പൂതാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സ്ക്വാഡ് രൂപീകരണവും നടന്നു.

പൂതാടി: കേണിച്ചറിയിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ.ബൂത്ത് തല സ്കാർഡുകൾ രൂപീകരിക്കും.ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 28 തീയതി സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് വിജയിപ്പിക്കുന്നതിനും കേണിച്ചിറ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽ തീരുമാനമായി കെപിസിസി മെമ്പർ കെ കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് കെ ജി ബാബു അധ്യക്ഷനായിരുന്നു കെഎസ്‌യു ജില്ലാ വൈസ് പ്രസിഡൻറ് അതുൽ തോമസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സെബാസ്റ്റ്യൻ .നാരായണൻ നായർ…

Read More

ഡ്രീം സിവില്‍ സ്റ്റേഷന്‍: കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു

കൽപ്പറ്റ: ഡ്രീം സിവില്‍ സ്റ്റേഷന്‍ പദ്ധതിയിലൂടെ കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു. കളക്ടറേറ്റിലെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തവും മനോഹരവുമായി മാറുന്നത്. സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്റെ സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി കളക്ടറേറ്റിലെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യ ചുവടുവെപ്പില്‍ കളക്ടറേറ്റ് പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാലിന്യമുക്തമാക്കി. കളക്ടറേറ്റ് പരിസരത്തെ  ഉപയോഗ്യശൂന്യമായ വാഹനങ്ങള്‍, മറ്റ് വസ്തുക്കള്‍  പുനരുപയോഗിച്ചാണ് വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് സൃഷ്ടിക്കുന്നത്. …

Read More

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം; ലേബർ കോഡ്‌ നടപ്പാക്കുന്നതിൽനിന്ന്‌ കേന്ദ്രം പിന്മാറണം

കൽപ്പറ്റ : ലേബർ കോഡ്‌ നടപ്പാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ തൊഴിലാളിദ്രോഹ നടപടികളുടെ തുടർച്ചയാണ്‌ ലേബർകോഡ്‌. മെയ് 20ലെ അഖിലേന്ത്യ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി മുരളീകൃഷ്‌ണപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. വി വി രോഹിത് രക്തസാക്ഷി പ്രമേയവും വി പി ലേഖ അനുശോചന പ്രമേയവും അവതരിപ്പിച്ചു….

Read More

തരുവണയിൽ ഗോത്രക്യാമ്പ് സമാപിച്ചു

തരുവണ:ഗവ.ഹൈസ്കൂൾ തരുവണയിൽ ഗോത്ര വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പഠനക്യാമ്പിന്റെ സമാപന പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.

Read More

വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം; പിന്നിൽ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കൽ ലാബ്

മാനന്തവാടി: വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് ‘മെൻസ്ട്രൽ ഹെൽത്ത് കിറ്റ്’ പരീക്ഷിക്കാൻ നീക്കം നടന്നത്. അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കൽ ലാബ് ആണ് പരീക്ഷണം നടത്തുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. വയനാട് തലപ്പുഴ ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ നടന്ന ഒരു സെമിനാറാണ് ഇതിൽ പ്രധാനപ്പെട്ട കാരണം. സ്ത്രീകളുടെ ആർത്തവ ചക്രവുമായി ബന്ധപ്പെട്ട ഒരു ഇലക്ട്രോണിക് ഡിവൈസിന്റെ ട്രയൽ ഒന്നുള്ള തരത്തിലാണ് പരിപാടി നടന്നത്. മാർച്ച് 20 മുതൽ 22…

Read More

ലഹരിക്കും അക്രമ രാഷ്ട്രീയത്തിനും എതിരെ നൈറ്റ് മാർച്ച് നടത്തി കോൺഗ്രസ്

കൽപ്പറ്റ : കൽപ്പറ്റ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കും അക്രമരാഷ്ട്രീയത്തിനും എതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാനത്തെ കോളേജുകളിൽ ഉൾപ്പെടെ വർദ്ധിച്ചുവരുന്ന രാസലഹരിയുടെ ഉപയോഗവും വ്യാപകമായ അക്രമങ്ങളും തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും ആണ്. ഇതിനെതിരെ കെപിസിസി യുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായാണ് കൽപ്പറ്റ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റി മാർച്ച് സംഘടിപ്പിച്ചത്. നൈറ്റ്…

Read More

ഡിവൈഎഫ്ഐ ‘ഹൃദയ പൂർവ്വം’ പൊതിച്ചോർ വിതരണം 6 വർഷം പൂർത്തിയാക്കി

മാനന്തവാടി: ‘വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നടത്തിവരുന്ന ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം 6 വർഷം പൂർത്തിയായി. 2018 മാർച്ച് 23 ന് മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് 6 വർഷം പൂർത്തിയാകുന്നത് 2020 മുതൽ മീനങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ആരംഭിച്ചു. ആശുപത്രികളിൽ വിശപ്പിന്റെ നെടുവീർപ്പുകൾ ഉണ്ടാകാൻ പാടില്ല എന്ന കാഴ്ചപ്പാടിൽ നിന്നാണ്…

Read More

ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

പനമരം : നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പനമരം ഗവ. അധ്യാപക പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ക്വിസ് മത്സരവും സെമിനാറും നടത്തി. പ്രിൻസിപ്പാൾ എം. കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത് ലഹരിവിരുദ്ധ ക്വിസിന് നേതൃത്വം നൽകി. സാമൂഹ്യ പ്രവർത്തകൻ കെ. ആർ. സാരംഗ് വിഷയാവതരണം നടത്തി. യോദ്ധാവ് കോ-ഓർഡിനേറ്റർ ആർ. എസ്. സൗമ്യ, അധ്യാപകൻ വിനോദ് മാത്യു, വൈസ് ചെയർപേഴ്സൺ എം. ബി….

Read More

മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എൽസ്റ്റൺ ഹാരിസൺ എസ്റ്റേറ്റുകൾക്ക് തിരിച്ചടി

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എൽസ്റ്റൺ, ഹാരിസൺസ് എസ്റ്റേറ്റുകൾ നൽകിയ അപ്പീലുകൾ തീർപ്പാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്. ഭൂമിയേറ്റെടുക്കൽ നടപടിക്ക് പലപ്പോഴും പ്രതിസന്ധിയായത് എസ്റ്റേറ്റ് ഉടമകളുടെ നിലപാടുകൾ ആയിരുന്നു. ഹൈക്കോടതി ഉത്തരവോടെ സർക്കാരിന് മുന്നിൽ പ്രതിസന്ധികൾ ഒഴിവാവുകയാണ്. എൽസ്റ്റൺ ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരത്തുക 26 കോടി രൂപ സർക്കാർ ഉടൻ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുക സ്വീകരിക്കാൻ ഹൈക്കോടതി രജിസ്ട്രാർക്ക്…

Read More

സൗഹൃദവേദിയിൽ പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം

മാനന്തവാടി- പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. മാനന്തവാടിയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരികമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത അപൂർവ്വസംഗമവേദിയിൽ പ്രശസ്ത പ്രഭാഷകനായ റാഷിദ് കൂളിവയൽ ഇഫ്താർ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.എസ് മൂസ, വയനാട് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ, ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം സജ്ന സജീവൻ, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ റസാഖ് കൽപ്പറ്റ തുടങ്ങിയവർ…

Read More