ആരോഗ്യ ബോധവത്കരണ ക്ലാസും, വദനാർബുദ പരിശോധനയും നടത്തി
കണിയാമ്പറ്റ :ഗ്രാമപഞ്ചായത്തിലെ കാവടം താഴെ ഉന്നതിയിൽ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസും ആരോഗ്യം ആനന്ദം വദനാർബുദ പരിശോധനയും നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു യോഗ ഉദ്ഘാടനം നിർവഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ആരോഗ്യ ബോധവത്കരണവും ലഹരി വിരുദ്ധ സന്ദേശവും നൽകി. വരദൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ രാഖി ചന്ദ്ര ആരോഗ്യം ആനന്ദം പ്രോഗ്രാമിന്റെ കർമ്മ പദ്ധതികൾ വിശദീകരിച്ചു. ലഹരി വിമുക്ത…
