മുഹമ്മദ് റസൽറയാനെ യൂത്ത് ലീഗ് ആദരിച്ചു

വെള്ളമുണ്ട: ജില്ലാ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കിയ മുഹമ്മദ് റസൽറയാനെ വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗും എം എസ് എഫും.ചേർന്ന് ആദരിച്ചു പരിപാടിയിൽ യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം ട്രഷറർ ടി അസീസ്,യൂസഫ് എം,റഹ്മാൻ പി.റിയാസ് കെ.റഷീദ് പി.ഫായിസ് കെ.ഫൈസാൻ കെ കെ സി.സുഹൈൽ പി. തുടങ്ങിയവർ സംബന്ധിച്ചു

Read More

    സത്യസന്ധതയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

    പനമരം : സ്കൂൾ ഗ്രൗണ്ടിൽ നിന്ന് വീണ് കിട്ടിയ 12000 രൂപ സ്കൂൾ അധ്യാപികയെ ഏൽപ്പിച്ച് സ്കൂളിന് അഭിമാനമായി മാറിയ അൽഷിഫാന് ആദരവൊരുക്കി പനമരം കുട്ടി പോലീസ് . സമൂഹത്തിൽ ഇപ്പോഴും സത്യസന്ധതയ്ക്ക് പ്രാധാന്യം നൽകുന്നവർ ഉണ്ടെന്നും സത്യസന്ധത മനുഷ്യനെ ഏറ്റവും ഉന്നതിയിൽ എത്തിക്കുമെന്നുമുള്ള സന്ദേശം കേഡറ്റുകൾക്ക് നൽകുകയാണ് ഇതിൻ്റെ ഉദേശ്യം. കേഡറ്റുകളുടെ സാന്നിധ്യത്തിൽ ഡ്രിൽ ഇൻസ്ട്രക്ടർA അബ്ദുൽ റഹീം അൽഷിഫാന് മൊമൻ്റോ കൈമാറി അഭിനന്ദിച്ചു. കേഡറ്റുകളോട് ജീവിതത്തിൽ സത്യസന്ധത പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് ചെറിയ ഒരു…

    Read More

      അരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.

      പുല്‍പ്പള്ളി: അരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൂതാടി, എളമ്പിളാക്കാട്ട് വീട്ടില്‍, നിന്‍സന്‍ വര്‍ഗീസ്(27)നെയാണ് പുൽപള്ളി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ പുല്‍പ്പള്ളി ടൗണില്‍ നടത്തിയ പരിശോധനയിലാണ് 500 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഇയാൾ ബത്തേരി, മീനങ്ങാടി സ്റ്റേഷനുകളിൽ മോഷണക്കേസുകളിലും, മീനങ്ങാടി, കേണിച്ചിറ സ്റ്റേഷനുകളിൽ എൻ.ഡി.പി.എസ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. എസ്.ഐ പി. ജിതിന്‍ കുമാറിന്റെ നേതൃത്വത്തില്‍ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്‌, പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ…

      Read More

        കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട് ഉൾപ്പെടെ എട്ട് ജില്ലകളിൽ റെഡ് അലർട്ട്

        തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വയനാട് ഉൾപ്പെടെ എട്ട് ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 1) ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു.   പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്…

        Read More

        ബ്രഹ്മഗിരി സൊസൈറ്റി അഴിമതി; ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകും.

        കൽപ്പറ്റ : കോടികൾ നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരെ വഞ്ചിച്ച ബ്രഹ്മഗിരി സൊസൈറ്റി ഭരണ സമിതിക്കെതിരെയും സി.പി.എം. ജില്ലാ നേതൃത്വത്തിനെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്‍റെ പല ഭാഗത്തു നിന്നും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്നും, സഹകരണ ബാങ്കുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, പാല്‍ സൊസൈറ്റികൾ എന്നിവയിൽ നിന്നും കോടികൾ നിക്ഷേപമായി സ്വീകരിച്ച് ഭരണ സമിതിയും മാർക്സിസ്റ്റ് പാർട്ടി നേതാക്കളും…

