തൃശിലേരിയിൽ പെരുന്നാൾ തുടങ്ങി 

    മാനന്തവാടി: തൃശിലേരി മോർ ബസേലിയോസ് പള്ളിപ്പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ഷിൻസൺ മത്തോക്കിൽ കൊടി ഉയർത്തി. സണ്ടേസ്കൂൾ ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ എബിൻ പി.ഏലിയാസ്, ഫാ.അനൂപ് ചാത്തനാട്ടു കുടി, ട്രസ്റ്റി സി.എം. എൽദോ, സെക്രട്ടറി ബേസിൽ ജോർജ് ,പെരുന്നാൾ കൺവീനർ ബിനോയ് ഐസക് ,ഹെഡ്മാസ്റ്റർ പി.വി സ്ക്കറിയ , പി.കെ.ജോർജ് പുളിക്കകുടി, അജീഷ് വരുമ്പേൽ എന്നിവർ നേതൃത്വം നൽകി.

    Read More

      ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പൺമൂൺ ഇന്നുരാത്രി; എവിടെയൊക്കെ കാണാം

      ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പൺമൂൺ ഇന്നുരാത്രി; എവിടെയൊക്കെ കാണാം 2025ലെ ഏറ്റവും വലിയ സൂപ്പർമൂൺ ഇന്നു രാത്രി കാണാം. ഈ വർഷം ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പൂർണ്ണചന്ദ്രനാണിത്. അതിനാൽ തന്നെ ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ ചന്ദ്രപ്രതിഭാസമാണ് കാണാനിരിക്കുന്നത്. എന്താണ് സൂപ്പർമൂൺ? ഒരു പൂർണചന്ദ്രൻ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെ ബിന്ദുവായ പെരിജിയവുമായി ചേരുമ്പോഴാണ് സൂപ്പർമൂൺ സംഭവിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥം പൂർണ്ണവൃത്തമല്ലാത്തതുകൊണ്ട്, ഭൂമിയിൽ നിന്നുള്ള ദൂരം വ്യത്യാസപ്പെട്ടേക്കാം. പൂർണ്ണചന്ദ്രൻ പെരിജിയത്തിനടുത്തു വരുമ്പോൾ…

      Read More

      1980-81 ബാച്ച് രണ്ടാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

      മുള്ളൻകൊല്ലി : മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈസ്കൂളിലെ 1980-81 SSLC ബാച്ചിൻ്റെ രണ്ടാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. ഡാമിൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുള്ളൻകൊല്ലി സെൻറ് മേരിസ് ഹൈസ്കൂളിലെ ഹൈസ്കൂളിലെ എച്ച് എം Sr. ജോസ്ഫിനാ ഉദ്ഘാടനം നിർവഹിച്ചു. മുള്ളൻകൊല്ലി സെൻറ് മേരിസ് HSS ലെ പ്രിൻസിപ്പാൽ സോജൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. തോമസ് എസ് ടി സ്വാഗതവും, ബെറ്റി എംസി, ഷാലമ്മ ജോസഫ്, തോമസ് കെ സി,…

      Read More

        ബദ്റുൽഹുദയിൽ ഭരണ ഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്ത് റിപ്പബ്ലിക്ക് ദിനാഘോഷം

        പനമരം: ബദ്രുൽഹുദ അക്കാദമിയിൽ രാജ്യത്തിന്റെ 77- മത് റിപ്പപ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ബദ്രുൽഹുദ വൈസ് പ്രസിഡന്റും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ കെ മമ്മൂട്ടി മദനി തരുവണ പതാക ഉയർത്തി. നൗഫൽ അഹ്സനി പെരുന്തട്ട, ഹഫീസ് റബീഹ് അസ്ഹരി, ഹാഫിസ് അഫീഫ് സഖാഫി, ഹാഫിസ് ബിലാൽ,അൻസാരി മുംബൈ തുടങ്ങിയവർ സംസാരിച്ചു.ഹാഫിസ് സാബിത്ത് തരുവണ ഭരണ ഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

        Read More

          മഴക്കാല തയ്യാറെടുപ്പ്; വയനാടിനെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി.

