ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം! 

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം! “ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും.” കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill – 2024…

Read More

    ‘സ്പന്ദനം’ കണ്ടെത്തി: ഉയരങ്ങൾ നേടി വയനാട്ടിലെ മിടുക്കർ!

    മാനന്തവാടി : വയനാട് ജില്ലാ ആസ്പത്രിയിയുമായി ബന്ധപ്പെട്ട് നിർദ്ധനരായ രോഗികളെ സഹായിക്കാനായി 2007 ൽ തുടങ്ങിയ സ്നേഹക്കൂട്ടായ്മയാണ് ‘സ്പന്ദനം മാനന്തവാടി. 2018 ലെ മഹാപ്രളയത്തിന് ശേഷം പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10 വീടുകൾ ഉണ്ടാക്കി നൽകി. 2022 ൽ 22 നിർദ്ധന യുവതികൾക്ക് മംഗല്യസൗഭാഗ്യത്തിന് ‘സമൂഹവിവാഹം ‘ നടത്തി. 2024 ൽ മെഗാ ക്വിസ്. അനേകം രോഗികളുടെ കുടുംബങ്ങൾക്ക് ആശ്രയമായി ചികിത്സാ സഹായവും ഭക്ഷണ കിറ്റും നൽകിവരുന്നു. സ്നഹ പരിചരണ പ്രവർത്തനങ്ങൾക്കിടെ വേറിട്ട ദൗത്യം എന്ന നിലക്ക് സ്പന്ദനം…

    Read More

    ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

    പുൽപള്ളി: വ്യാപാരി വ്യവസായി സഹകരണ ബാങ്ക്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ മന്ത്രി ഒ.ആർ കേളുവിന്റെ സാന്നിധ്യത്തിൽ ജില്ല കലക്ടർ ഡി. ആർ. മേഘശ്രീ എന്നവർക്ക് ബാങ്ക് പ്രസിഡന്റ് ഇ ടി ബാബു കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ ബാബു, ഡയറക്ടർ ന്മാരായ പി.ആർ വിജയൻ ജോസ് കുന്നത്ത് സെക്രട്ടറി ബിനോയ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

    Read More

      പി എം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം: കെപിഎസ്ടിഎ

      ബത്തേരി : ഘടകകക്ഷികളുടെ എതിർപ്പിനെ അവഗണിച്ച് പി എം ശ്രീ പദ്ധതി അടിയന്തിരമായി അംഗീകരിച്ചു ഒപ്പിടാനുണ്ടായ സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം എന്തു വില കൊടുത്തും ചെറുക്കും. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ആർ എസ് എസിന് അടിയറ വെച്ച് പൊതുസമൂഹത്തെ വഞ്ചിച്ച സർക്കാറിന് അധികാരത്തിൽ തുടരാൻ അർഹതയില്ല. പി എം ശ്രീ പദ്ധതി നടപ്പിലാക്കുമ്പോൾ പൊതുവിദ്യാലയങ്ങളുടെ നിലനില്പു തന്നെ ചോദ്യം ചെയ്യപ്പെടും….

      Read More

        ‘എവർഷൈൻ കണിയാമ്പറ്റ വിഷൻ 2030’; ഹരിത കർമ്മ സേന അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു

        കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ “എവർഷൈൻ കണിയാമ്പറ്റ വിഷൻ 2030” പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങൾക്കും യൂണിഫോം വിതരണം ചെയ്തു.   ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അംഗങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയുടെ ഭാഗമായി യൂണിഫോം വിതരണം നടത്തിയത്.   ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി,…

        Read More

        ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

        പുൽപള്ളി: കാരുണ്യ പാലിയേറ്റീവ് ക്ലീനിക്കിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായെത്തിയ വൊളണ്ടിയർമാർക്കായി പാലിയേറ്റീവ് കെയർ എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. എൻ.യു. ഇമ്മാനുവൽ, സുനിൽ ജോർജ്ജ്, കെ.ജി. സുകുമാരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. കാരുണ്യ പ്രസിഡൻ്റ് എൻ.ജെ ജോയി, സെക്രട്ടറി തങ്കമ്മ ആൻ്റണി, ദേവസ്യ വേമ്പേനി, ബെന്നി കുറുമ്പാലക്കാട്ട്, അർച്ചന, ജോബിഷ് എന്നിവർ നേതൃത്വം നൽകി.

