വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നടക്കുന്ന എൻ.ജി.ഒ യൂണിയൻ സമരം കർഷകരോടുള്ള വെല്ലുവിളി

കൽപ്പറ്റ: കഴിഞ്ഞ ഒരാഴ്ചകാലമായി പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നടക്കുന്ന എൻ.ജി.ഒ യൂണിയൻ സമരം ജില്ലയിലെ കർഷകരോടുള്ള വെല്ലുവിളിവിളിയാണ്. യാതൊരു അടിസ്ഥാന കാരണങ്ങൾ ഇല്ലാതെ സാമ്പത്തിക വർഷം അവസാനിക്കാറായപ്പോൾ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കി ജോലികൾ തടസപ്പെടുത്തുകയും നിരവധി വനിതാ ജീവനക്കാരെ ഉൾപ്പെടെ പേരെടുത്തു പറഞ്ഞു കേട്ടാൽ അറക്കുന്ന അസഭ്യ വാക്കുകൾ പ്രയോഗിച്ചു ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കണമെന്നും കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ്‌ ഫെഡറേഷൻ പത്രക്കുറുപ്പിൽ അറിയിച്ചു.

Read More

സുൽത്താൻബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് അടുത്ത അധ്യയന വർഷം തന്നെ പ്രവർത്തനം ആരംഭിക്കാൻ നടപടികൾ ഊർജിതമാക്കും: ഐസി ബാലകൃഷ്ണൻ എംഎൽഎ

സുൽത്താൻബത്തേരി: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ അനുവദിച്ച സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനം അടുത്ത അധ്യയന വർഷം തന്നെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഊർജിതമാക്കാൻ തീരുമാനം. കോളേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം, കെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സുൽത്താൻബത്തേരി ഗസ്റ്റ്ഹൗസിൽ യോഗം ചേർന്നു. നിയോജകമണ്ഡലം എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വയനാട്ടിലെ, പ്രത്യേകിച്ച് സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിന്…

Read More

അന്താരാഷ്ട്ര ജീവകാരുണ്യ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

യുഎഇ: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം നൽകുന്ന അന്താരാഷ്ട്ര ജീവകാരുണ്യ പുരസ്‌കാരം പൊതുപ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.സാമൂഹിക ജീവകാരുണ്യമേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഷാർജ ഇ-സെന്ററിൽ നടന്ന ചടങ്ങിൽ ജി.പി.സി ഡയറക്ടർ ഡോ.ആൻഡ്രിയു വെട്സ്ചോക് പുരസ്‌കാരം സമ്മാനിച്ചു. ജുനൈദ് കൈപ്പാണിയുടെ മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ പൊതുപ്രവർത്തന ശൈലിയും അന്താരാഷ്ട്രതലതലത്തിൽ ശ്രദ്ധേയവും പ്രശംസനീയവുമാണെന്ന് കൺസോർഷ്യം പ്രതിനിധി ചിനാർ അന്നഗൽ…

Read More

വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു.

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു.

Read More

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം വേണം- എൻ.ഹംസ

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും എസ്.ഡി. പി ഐ ജില്ലാ വൈസ് പ്രസിഡന്റ് എൻ ഹംസ. മരണപ്പെട്ട ഗോകുലിനെ കേസിൽ പ്രതി ചേർത്തിരുന്നില്ല എന്നും കാര്യങ്ങൾ ചോദിച്ചറിയാൻ വിളിപ്പിച്ചതാണെന്നുമാണ് പോലീസ് അധികാരികൾ പറയുന്നത്. അങ്ങിനെയെങ്കിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണം. ഉദ്യോഗസ്ഥരുടെ സമീപനത്തിൽ നിന്നുണ്ടായ സമ്മർദ്ദമാണ് ഗോകുലിന്റെ മരണത്തിൽ കലാശിച്ചത്. സമാന സംഭവങ്ങൾ…

Read More

    വാഹനങ്ങൾ കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്

    സുൽത്താൻബത്തേരി മൂലങ്കാവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ മൂലങ്കാവ് 64ലാണ് സംഭവം. മൈസൂർ ഭാഗത്തുനിന്നും സുൽത്താൻബത്തേരി ഭാഗത്തേക്ക് മാങ്ങ കയറ്റി വന്ന പിക്കപ്പ് വാനും എതിരെ വന്ന ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാഹന ഡ്രൈവറെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More

      പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്രവിഹിതം അനുവദിക്കണം: കേരള പ്രവാസി സംഘം

      മേപ്പാടി: പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൽപറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 2009 മുതൽ അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ സമ്മേളനം സ്വാഗതം ചെയ്തു. മേപ്പാടി ഇ എം എസ് മന്ദിരത്തിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പ്രസിഡന്റുമായ കെ കെ നാണു ഉദ്‌ഘാടനം ചെയ്തു. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു.   ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സംഘടനാ റിപ്പോർട്ട്…

      Read More

      സൗജന്യ നേത്രപരിശോധനയും തിമിര ക്യാമ്പും നടത്തി

      മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും നടത്തി. ക്യാമ്പിൽ പങ്കെടുത്തവരിൽ തിമിര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുത്തവരെ സൗജന്യമായി കോയമ്പത്തൂർ അരവിന്ദ് ആശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ ചെയ്തു തിരികെ എത്തിക്കുന്നതാണ്. ക്യാമ്പിൽ 420 പേർ പങ്കെടുത്തു. 20 ആശുപത്രി സ്റ്റാഫും ടീം കനിവിൻ്റെ 40 വളണ്ടിയർമാരും ക്യാമ്പിന് നേതൃത്വം നൽകി. ടീം കനിവ് പ്രസിഡന്റ് സൂരജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ്…

      Read More

        സ്‌കൂട്ടര്‍ മോഷണം; പ്രായപൂർത്തിയവാത്ത കുട്ടിയടക്കം 3 പേർ പിടിയില്‍

        നൂല്‍പ്പുഴ: ടൗണില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലപ്പുഴ, പരവൂര്‍, ദാസ് വീട്ടില്‍, ദാസ് ചന്ദ്രന്‍(19), പനമരം, ഓടക്കൊല്ലി ഉന്നതി, വി. പ്രസാദ്(19), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് നൂല്‍പ്പുഴ പോലീസ് ഞായറാഴ്ച മണ്ണാര്‍ക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ വൈകിട്ടോടെയാണ് പഴൂര്‍ ടൗണില്‍ മദ്രസ കെട്ടിടത്തിന് സമീപം നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷണം പോയത്. പരാതി ലഭിച്ചയുടന്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ വലയിലാക്കുകയായിരുന്നു….

        Read More

        പരിസ്ഥിതിയെ അറിഞ്ഞ് ഗ്രീൻലവേഴ്‌സിന്റെ മഴയാത്ര

        പുൽപ്പള്ളി: മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ ലവേഴ്‌സിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടി ഗ്രാമത്തിൽ ‘മഴ നടത്തം’ പരിപാടി സംഘടിപ്പിച്ചു. പ്രകൃതിയെയും മണ്ണിനെയും മഴയെയും അടുത്തറിയുന്നതിനായി നടത്തിയ പരിപാടി വാർഡ് മെമ്പർ രാജു തോണിക്കടവ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം രാഹുൽ മാധവ് പരിപാടിയിൽ ആശംസകൾ അർപ്പിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നായി നിരവധി ആളുകൾ പങ്കെടുത്ത പരിപാടി മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീ. അജയൻ പി.എ ക്ലാസുകൾ നയിച്ചു. ഗ്രീൻ…

        Read More