സ്ക്കൂൾ വിപണനമേള ആരംഭിച്ചു

മാനന്തവാടി: കുടുംബശ്രീ ജില്ലാമിഷൻ്റെയും മാനന്തവാടി ബ്ലോക്ക് ബി.എൻ.എസ്.ഇ.പി കമ്മറ്റിയുടെയും സാധിക ബിസിനസ് കൺസൽട്ടിംഗ് ഗ്രൂപ്പിൻ്റെയും ആഭിമുഖ്യത്തിൽ താഴെയങ്ങാടി റോഡിൽ സ്ക്കൂൾ വിപണനമേള ആരംഭിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് കോർഡിനേറ്റർ റജീന ആദ്യവിൽപ്പനനടത്തി. ബി.എൻ.എസ്.ഇ. പി ചെയർപേഴ്സൺ സൗമിനി സ്വാഗതം പറഞ്ഞു. ജില്ലാപ്രോഗ്രാം മാനേജർമാരായ ശ്രുതി രാജൻ, ഹുദൈഫ്,ബ്ലോക്ക് കോർഡിനേറ്റർ അതുല്യ, ഡോളി രഞ്ജിത്ത്, പ്രീയ വീരേന്ദ്രകുമാർ, ലത, സ്വപ്ന ബിജു എന്നിവർ…

Read More

വയനാട് മഹാവിസ്മയം: ആഫ്രിക്കൻ ആർടിസ്റ്റ് അഹുമാനി

വെള്ളമുണ്ട: വയനാട് മഹാവിസ്മയമാണെന്നും ശാന്തസുന്ദരമായ വയനാട്ടിലെ വെള്ളമുണ്ടയിലെത്താനും പ്രാദേശിക കലാകാരമാരെ ആദരിക്കുന്നതിന് സാക്ഷിയാവാനും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഘാന തിയേറ്റേഴ്സ് ബോർഡ് മെമ്പറും ആഫ്രിക്കയിലെ പ്രശസ്ത കലാകാരനുമായ അൽഫോൺസ് അഹുമാനി പറഞ്ഞു. നാടിനെ ഇളക്കിമറിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ സംഘടിപ്പിച്ച വെള്ളമുണ്ട വൈബ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹൃദ്യമായ സംഗീതവിരുന്നിനാണ് കഴിഞ്ഞ ദിവസത്തെ വെള്ളമുണ്ടയിലെ സായാഹ്നം സാക്ഷ്യംവഹിച്ചത്. വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ മെമ്പർ ജുനൈദ് കൈപ്പാണി സംഘടിപ്പിച്ച വെള്ളമുണ്ട വൈബ്സാണ് മറക്കാനാവാത്ത അനുഭവം നാട്ടുകാർക്ക്…

Read More

കർഷകനായ പി.എ ജോയിക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനിഗിരി ഭാഗത്ത് പുലിയുടെ ആക്രമണത്തിൽ ആടുകൾ നഷ്‌ടപ്പെട്ട ക്ഷീര കർഷകനായ പി.എ ജോയിക്ക് വനം വകുപ്പ് നഷ്ട‌പരിഹാര തുക കൈമാറി. കബനിഗിരി ഭാഗത്ത് ഇക്കഴിഞ്ഞ മെയ് 22 ,24 തിയ്യതികളിൽ പുലി ഇറങ്ങി പി.എ. ജോയി എന്നയാളുടെ 3 ആടുകളെ കൊലപ്പെടുത്തിയിരുന്നു. 22 ആം തിയ്യതി പുലിയുടെ ആക്രമണത്തിൽ ഒരു ആടിനെ കൂട്ടിൽ കൊല്ലപ്പെട്ട നിലയിലും മറ്റൊരാടിനെ പരിക്കേറ്റ നിലയിലും കണ്ടിരുന്നു. പരിക്കേറ്റ ആട് പിറ്റേ ദിവസം ചത്തിരുന്നു. തുടർന്ന് 24 ആം…

Read More

വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ.

. കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ , സെക്രട്ടറി മധു ബൊപ്പയ്യ . ജോയിന്റ് സെക്രട്ടറിയായി മോഹൻ രവി ട്രഷററായി ജൈനൻ എന്നിവരെ കൽപറ്റയിൽ കൂടിയ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു കമ്മിറ്റിയിലേക്ക് പ്രശാന്ത് രാജേഷ് , ചിരദീപ് വിനയ് വി.ബി , സാജൻ പി എസ് , സുർജിത്ത് സുജാത എം .എ ,…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ റെഡ് അലർട്ട്

തിരുഃ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഉടനീളം വ്യാപക മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. *പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്* ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിൽ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മെയ് 29ന് (വ്യാഴാഴ്ച) സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിൽ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. അതേസമയം,…

Read More

പ്ലസ് വൺ: ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച, ജൂൺ മൂന്ന് മുതൽ പ്രവേശനം, വിശദാംശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇതനുസരിച്ച് ജൂൺ 3 ന് രാവിലെ 10 മണി മുതൽ ജൂൺ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റുംപ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്മെന്റ്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട…

Read More

സിദ്ധാര്‍ഥന്റെ ആത്മഹത്യ: പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാവില്ല

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ 19 വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവച്ചു. മൂന്നു വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം ലഭിക്കില്ല. പ്രതികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ അമിത് റാവല്‍,…

Read More

സ്നേഹപൂർവ്വം തവിഞ്ഞാലിനു കർമ്മ സ്നേഹസമ്മാനം വിതരണം ചെയ്തു

മാനന്തവാടി: വയനാട് ഗവ: എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മയായ കർമ്മയുടെ കീഴിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു. സ്നേഹസമ്മാനം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ കീഴിൽ കഴിഞ്ഞ 10 വർഷങ്ങളായി പഞ്ചായത്ത്‌ പരിധിയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കർമ്മ ഇത്തരത്തിൽ സ്കൂൾ കിറ്റ് വിതരണം ചെയ്തു വരുന്നു.100 കുടുംബങ്ങളിലേക്കാണ് ഇത്തവണ കർമ്മയുടെ സ്നേഹസമ്മാനം എത്തുന്നത്. വിതരണ ഉദ്ഘാടനം കർമ്മ ഭാരവാഹികളായ അൻഷിദ്, ഷിബിൻ എന്നിവർ ചേർന്ന് തവിഞ്ഞാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

Read More

ആതുര സേവനത്തിനായി ആയുർ വനം പദ്ധതി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : ആതുര സേവനത്തിനായി ആയുർ വനം പദ്ധതി സിനിമാതാരം വിജിലേഷ് കാരയാട് ആയുർവേദ തൈകൾ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നടത്തി അന്യം നിന്നു പോയ ആയുർവേദ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സാമൂഹ്യ സേവന പദ്ധതികൾക്കും വേണ്ടി യുവാക്കളുടെ സംഘടനയായ ദിശ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനും ആശ്രയ ബാലിക സദനം പയ്യമ്പള്ളിയും ചേർന്ന് ആയുർവനം പദ്ധതി ഉദ്ഘാടനം ചെയ്തു. പാരമ്പര്യ ആയുർവേദ തൈകളുടെ സംരക്ഷണത്തിലൂടെ സാമൂഹ്യ സേവനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആശ്രയ ബാലികാ സദനം സെക്രട്ടറി അരീഷ…

Read More

കാറ്റിലും മഴയിലും വീടു തകർന്നു.

അരണപ്പാറ : കാറ്റിലും മഴയിലും വീടു തകർന്നുകാറ്റിലും മഴയിലും വീടു തകർന്നു. അരണപ്പാറ മദ്ധ്യപ്പാടി ഉന്നതിയിലെ മുത്തുവിന്റെ വീടാണ് ഇന്നലെ രാത്രിയിൽ തകർന്നത്. അപകട സാധ്യതയുള്ളതിനാൽ കുടുംബത്തെ മാറ്റി താമസിപ്പിച്ചതിനാൽ അപകടം ഒഴിവായി. മുത്തുവും ഭാര്യയും മൂന്ന് മക്കളുമാണ് കുടുംബത്തിൽ ഉള്ളത്. വീട് പൂർണ്ണമായും തകർന്നു. അരണപ്പാറ മദ്ധ്യപ്പാടി ഉന്നതിയിലെ മുത്തുവിന്റെ വീടാണ് ഇന്നലെ രാത്രിയിൽ തകർന്നത്. അപകട സാധ്യതയുള്ളതിനാൽ കുടുംബത്തെ മാറ്റി താമസിപ്പിച്ചതിനാൽ അപകടം ഒഴിവായി. മുത്തുവും ഭാര്യയും മൂന്ന് മക്കളുമാണ് കുടുംബത്തിൽ ഉള്ളത്. വീട്…

Read More