കണ്ണിൽ നിന്ന് 6ഉം 10ഉം സെന്റിമീറ്റർ നീളമുള്ള വിരകളെ നീക്കം ചെയ്ത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ 6ഉം 10ഉം സെന്റിമീറ്റർ നീളമുണ്ടായിരുന്ന രണ്ട് വിരകളെ കണ്ണിൽ നിന്നും വിജയകരമായി നീക്കം ചെയ്തു. കണ്ണിൽ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ പനമരം സ്വദേശിനിയായ 73 വയസ്സുകാരിയുടെ കണ്ണിൽ നിന്നാണ് ഡൈറോഫൈലേറിയ എന്ന വിഭാഗത്തിൽ പെടുന്ന രണ്ടു വിരകളെ നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഫെലിക്സ് ലാലും സംഘവും വിജയകരമായി പുറത്തെടുത്തത്. 1977 ൽ ഇന്ത്യയിൽ കേരളത്തിലാണ് ഈ അസുഖം ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. നാളിതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിൽ…

Read More

പഴശ്ശിരാജ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏകാന്ത താരം: ഡോ പി മോഹന്‍ദാസ്

മാനന്തവാടി : വീരകേരളവര്‍മ്മ പഴശ്ശിരാജ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏകാന്ത താരമാണെന്ന് ചരിത്രകാരനും മുന്‍ പി.എസ്.സി മെമ്പറുമായ ഡോ. പി മോഹന്‍ദാസ്. 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തില്‍ നടത്തിയ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ക്ക് എന്നും പ്രചോദനമാണ് പഴശ്ശി സമരങ്ങള്‍. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വര്‍ഷങ്ങള്‍ നീണ്ട ചെറുത്ത് നില്‍പ്പ് പഴശ്ശി സമരങ്ങളുടെ പ്രധാന്യം വിളിച്ചോതുന്നു. ദക്ഷിണേന്ത്യയില്‍ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ നടന്ന സമര പോരാട്ടങ്ങള്‍ക്ക് പഴശ്ശി നടത്തിയ പോരാട്ടങ്ങള്‍…

Read More

    അഭിഷേകിനെ സി പി ഐ എം അനുമോദിച്ചു.

    ദുരിതങ്ങളേറെ താണ്ടി സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ വിജയം നേടിയ അഭിഷേകിനെ സി പി ഐ എം അനുമോദിച്ചു. നൃത്തകലാ പരിശീലന കേന്ദ്രത്തിലെത്തി ജില്ലാ സെക്രട്ടറി കെ റഫീഖ് അഭിഷേകിന് അഭിനന്ദനങ്ങൾ അറിയിച്ചു. വരടിമൂല പണിയ ഉന്നതയിലെത്തി രക്ഷിതക്കൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. മാനന്തവാടി ഏരിയാ സെക്രട്ടറി ടി കെ പുഷ്പനും ഒപ്പമുണ്ടായി.   സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഭിഷേക് 2 എ ഗ്രേഡാണ് നേടിയത്. കേരളനടനത്തിലും നാടോടിനൃത്തത്തിലുമാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അഭിഷേക് ചരിത്ര നേട്ടം കൈവരിച്ചത്.  …

    Read More

    അമൃതം പൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്

    സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിൽ ഇനി മുതൽ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്തും. അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം. നിലവിലെ ബാച്ചിന്റെ നിർമാണം പൂർത്തിയാകുന്നതോടെ അടുത്ത ബാച്ച് മുതൽ കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക.   എന്നാൽ, നിർദേശം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ വെല്ലുവിളികളും ഉയരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുന്നത് അമൃതംപൊടി കേടുകൂടാതെ ഇരിക്കുന്ന സമയപരിധി കുറയ്ക്കുമെന്നതാണ് പ്രധാന ആശങ്ക….

    Read More

      ആസൂത്രണ സമിതി യോഗം ചേർന്നു

      മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി യോഗം ചേർന്നു.2026-2027വർഷത്തെ വികസന കാര്യങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ പ്രസിഡന്റ് മീനാക്ഷി രാമൻ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് സി പി.മൊയ്‌ദു ഹാജി,വികസന കാര്യ സമിതി ചെയർ പേർസൺ ചിന്നമ്മ ജോസ്,ആരോഗ്യ സമിതി ചെയർപേഴ്സൺ ആസ്യ മൊയ്‌ദു,ക്ഷേമ കാര്യ സമിതി ചെയർ പേർസൺ ഓ.ടി.ഉനൈസ്,ആസൂത്രണ സമിതി ഉപദ്ധ്യക്ഷൻ പ്രഭാകരൻ മാസ്റ്റർ,ആസൂത്രണസമിതി അംഗങ്ങളായ ബാബു,ശശിധരൻ,അഹമ്മദ് മാസ്റ്റർ,ഉസ്മാൻ പള്ളിയാൽ,മുനീർ,ടി.മൊയ്‌ദു,ടി.കെ മമ്മൂട്ടി എ.കെ.നാസർ,ബ്രാൻ അഹമ്മദ് കുട്ടി,പ്രേം ദാസ്,ഇബ്രാഹിം മുതു വോടൻ,വിപിൻ…

