന്റെ പേര് മാറ്റും; എമ്പുരാന്റെ പുതിയ പതിപ്പ് തിങ്കളാഴ്ചയോടെ

വിമർശനങ്ങൾ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിൽ മാറ്റങ്ങൾ വരുത്തുന്നു. വിമർശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുക. നിർമാതാക്കൾ നിർദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളൻ്ററി മോഡിഫി ക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അ തുവരെ നിലവിലെ സിനിമ പ്രദർശനം തുടരും. പുതിയ പതിപ്പിൽ പതിനേഴു ഭാഗങ്ങൾ ഒഴിവാക്കും. സ്ത്രീകൾക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാൻ നിർദേ ശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന്റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്…

Read More

വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവൽ;അക്വാ ടണൽ എക്സ്പോ ആരംഭിച്ചു.

വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കൽപ്പറ്റ ബൈപ്പാസിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടത്തുന്ന അക്വാ ടണൽ എക്സ്പോ ആരംഭിച്ചു. . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡ്രീംസ് എന്റർടൈൻമെന്റിന്റെ സഹകരണത്തോടുകൂടിയാണ് ഒരു മാസത്തെ അക്വാ ടണൽ എക്സ്പോ നടത്തുന്നത് .   ഒരു മാസക്കാലം കേരളത്തിലെ ഏറ്റവും വലിയ അക്വാ ടണൽ എക്സ്പോയാണ് കൽപ്പറ്റ ബൈപ്പാസ് റോഡിൽ നടക്കുന്നത്. വയനാട് ജില്ലയുടെ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി ഡി…

Read More

പട്ടയ അസംബ്ലി: ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണം: മന്ത്രി ഒ.ആര്‍ കേളു

മാനന്തവാടി :പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടയ അസംബ്ലിയിലാണ് തീരുമാനം. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, തഹസില്‍ദാര്‍ എം. ജെ അഗസ്റ്റിന്‍, ഭൂരേഖ…

Read More

മദ്യ മയക്കുമരുന്നു ലഹരി മാഫിയയ്ക്കെതിരെ; കോൺഗ്രസ് ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തി

ബത്തേരി: മദ്യ മയക്കുമരുന്നു ലഹരി മാഫിയയ്ക്കെതിരെ, സംസ്ഥാന സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാത്തതിനെതിരെയുംസമൂഹത്തെ ഭീഷണിയിലാക്കി ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടത്തിനെതിരെയും മീനങ്ങാടി, ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തി. കോൺഗ്രസിൻ്റേയും യു.ഡി.എഫിൻ്റേയും കലവറയില്ലാത്ത സഹായം ഗവൺമെൻ്റിനു നൽകിയിട്ടും ബ്രൂവറിയും, ബാർലൈസൻസിൽ ഇളവു നൽകിയും ബാറുകൾ യഥേഷ്ട്ടം നൽകിയും മദ്യമാഫിയയെ സഹായിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുമായിരുന്നു മാർച്ച്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ…

Read More

തേറ്റമല ഹൈസ്കൂ‌ളിൽ ഇഫ്‌താർ സംഗമം നടത്തി

തേറ്റമല : തേറ്റമല ഗവ.ഹൈസ്‌കൂളിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഇഫ്‌താർ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ അധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡന്റ് അബ്ദുൽ നാസർ കൂത്തുപറമ്പൻ, എസ് എം സി ചെയർമാൻ അസ്‌ഹർ അലി, ഹെഡ്‌മാസ്റ്റർ മനോജ് മാത്യു, ഷൈജു പി.എം, ജംഷിന എം കെ, എന്നിവർ സംസാരിച്ചു. പി.ടി.എ., എം പി ടി…

Read More

പെരിക്കല്ലൂർ സ്കൂൾ പത്രിക പ്രകാശനം ചെയ്തു

പുൽപള്ളി:പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 2024 -25 അധ്യയന വർഷം പാഠ്യ-പാഠ്യേതര മേഖലകളിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങളും, സ്കൂളിൻ്റെ മികവുകളും, അഭിമാനാർഹമായ നേട്ടങ്ങളും വിശദമാക്കുന്ന പെരിക്കല്ലൂർ സ്കൂൾ പത്രിക “പെരിക്കല്ലൂരിന്റെ പെരുമ” പ്രശസ്ത എഴുത്തുകാരൻ ഡോ. കെ എസ് പ്രേമൻ പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. പുൽപള്ളി എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.കെ പി സാജു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ പി കെ…

Read More

ലൈബ്രറി ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി

കണിയാമ്പറ്റ :ചീക്കല്ലൂർ ദർശന ലൈബ്രറി ഹരിത ഗ്രന്ഥാലയം പ്രഖ്യാപനവും ഹരിത കേരള മിഷൻ സാക്ഷ്യപത്രം കൈമാറലും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.രജിത നിർവഹിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ എ.വി.സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എ.കെ. മത്തായി, ബ്ലോക്ക് മെമ്പർ ടി മണി, വാർഡ് മെമ്പർ ടി.കെ സരിത, എം ശിവൻ പിള്ള മാസ്റ്റർ എന്നിവർ സംസാരിച്ചു. ലൈബ്രറി…

Read More