ചുരത്തിലെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

താമരശ്ശേരി:താമരശ്ശേരിചുരത്തിൽ 9 ആം വളവിനു താഴെ വീഴാറായ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്.. വാഹനത്തിരക്ക് കുറവായത് കാരണം വലിയ ഗതാഗത തടസ്സങ്ങളൊന്നും ഇപ്പോൾ ഇല്ല.

Read More

മിഷൻ 2025 വികസന സെമിനാർ സംഘടിപ്പിച്ചു

മിഷൻ 2025 വികസന സെമിനാർ സംഘടിപ്പിച്ചു പനമരം: മിഷൻ 2025പനമരം പഞ്ചായത്തിൽ അഞ്ചുകുന്ന് – പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വയനാട് ജില്ല കോൺഗ്രസ് പ്രസിഡണ്ട് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രിയും,കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായ പികെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല അദ്ധ്യക്ഷത വഹിച്ചു. അഞ്ചുകുന്ന് മണ്ഡലം പ്രസിഡണ്ട് ജോസ് നിലമ്പനാട് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിൽസൺ തൂപ്പുംക്കര, ജില്ല കോൺഗ്രസ് ജനറൽ…

Read More

വയനാടിന്റെ വൃത്തിക്ക് മാര്‍ക്കിടുന്നു ‘സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025’ സര്‍വ്വേ ജൂണ്‍ 17 മുതല്‍ 23 വരെ

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനവും ജില്ലയും ഏതാണ് എന്ന് സര്‍വ്വേ നമ്മുടെ ജില്ലയിലും ആരംഭിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ഫേസ് രണ്ടിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും വൃത്തിയുടെ അടിസ്ഥാനത്തില്‍ റാങ്ക് നല്‍കാന്‍ സര്‍വേനടത്തുന്നു. ജൂണ്‍ 17-മുതല്‍ 23-വരെയാണ് ‘സ്വച്ഛ് സര്‍വേ ക്ഷണ്‍ ഗ്രാമീണ്‍ 2025’ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വയനാട് ജില്ലയിലെ വിവിധ വീടുകള്‍, വില്ലേജുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വൃത്തിയാണ് സര്‍വേയില്‍ പരിശോധിക്കുക. രാജ്യത്തെ വിവിധ അംഗീകൃത ഏജന്‍സികള്‍ വഴിയാണ് സര്‍വേ. തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷനാണ് സംസ്ഥാനത്തെ…

Read More

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം: കേരള പ്രവാസി സംഘം

അമ്പലവയൽ: പശ്ചിമേഷ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന് വരുന്ന യുദ്ധസമാനമായ സാഹചര്യം പ്രവാസി സമൂഹത്തെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവാസി മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് ഇസ്രായേൽ. ഇസ്രായേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹം ആകെ ഭീതിയിലാണുള്ളത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അടിയന്തിരമായി നിർത്തിവെക്കണമെന് കേരള പ്രവാസി സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ കെ നാണു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ ആർ പ്രസാദ്…

Read More

ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മേപ്പാടി : ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത് ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ റിസോഴ്‌സ് പേഴ്‌സണായ ഡോ. കൃഷ്ണ രാജ് നിർമ്മിത ബുദ്ധിയുടെ വിവിധ തലങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. ലിഡാ ആന്റണി,…

Read More

ജില്ലയിൽ ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തണം അഡ്വ. പി കുഞ്ഞായിഷ.

കൽപ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വനിത കമ്മീഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ജാഗ്രത സമിതി ജില്ലയിൽ ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷൻ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. എല്ലാ വിഭാഗം സ്ത്രീകളിലേക്കും കടന്നുചെല്ലാനും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിയമപരമായ പരിഹാരം ഉണ്ടാക്കുകയുമാണ് ജാഗ്രത സമിതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും കക്ഷികളായുള്ള പരാതികള്‍ സ്വീകരിക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യും. അദാലത്തില്‍ 18 പരാതികള്‍ ലഭിച്ചു….

Read More

അനുമോദന സദസ്സ് സംഘടിപ്പിച്ചു

  വെള്ളമുണ്ട: ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. പി.ടി ജോസ്,വി.ജെ ജോയി, ഡോ:ഷെറിൻ ചാക്കോ,പി.സി റെജി,നിതാര സാബു,അനീറ്റ ജോബി തുടങ്ങിയവർ പ്രസംഗിച്ചു

Read More

എസ്‌എസ്‌എൽസി, പ്ലസ് ടു വിജയികളെയും സമര നേതാക്കളെയും അനുമോദിച്ചു.

പഞ്ചാരക്കൊല്ലി: എസ്‌ഡിപിഐ പഞ്ചാരക്കൊല്ലി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവരെയും കടുവ ആക്രമണത്തിൽ സഹോദരി രാധ കൊല്ലപ്പെട്ടതനതിരെ നടന്ന പ്രതിഷേധ ത്തിന് നേതൃത്വം നൽകിയവരേയും അനുമോദിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ജബ്ബാർ കെയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ ഉദ്ഘാടനം ചെയ്തു.എസ്‌ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്, സെക്രട്ടറി ബബിത ശ്രീനു, ജില്ലാ കമ്മിറ്റിയംഗം ഉസ്മാൻ ഇ, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ,…

Read More

മുസ്ലിം ലീഗ് ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു

കണ്ടത്തുവയൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്ലസ്.ടു,എസ്എസ്എൽസി എന്നിവയിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു. ശാഖാ പ്രസിഡണ്ട് ഷൗക്കത്ത്കിഴട്ട അധ്യക്ഷതവഹിച്ചു. ശാഖാ സെക്രട്ടറി മുനീർ പൊന്നാണ്ടി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി മോയി ആറങ്ങാടൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ല എം എസ് എഫ് പ്രസിഡണ്ടു സഫ് വാൻ കിണറ്റിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് കൺവീനർ മുരിങ്ങാക്കല്‍ ഇബ്രാഹിം, സുലൈമാൻ കുനിങ്ങാരത്ത് (ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡണ്ട്), മുതിർന്ന നേതാവ് കെ സി കുഞ്ഞബ്ദുള്ള ഹാജി…

Read More

യുവധാര സ്വാശ്രയ സംഘം വിദ്യാർത്ഥികളെ അനുമോദിച്ചു.

കാട്ടിക്കുളം: യുവധാര സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായ അഞ്ചാം വർഷവും SSLC, PLUS TWO, USS, LSS വിജയികളെ കാട്ടിക്കുളം SNDP ഹാളിൽ വെച്ച് അനുമോദിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ പി വി സഹദേവൻ, മെമ്പർ കെ സിജിത്ത്, ഗിരിജ ടീച്ചർ, ആഷിക് മാഷ്, ശ്രീജിത്ത് കെ കെ, രാകേഷ് കെ ജി, ശരൺ കെഎസ് എന്നിവർ സംസാരിച്ചു. യുവധാര സ്വായശ്രയ സംഘആംഗങ്ങളും രക്ഷിതാകളും പങ്കെടുത്തു

Read More