ദിവസങ്ങളായി വൈദ്യുതിയില്ലാതെ ജനങ്ങൾ പ്രയാസത്തിൽ ; വെളിവാകുന്നത് കെഎസ്‌ഇബിയുടെ അനാസ്ഥ: പി.ടി സിദ്ധീഖ്

കൽപ്പറ്റ : ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാലുദിവസത്തോളമായി വൈദ്യുതിയില്ലാതെ ജനങ്ങൾ പ്രയാസപ്പെടുകയാണെന്നും ഇത് കെഎസ്‌ഇബി അധികൃതരുടെ അനാസ്ഥയാണ് വെളിവാക്കുന്നെതെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്. തുടർച്ചയായ ദിവസങ്ങളിൽ വൈദ്യുതിയില്ലാത്തതിനാൽ തന്നെ ഓക്സിജൻ സിലിണ്ടറിൽ ജീവൻ നിലനിർത്തുന്ന രോഗികളും, ജീവൻ രക്ഷ മരുന്നുകൾ ഫ്രിഡ്ജുകളിൽ സൂക്ഷിക്കുന്നവരുമടക്കം വളരെ പ്രയാസമനുഭവിക്കുകയാണ്. ചിലരെ രോഗം മൂർച്ചിച്ചതിനാൽ അത്യാഹിത വിഭാഗത്തിലടക്കം അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അത് പോലെ തന്നെ ഹോട്ടൽ മേഖലയിലും ഡയറി ഫാമുകളിലുമടക്കം പ്രവർത്തനം മുടങ്ങിയിരിക്കുകയാണ്. ടൈലർമാരുടെയും വൈദ്യുതി…

Read More

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്; അവഗണിക്കരുത്, സൂക്ഷിക്കുക !

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്ബ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു ആയതിനാല്‍ കരയിലുള്ളവര്‍ ജാഗ്രത പാലിക്കുക. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍,…

Read More

വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ്.

കൽപ്പറ്റ: വയനാട്ടിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തി. യുവതിയുടെ മുതിർന്ന പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.കൊലപാതകം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾക്ക് പുറമേയാണ് പോക്സോയും ചുമത്തിയത്.വയനാട് തിരുനെല്ലി അപ്പപ്പാറയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ കാണാതായ യുവതിയുടെ ഇളയമകളെ വീടിനടുത്ത തോട്ടത്തിൽ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു.13 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തുന്നത്. കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകള്‍ക്ക് പരിക്കേറ്റിരുന്നു.കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.വൈദ്യ പരിശോധനക്കിടെയായിരുന്നു കുട്ടി…

Read More

ഇറച്ചിക്കടയിലേക്ക് മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു

വാളാട്: വാളാട് ടൗണിലെ ഇറച്ചി കടയിലേക്ക് മരത്തടി ഇറക്കുന്നതി നിടെ മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. പരിക്കേറ്റതിനെ തുടർ ന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സെബാസ്റ്റ്യൻ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ഭാര്യയാണ്. നാല് മക്കളുണ്ട്.

Read More

ഉദ്ഘാടകൻ വൈബായി മാറി വെള്ളമുണ്ട വൈബ്സ്

വെള്ളമുണ്ട: ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി സംഘടിപ്പിച്ച ‘വെള്ളമുണ്ട വൈബ്സ്’ ആദരായനആസ്വാദന പരിപാടിയുടെ ഉദ്ഘാടനം വേറിട്ടതായി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകളും അവരുടെ പേരും ഫോൺ നമ്പറും പേപ്പറിൽ എഴുതി സദസ്സിൽ നേരത്തെ ക്രമീകരിച്ച ബോക്സിൽ നിക്ഷേപിച്ചു. അധ്യക്ഷ പ്രസംഗത്തിനുശേഷം ബോക്സിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത സദസ്സിലെ ഉദയകുമാർമധു എന്ന നാട്ടിൻപുറത്തെ സാധാരണക്കാരനായ നാടകപ്രവർത്തകൻ വെള്ളമുണ്ട വൈബ്സിന്റെ…

Read More

മഴക്കെടുതി: ജില്ലയില്‍ 15 ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു

മഴക്കെടുതി: ജില്ലയില്‍ 15 ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു. ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു. 165 കുടുംബങ്ങളില്‍ നിന്നായി 207 പുരുഷന്മാര്‍, 233 സ്ത്രീകള്‍(മൂന്ന് ഗര്‍ഭിണികള്‍), 152 കുട്ടികള്‍, 32 വയോജനങ്ങള്‍, രണ്ട് ഭിന്നശേഷിക്കാര്‍ എന്നിവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ജില്ലയില്‍ പെയ്യ്ത ശക്തമായ മഴയില്‍ വൈത്തിരി താലൂക്കില്‍ ആറ് ക്യാമ്പും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഏഴ് ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട്…

Read More

പുതിയ ന്യൂനമർദ്ദം; അഞ്ചുദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മാറാത്തവാഡയ്ക്കു മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് മദ്ധ്യ- പടിഞ്ഞാറൻ വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇക്കാരണത്താൽ അടുത്ത അഞ്ചുദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾക്കാണ്…

Read More

ജില്ലയില്‍ പത്ത് ക്യാമ്പുകളിലായി 314 പേര്‍

കൽപറ്റ: ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 314 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലെ മുട്ടില്‍, നെന്മേനി, പൂതാടി, നൂല്‍പുഴ, കാവുമന്ദം, കോട്ടത്തറ വില്ലേജ് പരിധികളിൽ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടന്നു

മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടിയ ആദ്യത്തെ മെഡിക്കൽ പി.ജി. വിദ്യാർത്ഥികൾക്കും, 2019-ൽ പ്രവേശനം നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ…

Read More

പനമരം നടവയൽ റൂട്ടിൽ താൽക്കാലികമായി ഗതാഗതംനിരോധിച്ചു

പനമരം നടവയൽ റൂട്ടിൽ താൽക്കാലികമായി ഗതാഗതംനിരോധിച്ചു. പനമരം ടൗണിൽ നിന്നും നടവയൽ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ചെറിയ പാലം അപകടാ വസ്ഥയിൽ ആയതിനാലാണ് നിയന്ത്രണം.പനമരം പോലീസ് സ്ഥലത്ത് വാഹനങ്ങൾ തടയുന്നുണ്ട്

Read More