ഓണ്‍ലൈൻ മാധ്യമങ്ങളുടെ പേരില്‍ ബ്ലാക് മെയിലിങ്: അന്വേഷണത്തിന് റേഞ്ച് ഐ.ജിമാര്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: ഓണ്‍ലൈൻ മാധ്യമങ്ങളുടെയും യൂട്യൂബ് ചാനലുകളുടെയും പേരില്‍ വ്യാപാര സ്ഥാപനങ്ങളെയും വ്യവസായികളെയും മത – രാഷ്ട്രീയ നേതാക്കളെയും ബ്ലാക് മെയില്‍ ചെയ്ത് പണംതട്ടുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ അന്വേഷണവുമായി കേരള പൊലീസ്. ബ്ലാക് മെയിലിങ്ങിനും പണപ്പിരിവിനുമായി നടത്തുന്ന വ്യാജ ഓണ്‍ലൈൻ ന്യൂസ് പോർട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും എതിരെ കർശന നടപടി സ്വീകരിക്കാനാണ് നീക്കം. ദക്ഷിണ, ഉത്തരമേഖല ഐ.ജിമാരോട് ഇതുസംബന്ധമായ പരാതികള്‍ അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം നിർദേശം നല്‍കി. ഓണ്‍ലൈൻ…