        Read More

        പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

        വെള്ളമുണ്ട:’പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ക്യാഷ് പ്രൈസ് വിതരണം പി.റ്റി.സുഭാഷ് – ജോ. സെക്രട്ടറി താലൂക്ക് കൗൺസിൽ നിർവ്വഹിച്ചു. ‘ഗാന്ധിസ്മാരക വായനശാല ഒന്നാം സ്ഥാനം നേടി രണ്ട് മൂന്ന് സ്ഥാനങ്ങൾ യഥാക്രമം സംഘചേതന തേറ്റമല പ്രണവം വായനശാല താന്നിക്കൽ…

        Read More

        ഗവര്‍ണര്‍ക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്; കേരളത്തിന് ഇനി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകർ

        കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവ്. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയില്‍ നിന്നുള്ള ബിജെപി നേതാവ് ആർലെകർ. സംസ്ഥാന സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ മാറ്റമെന്നതാണ് ശ്രദ്ധേയം. നേരത്തെ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ എന്ന നിലയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. നിലവില്‍ ബിഹാര്‍…

        Read More

          മീനങ്ങാടിയില്‍ എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

          മീനങ്ങാടി: ലോറിയുടെ ടൂള്‍ ബോക്സില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവാക്കള്‍ക്ക് ലഹരി നല്‍കിയകോട്ടത്തറ, മാടക്കുന്ന്, തുമ്പിയാം കുഴിയില്‍ വീട്ടില്‍, അമല്‍ ജോസ്(24)നെയാണ് 21.03.2026 തീയതി മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.   ഫെബ്രുവരി 21ന് വെകീട്ട് മീനങ്ങാടി, കൊളഗപ്പാറ സ്‌കൂള്‍ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് വയനാട്, പള്ളിക്കുന്ന്, ആനക്കുഴി വീട്ടില്‍, ജിബിന്‍ ജോണ്‍സണ്‍ (24), കുറുമ്പാലക്കോട്ട, കാക്കശ്ശേരി വീട്ടില്‍, നിഖില്‍…

          Read More

            വികസന സെമിനാർ സംഘടിപ്പിച്ചു

            തൊണ്ടേർനാട് ഗ്രാമ പഞ്ചായത്ത് 3026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ കോറോം മദ്രസ്സ ഹാളിൽ സംഘടിപ്പിച്ചു കാർഷിക മേഖലയുടെ വളർച്ചക്കും ടൂറിസം വികസനത്തിനും വേണ്ടിയുള്ള ന്യുതന പദ്ധതികൾക്ക് കരട് പദ്ധതിരേഖയിൽ മുൻ‌തൂക്കം വികസന കരട് രേഖ സെമിനാറിൽ അവതരിപ്പിച്ചു വികസന സെമിനാറിൽ വൈസ് പ്രസിഡന്റ്‌ പ്രീത രാമൻ ആദ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. എം. പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു കരട് പദ്ധതി രേഖ പ്രകാശനം സെക്രട്ടറി ബീന ജോസഫ്നു നൽകി പ്രസിഡന്റ്‌…

            Read More

              പി.എം.ശ്രീ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനം: എ.ഐ വൈ എഫ് 

              കൽപ്പറ്റ: സി.പി.ഐയെ വഞ്ചിച്ച് പി എം ശ്രീ കരാർ ഒപ്പിട്ടത് ആത്മഹത്യാപരമായ തീരുമാനമെന്നും യുവജന വിദ്യാർഥി സംഘടനകളെ വിദ്യാഭ്യാസമന്ത്രി വഞ്ചിച്ചുവെന്നും എ.ഐ വൈ എഫ് വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരുകൾക്കു മേൽ സമ്പാത്തിക ഭീഷണ മുഴക്കി കേന്ദ്ര സർക്കാർ അടിച്ചേൽപിക്കുന്ന പി.എം ശ്രീ പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഭാവിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഫെഡറൽ സ്വഭാവത്തെ പൂർണമായും തകിടം മറിക്കുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാർ മന്ത്രിസഭയിൽ പോലും അറിയിക്കതെ ഡൽഹിൽ ഒളിച്ച് പോയി പി.എം…

              Read More