മികവിൻ്റെ അംഗീകാരമായി മീനങ്ങാടിക്ക് വീണ്ടും പുരസ്കാരം
കൽപറ്റ: സ്വരാജ് ട്രോഫിയില്‍ വയനാട് ജില്ലയില്‍ മീനങ്ങാടിക്ക് വീണ്ടും ഒന്നാം സ്ഥാനം. തുടര്‍ച്ചയായി നാലാം തവണയാണ് മീനങ്ങാടി ഒന്നാം സ്ഥാനം നേടുന്നത് . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നിർവഹണത്തിനുള്ള മഹാത്മാ പുരസ്കാരത്തിൻ്റെ രണ്ടാം സ്ഥാനവും മിനങ്ങാടി ഗ്രാമ പഞ്ചായത്തിനാണ്. ജനറല്‍, എസ്.സി.പി, ടി.എസ്.പി പദ്ധതി നിര്‍ വഹണത്തിലും, നികുതി പിരിവിലും ഉയർന്ന നേട്ടം കൈവരിച്ചതും, ഗ്രാമസഭ, സ്റ്റാന്‍ഡിങ് കമ്മിറ്റി, ഭരണ സമിതിയോഗം, നിര്‍വഹണ ഉദ്ദ്യോഗസ്ഥരുടേയും, ജീവനക്കാരുടേയും യോഗം എന്നിവയുടെ സംഘാടനം, വാതില്‍പ്പടി മാലിന്യശേഖരത്തിലെ…
