തെരുവുനായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
തെരുവുനായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്; പ്രതിരോധിക്കുന്നതിനിടെ നായ ചത്തു തെരുവുനായയുടെ കടിയേറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റു. പനവല്ലി കോട്ടയ്ക്കല്‍ എസ്റ്റേറ്റ് തൊഴിലാളി വര്‍ഗീസ് (62), പനവല്ലി ആദണ്ടക്കുന്നിലെ പുളിക്കല്‍ മാത്യു (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4.30-ഓടെ പനവല്ലി കപ്പിക്കണ്ടിയിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വര്‍ഗീസിനാണ് ആദ്യം കടിയേറ്റത്. സ്‌കൂള്‍ വാഹനമോടിക്കുന്ന മാത്യു കുട്ടികളെ ഇറക്കാനായി എത്തിയപ്പോഴാണ് നായയുടെ കടിയേറ്റത്. മാത്യുവിന്റെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തെരുവുനായ ചത്തു. പ്രദേശത്തെ ഇരുപതോളം വളര്‍ത്തുമൃഗങ്ങള്‍ക്കു ഇതേ തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്….