      Read More

        പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് എത്രയും വേഗം യാഥാർഥ്യമാക്കണം: മുസ്ലിം ലീഗ്

        തരുവണ: നിരന്തരം വയനാട് ഒറ്റപ്പെടുന്ന അവസ്ഥക്ക് പരിഹാരമായി പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദുഹാജി യോഗം ഉൽഘാടനം ചെയ്തു.ആവശ്യത്തിന് ചികിത്സ സൗകര്യം പോലും ലഭിക്കാതെ നിരവധി ജീവനുകളാണ് ചുരം തടസ്സം മൂലം പൊലിയുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി.കുറഞ്ഞ കിലോമീറ്റർ മാത്രം നവീകരിച്ചാൽ ചു രമില്ലാതെ എളുപ്പത്തിൽ കോഴിക്കോടുമായി ബന്ധപ്പെടാൻ കഴിയുമെന്ന് യോഗം ചൂണ്ടിക്കാട്ടി.സെക്രെട്ടറി മോയി…

        Read More

        മെഡിക്കല്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു

        മാനന്തവാടി: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടേയും, ഉത്തരാഖണ്ഡിലെ നഴ്‌സിംഗ് ഓഫീസറുടെയും ക്രൂരമായ കൊലപാതകത്തില്‍ കെ.ജി.എന്‍.എ യുടെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആര്‍എംഒ ഡോ.അര്‍ജുന്‍ ജോസ്, സീനിയര്‍ നഴ്‌സിംഗ് ഓഫീര്‍മാരായ എയ്ഞ്ചല്‍, ബോബി, സെക്യൂരിറ്റി ചീഫ് ഷിബു പി.വി, നഴ്‌സിംഗ് ഓഫീസര്‍മാരായ രഞ്ജിത്ത്,സുവര്‍ണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

        Read More

          302 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

          നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ വെള്ളിയാഴ്ച 302 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതുഇടങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 160 പോസ്റ്ററുകള്‍, 13 ബാനറുകള്‍, 17 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 110 പോസ്റ്ററുകള്‍, ഒരു ബാനര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 2893 പോസ്റ്ററുകള്‍, 293 ബാനറുകള്‍, 209 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന…

          Read More

            ആവേശമായി വയനാട് മൺസൂൺ മാരത്തോൺ

            🔷ആവേശമായി വയനാട് മൺസൂൺ മാരത്തോൺ 🔷വി.കെ. സന്ദീപും അഞ്ജു മുരുകനും വിജയികൾ അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച വയനാട് മൺസൂൺ മാരത്തോൺ കായിക പ്രേമികൾക്ക് ആവേശമായി. സ്‌പോർട്‌സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച മാരത്തോണിന് മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. 250 ഓളം കായികതാരങ്ങൾ മാരത്തോണിന്റെ ഭാഗമായി.   ഇന്റർനാഷണൽ മാരത്തോൺ താരമായ എത്യോപ്യൻ സ്വദേശി മിക്യാസ് എമാത്ത ഉൾപ്പെടെ നിരവധി താരങ്ങളാണ് കേരളത്തിന് പുറത്ത് നിന്നും പങ്കാളികളായത്. മാരത്തോൺ പൂർത്തിയാക്കിയ…

            Read More

              ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

              തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ നടത്തുകയോ തലവരി പണം വാങ്ങുകയോ ചെയ്താല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പി.ടി.എ ഫണ്ട് പിരിവ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സ്‌കൂളുകള്‍ കര്‍ശനമായി പാലിക്കണം. സ്‌കൂള്‍ തുറക്കുന്നതിനുള്ള തയാറെടുപ്പ് സംബന്ധിച്ച് പ്രത്യേകം സര്‍ക്കുലര്‍ നല്‍കും. സ്‌കൂള്‍ ഫിറ്റ്‌നസ്, അറ്റകുറ്റപ്പണി, വെള്ളം, ശുചീകരണം,…

              Read More