          മഴക്കാല തയ്യാറെടുപ്പ്; വയനാടിനെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി   “പട്ടികവർഗ വിഭാഗത്തിന് വേണ്ടി പദ്ധതികൾ വിഭാവനം ചെയ്യുമ്പോൾ അവരുടെ കണ്ണിൽ കൂടി കാണേണ്ട തുണ്ട്”   ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളിലും തയ്യാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി.   കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മിറ്റിയിൽ (ദിശ) സംസാരിക്കുകയായിരുന്നു എംപി….

          Read More

          വൈറ്റ് ഗാർഡ് പ്രവർത്തകരെ ആദരിച്ചു.

          കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ദുരന്ത പ്രദേശത്തു സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ നടത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകരെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു. പ്രവർത്തകർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ, സി എൽ എസ് ട്രെയിനിങ് എന്നിവ നൽകുകയും ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫസൽ. സി എച്ച്, പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കാട്ടി ഗഫൂർ, ആരോഗ്യ ഡയറക്ടർ ഡോ. മുഹമ്മദ്‌ സാജിദ്, മാനേജർ അഭിലാഷ് ഡേവിഡ്, ഷുക്കൂർ…

          Read More

          വയനാട് ചുരം ഉപവാസ സമരത്തിന് ഗ്രീൻ ജിഞ്ചർ ഡീലേഴ്സ് അസോസിയേഷന്റെ പിന്തുണ

          കൽപ്പറ്റ:വയനാട് ചുരത്തിന്റെ ശോച്യാവസ്ഥയ്ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 28-ന് നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് കേരള-കർണാടക ഗ്രീൻ ജിഞ്ചർ ഡീലേഴ്സ് അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.   ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗത തടസ്സം വയനാട്ടിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കാർഷിക മേഖലയും ടൂറിസം മേഖലയും അനുബന്ധ മേഖലകളും ചുരത്തിലെ ഗതാഗത തടസ്സം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.   അസോസിയേഷൻ പ്രസിഡന്റ് സാബു ഐപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉപവാസ സമരത്തിന് ഐക്യദാർഢ്യം…

          Read More

            തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സെപ്റ്റംബർ 29 മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാം

            തിരുവനന്തപുരം: എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർപട്ടിക സെപ്റ്റംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. 2025 സെപ്റ്റംബർ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്‌ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു…

            Read More

            മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിദരുടെ പുനരധിവാസം വേഗത്തിലാക്കുക: ലെൻസ്ഫെഡ്

            മേപ്പാടി : മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കണമെന്ന് ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ മേപ്പാടി യൂണിറ്റ് പ്രസിഡണ്ട് ജാഫറിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ആവശ്യപ്പെട്ടു ഏരിയ പ്രസിഡന്റ്‌ സിബിൻസൺ ഉൽ ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന സമിതി അംഗം ബെഞ്ചമിൻ മുഖ്യ പ്രഭാഷണം നടത്തുകയും ഏരിയ ഇൻചാർജ്, പ്രിയേഷ് ഏരിയ സെക്രട്ടറി അബ്ദുൽ സലീം T തുടങ്ങിവർ കൺവെൻഷനു. ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു യൂണിറ്റ് സെക്രട്ടറി അനിഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ…

            Read More

            ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

            നൂൽപ്പുഴ: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഐക്യദാർഢ്യ പക്ഷാചരണത്തോട് അനുബന്ധിച്ച് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട്ടിലെ വിവിധ ഊരുകളിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഗോത്ര വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കല്ലൂർ രാജീവ് ഗാന്ധി മോഡൽ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കൗൺസിലർ അഭിന സ്വാഗതം പറഞ്ഞു. ഡോ. അരുൺ ബേബി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങൾ, സാമൂഹിക സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ലഹരിവിരുദ്ധ ജീവിതം, ഉപജീവന മാർഗ്ഗങ്ങൾ തുടങ്ങിയവയെക്കുറിച്ച്…

            Read More