സിഎസ്ഐ മലബാർ മഹാഇടവകയുടെ ആർദ്രം പദ്ധതിക്ക് ആരംഭം കുറിച്ചു.
തൃക്കൈപ്പറ്റ :മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള സി.എസ്.ഐ മലബാർ മഹായിടവകയുടെ പുനരധിവാസ പദ്ധതിയായ ആർദ്രം പദ്ധതിയുടെ ശിലാ സ്ഥാപനം നടന്നു. രാവിലെ 9.30 ന് മലബാർ മഹായിടവക ബിഷപ് റവ. ഡോ. റോയ്‌സ് മനോജ് വിക്‌ടർ ശിലാസ്ഥാപനം നിർവഹിച്ചു. മേപ്പാടി തൃക്കൈപ്പറ്റ നെല്ലിമാളത്ത് 1.10 ഏക്കർ ഭൂമിയിൽ 16 വീടുകളാണ് ആർദ്രം പദ്ധതിയിൽ നിർമിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, മലബാർ മഹായിടവക വൈദിക…
