കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്
കൽപ്പറ്റ : മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജീവനക്കാരുടെ ജോലി ഭാരം കണക്കിലെടുത്ത് സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ജീവനകാര്‍ക്കായി കായിക മത്സരങ്ങള്‍ നടത്തുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മോട്ടോര്‍ വാഹന വകുപ്പിലെ 40 ലധികം ജീവനക്കാരാണ് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. സീനിയര്‍, ജൂനിയര്‍, വനിതാ വിഭാഗങ്ങളിലായാണ് അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങള്‍ നടത്തിയത്. റീജണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ പി.ആര്‍ സുമേഷ് കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. 100,…