        Read More

        പി.എം. അഭിം പദ്ധതിയിൽ 23.75 കോടി ചെലവഴിച്ച് ജനറൽ ആശുപത്രിക്ക് ട്രോമാ കെയർ യൂണിറ്റ് നിർമ്മിക്കും: ടി. സിദ്ദീഖ് എം.എൽ.എ.

        കൽപ്പറ്റ: പി.എം. അഭിം പദ്ധതിയിൽ 23.75 കോടി ചെലവഴിച്ച് ജനറൽ ആശുപത്രിക്ക് ട്രോമാ കെയർ യൂണിറ്റ് നിർമ്മിക്കുമെന്ന് കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. പി.എം. അഭിം പദ്ധതിയിൽ ഉൾപ്പെടുത്തി 23 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ അഥവാ ട്രോമാകെയർ യൂണീറ്റ് ആരംഭിക്കുന്നതിനാണ് തുക വിനിയോഗിക്കേണ്ടത്. 50 കിടക്കകളുള്ള കെട്ടിടമാണ് ഇതിനായി നിർമ്മിക്കേണ്ടത്. ആശുപത്രിയോടനുബന്ധിച്ചാണ് കെട്ടിടം നിർമ്മിക്കേണ്ടതെങ്കിലും സ്ഥല പരിമിതിയാണ് പ്രശ്‌നം. ഇത് പരിഹരിക്കുന്നതിന് എം.എൽ.എയുടെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ യോഗം ചേർന്നു….

        Read More

          സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

          ന്യൂഡൽഹി: ആരോഗ്യനില മോശമായതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ വിദഗ്‌ധ ഡോക്ട‌ർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്ന‌ത്തിൻ്റെ കാരണം നിലവിൽ വ്യക്തമല്ല.മക്കളായ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ആശുപത്രിയിലുണ്ട് ഈ വർഷം ജനുവരിയിൽ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവുംമൂലം ആസ്മ വഷളായതാണ് ആരോഗ്യനില മോശമാകാൻ കാരണമായതെന്ന് അന്ന് ഡോക്‌ടർമാർ വിലയിരുത്തിയിരുന്നു. കഴിഞ്ഞ വർഷവും വിവിധ ആരോഗ്യപ്രശ്‌നങ്ങളാൽ സോണിയ ഗാന്ധിയെ പലതവണ ആശുപത്രിയിൽ…

          Read More

          കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് സമരസംഗമം ജൂലൈ 15ന് കൽപ്പറ്റയിൽ

          കൽപ്പറ്റ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 15ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ സമര സംഗമം സംഘടിപ്പിക്കാൻ ജില്ലാ ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം. എൽ. എ., എ. ഐ. സി. സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ,കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ടുമാരായ എ. പി. അനിൽകുമാർ…

          Read More

          എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമ സന്ദര്‍ശനത്തിന് പുതുക്കിയ നിരക്ക്

          കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം, വാഹന ഷട്ടില്‍ സര്‍വീസ് എന്നിവയ്ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. 3 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും പ്രവേശന നിരക്ക് 50 രൂപയാണ്. മുതിര്‍ന്ന ആള്‍ക്ക് ജീപ്പില്‍ ഇരു വശത്തേക്കും സഞ്ചരിക്കാന്‍ 40 രൂപയും ഒരു വശത്തേക്ക് മാത്രം 30 രൂപയുമാണ്. സ്‌പെഷ്യല്‍ ടൂറിസ്റ്റ് മോട്ടോര്‍ ക്യാബില്‍ ഒരാള്‍ക്ക് ഇരു വശത്തേക്കും 70 രൂപയും ഒരു വശത്തേക്ക് മാത്രം 50 രൂപയുമാണ്. പ്രത്യേക…

          Read More