ടുവ ആക്രമണം; രാധയ്ക്ക് മൃതദേഹം സംസ്‌കരിച്ചു

മാനന്തവാടി: മാനന്തവാടി പഞ്ചാര കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട മീന്‍മുട്ടി തറാട്ട് രാധയുടെ മൃതദേഹം സംസ്‌കരിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് പത്തരയോടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചു. ഗോത്രവിഭാഗക്കാരായ ഇവര്‍ താമസിക്കുന്നതിന് സമീപത്തെ സമുദായ ശ്മശാനത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്

Read More

കടുവയെ പിടികൂടുന്നത് വയ്ക്കുന്നതിൽ നാട്ടുകാർ വീണ്ടും പ്രതിഷേധത്തിൽ

മാനന്തവാടി:പഞ്ചാരകൊല്ലിയിൽ രാധ എന്ന യുവതിയെ കൊലപെടുത്തിയ കടുവയെ പിടുകൂടുന്നത്തിനുള്ള നടപടി വയ്ക്കുന്നതിൽ വീണ്ടും പ്രതിഷേധാവുമായി നാട്ടുകാർ. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായി വാക്കെറ്റവും തർക്കവും. കടുവയെ കൂട്ടിൽ കയറ്റി കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും അതിനെ വെടിവെച്ചുകൊല്ലാതെ വിടില്ലെന്നും പ്രതിഷേധകാർ.

Read More

സംരഭകനോട് ചോദിക്കാം’ കോമേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

മാനന്തവാടി: മേരിമാത കോളേജ് കോമേഴ്‌സ് അസോസിയേഷൻ പ്രവർത്തനാരംഭവും ‘സംരഭകനോട് ചോദിക്കാം’ കോമേഴ്‌സ് മീറ്റും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.യു.എ. ഇ. സ്മാർട്ട്‌ പോയിന്റ് ഗ്രൂപ്പ് എം.ഡിയും എഴുത്തുകാരനുമായ അഹ്‌മദ്‌ വയലിൽ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഡോ.ഗീത ആന്റണി അധ്യക്ഷയായിരുന്നു.ഫാദർ സിബിച്ചൻ ചേലക്കാപ്പള്ളിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. രജിത സേവിയർ,അഡോൺ കെ, മുഹമ്മദ് മിൻഹാജ് കെ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

വനത്തിന് പുറത്ത് ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലണം: ഇ ജെ ബാബു

കല്‍പറ്റ: വനത്തിന് പുറത്ത് ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് പഞ്ചാരകൊല്ലിയില്‍ ഉണ്ടായത്. ജില്ലയിലെ എട്ടാമത്തെ മനുഷ്യ ജീവനാണ് നഷ്ട്ടമായത്. സംഭവം ഉണ്ടായ ഉടന്‍ മന്ത്രി ഒആര്‍ കേളു സ്ഥലത്ത് എത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും, പ്രദേശവാസികളോടും ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തുകയും ചെയ്തു. അടിക്കാടുകള്‍ വെട്ടാനും, ഫെന്‍സിങ് നടപടികള്‍ ആരംഭിക്കാനും തീരുമാനമായി. ചര്‍ച്ചയില്‍ പങ്കെടുക്കുകയും തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്ത ചില രാഷ്ട്രീയ…

Read More

പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം; എസ്ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കാപ്പിക്കുരു പറിക്കാൻ പോയ രാധയെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കൊന്ന വിഷയം സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണെന്നും വന്യ മൃഗ അക്രമണങ്ങൾ തടയാൻ സാധിക്കാത്ത വനം വകുപ്പ് മന്ത്രി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, വൈസ് പ്രസിഡന്റ് അലി എ കെ,സെക്രട്ടറി സജീർ എംടി,കമ്മിറ്റിയംഗം ആലി പി എന്നിവർ നേതൃത്വം നൽകി.

Read More

സംരംഭം ആരംഭിച്ചു

മാനന്തവാടി കുടുംബശ്രീ സി ഡി എസ്സ് രണ്ടിൻ്റെ കീഴിലുള്ള വരടിമൂല എ ഡി എസ്സിലെ ഉദയം ഓക്സിലറി ഗ്രൂപ്പിലെ പ്രവീണ, അമയ എന്നിവർ ചേർന്ന് കാട്ടികുളത്ത് ആമീസ്കല്ലൂസ് എന്ന പേരിൽ ബ്യൂട്ടിപാർലർ സംരംഭം ആരംഭിച്ചു. നഗരസഭ കൗൺസിലർ തങ്കമണി ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ഡോളി രജ്ജിത്ത്, അന്നമ്മ, സെകീന,സഫ്വാനശുഹാദ്, സുനീറ, എന്നിവർ പരിപാടിയിൽ സന്നിഹിതരായി. യുവതികൾക്ക് വേണ്ടി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്വയം ശാക്തികരണ സംഘടനയാണ് ഓക്സിലറി ഗ്രൂപ്പ്

Read More

കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു

മാനന്തവാടി : പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പ് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മൈമൂന നാസർ,ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, ട്രഷറർ സൽമ അഷ്‌റഫ്‌,ജില്ലാ കമ്മിറ്റിയംഗം നജ്ല,മണ്ഡലം പ്രസിഡന്റ് സഫീന,വൈസ് പ്രസിഡന്റ് ലൈല കാസിം,സെക്രട്ടറി ഉമ്മുകുൽസു എന്നിവർ നേതൃത്വം നൽകി

Read More

കടുവയുടെ ആക്രമണം; മനുഷ്യജീവനെടുത്തു; ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഫോറസ്ററ് വാച്ചറുടെ ഭാര്യ രാധയെ കാപ്പി തോട്ടത്തിൽ പണി എടുക്കുന്നതിനിടെ കടുവ അതിദാരുണമായി ആക്രമിച്ച് തല കടിച്ചു പറിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട എൻ.ഡി. അപ്പച്ചൻ അതി ശക്തമായ ഉത്കണ്ഠയും നടുക്കവും രേഖപ്പെടുത്തി. വയനാട് ജില്ലയിൽ നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യം നിയന്ത്രിക്കുവാൻ സംസ്ഥാനത്ത് ഫോറെസ്റ്റ് ഡിപ്പാർട്ട്മെâv നിലവിലുണ്ടെങ്കിലും വകുപ്പ് മന്ത്രിയും സര്‍ക്കാരും നിസ്സംഗരായി നോക്കിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട മുഖ്യമന്ത്രിയും, മന്ത്രിമാരും നോക്ക്…

Read More

പഞ്ചാര കൊല്ലിയിൽ കടുവയുടെ അക്രമണത്തിൽ യുവതിയുടെ മരണം; നാളെ മാനന്തവാടി നഗരസഭ പരിധിയിൽ കോൺഗ്രസ് ഹർത്താൽ

നാളെ (25.1.2025 ശനി) മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ കോൺഗ്രസും ഹർത്താലിന് ആഹ്വാനം ചെയ്‌തു. പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവ ത്തിൽ പ്രതിഷേധിച്ചും ജനങ്ങളുടെ ജീവന് സർക്കാർ സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുമാണ് ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.അവശ്യ സർവ്വീ സുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Read More

രാധയുടെ മരണത്തിൽ അനുശോചിച്ച് പ്രിയങ്ക ഗാന്ധി

കല്പറ്റ: മാനന്തവാടിയിൽ പഞ്ചാരക്കൊലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി. ഏറ്റവും പ്രാധാന്യമുള്ള ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിന് അടിയന്തിരമായ നടപടികൾ വേണമെന്ന് അവർ അനുശോചന കുറിപ്പിൽ പറഞ്ഞു.

Read More