കനല്‍ ഫെസ്റ്റ് നടത്തി

 വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ കനല്‍ ഫെസ്റ്റ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നടന്ന ഫെസ്റ്റ് പ്രിന്‍സിപ്പാള്‍ സുബൈദ നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ജെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക സില്‍സില കാലടി വിഷയാവതരണം നടത്തി. ഡബ്ല്യു.ഡി.സി കോര്‍ഡിനേറ്റര്‍ എ.പി.സജ്ന, ആര്‍ട്സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. ഹരിപ്രസീത, മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍…

Read More

    ഓൾ കേരള പ്ലംബേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

    കൽപറ്റ:ഓൾ കേരള പ്ലംബേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവൻഷനും മെംബർഷിപ് വിതരണവും നടത്തി. മീനങ്ങാടി കമ്യുണിറ്റി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന സെക്രട്ടറി സേവ്യർ ,അഭിലാൽ ,ശ്യാം ,റിയാസ്, നൗഷാദ് ,ശശി ശ്രീരാഗം എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിത മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ അസോസിയേഷൻ പ്രവർത്തകരെ ആദരിച്ചു. ജില്ലാ കൺവൻഷനോടനുബന്ധിച്ച് വ്യത്യസ്തമായ പൂക്കളം…

    Read More

    മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

    കണിയാമ്പറ്റ:കേരള സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ പനങ്കണ്ടി പഞ്ചായത്ത്‌ കുളത്തിൽ 3000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം നജീബ് കരണി ഉദ്ഘാടനം ചെയ്തു പ്രമോട്ടർ മനോജ്‌, രുഗ്മിണി പനങ്കണ്ടി, ഷീബ പാലൻ തുടങ്ങിയവർ സംസാരിച്ചു

    Read More

      തരുവണ-കുറ്റിയാടി റോഡിൽ കാത്തിരിക്കുന്നത് അഗാധ ഗർത്തം; വൻ അപകടഭീഷണി

      തരുവണ: കോടികൾ ചിലവഴിച്ച് അത്യാധുനിക രീതിയിൽ നവീകരണം പൂർത്തിയാക്കിയ തരുവണ-കുറ്റിയാടി റോഡിൽ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മരണക്കെണി. തരുവണ എഴേ നാല് കഴിഞ്ഞ ഉടനെ റോഡിന്റെ ഇടതുവശത്തായി രൂപപ്പെട്ടിട്ടുള്ള അഗാധമായ ഗർത്തമാണ് നിത്യേനയുള്ള നൂറുകണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നത്.   രണ്ടാൾ ഉയരത്തോളം താഴ്ചയുള്ള ഈ ഗർത്തം റോഡിന്റെ വശങ്ങളിൽ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് കിടക്കുന്നത്. മുൻപ് നടന്ന നവീകരണ പ്രവർത്തനങ്ങളിലും ഇപ്പോൾ പൂർത്തിയായ പ്രവൃത്തിയിലും ഈ ഭാഗം മാത്രം അധികൃതർ അവഗണിച്ചുവെന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി….

      Read More

      കൈക്കൂലി വാങ്ങുന്നതിനിടെ കുപ്പാടിത്തറ വിലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

      കുപ്പാടിത്തറ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സർവ്വേ നമ്പർ തിരുത്തുന്നതുമായി ബന്ധപ്പെട്ട് മുണ്ടക്കുറ്റി സ്വദേശിയിൽ നിന്നും 4000 രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. ഓഫീസറെ പറ്റി മുൻപും പരാതികൾ ഉള്ളതിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരൻ വിജിലൻസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപറ്റുന്നതിനിടയിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയുമായിരുന്നു.

      Read More

      മുണ്ടക്കൈ ദുരന്ത ബാധിതർക്ക് കൈ കൊടുത്ത് കേരള കാർഷിക സഹകരണ ബാങ്ക്:മുഴുവൻ വായ്പയും എഴുതി തള്ളും

      കൽപ്പറ്റ: വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. 52 പേരുടെ 64 വായ്‌പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തി നൂറ്റി ഇരുപത്തിയെട്ട് രൂപയുടെ വായ്‌പ്പകളാണ് ഇപ്രകാരം മൊത്തത്തിൽ എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കുമെന്നും ഈടായി നൽകിയ പ്രമാണങ്ങൾ തിരികെ നൽകുമെന്നും…

      Read More

        വയനാട് മെഡിക്കൽ കോളേജ്: നിർദ്ദിഷ്ട സ്ഥലം വൈദ്യുതി മന്ത്രി സന്ദർശിച്ചു

        മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാനന്തവാടി കുഴിനിലത്തെ സ്ഥലം വൈദ്യുതി മന്ത്രി സന്ദർശിച്ചു. വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലുകൾക്കായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയത്. സന്ദർശന വേളയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ ഈ സന്ദർശനം സഹായകരമാകും.

        Read More

        എന്റെ വാര്‍ഡ് നൂറില്‍ നൂറ്; മീനങ്ങാടിക്ക് നേട്ടം

        മീനങ്ങാടി : നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പെയിനില്‍ മികച്ച നേട്ടം കൈവരിച്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് ടീമിനെ ഹരിതകേരളം മിഷന്‍ ആദരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി 12 വാര്‍ഡുകളില്‍ 100 ശതമാനം യൂസര്‍ ഫീയും 100 ശതമാനം വാതില്‍പ്പടി ശേഖരണവും പൂര്‍ത്തീകരിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വാസുദേവന്‍…

        Read More

          വെക്കേഷൻ ബൈബിൾ സ്‌കൂൾ ആരംഭിച്ചു

          മാനന്തവാടി: ജാക്കോബൈറ്റ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ വെക്കേഷൻ ബൈബിൾ സ്ക്കൂൾ ക്ലാസുകളുടെ മാനന്തവാടി മേഖല തല ഉദ്ഘാടനം കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ നടന്നു. സൺഡേ സ്കൂൾ ഡിസ്ട്രിക് ഇൻസ്പെക്ടർ സുനിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ ഡോ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഇൻസ്പെക്ടർ കെ.എം. ഷിനോജ്, പിടിഎ പ്രസിഡൻ്റ് ജിജോ വള്ളിക്കാട്ടിൽ, ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ, മദർ പി ടി എ പ്രസിഡൻ്റ് റീന ഷൈനു,…

          Read More

            ശബരിമല സ്വർണ്ണപ്പാളി മോഷണം: കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

            വെണ്ണിയോട്: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണത്തിൻ്റെ ഉത്തരവാദികളായ മന്ത്രിയെയും മുൻ മന്ത്രിയെയും ദേവസ്വം ബോർഡിലെ അംഗങ്ങളെയും ചെയർമാൻമാരെയും പ്രതികളാക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും ഭരണപരാജയത്തിൻ്റെ ഉത്തരവാദിയായ പിണറായി സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണ്ടും കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രസിഡൻ്റ് സി.സി തങ്കച്ചൻ, യുഡിഎഫ് കൺവീനർ സുരേഷ് ബാബു വാളൽ, വി.ആർ ബാലൻ, വി.ഡി രാജു, സി.കെ ഇബ്രായി, ടി.ഇബ്രായി, എം.വി ടോമി, വിനോജ് പി.ഇ ,ആൻ്റണി പാറയിൽ, മധു പി.എസ്, വി.കെ ശങ്കരൻ…

            Read More