ശുചീകരണ വാരാഘോഷം സംഘടിപ്പിച്ചു.
മാനന്തവാടി : മാനന്തവാടി മുൻസിപ്പാലിറ്റി 26-ാം ഡിവിഷൻ ഹെൽത്ത് സാനിറ്റേഷൻ ആൻഡ് ന്യൂട്രീഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ശുചീകരണ വാരാഘോഷം സംഘടിപ്പിച്ചു. മാനന്തവാടി കോൺവെന്റ് കുന്ന് കോളനിയിൽ ഡിവിഷൻ കൗൺസിലർ അരുൺ കുമാർ ബീ.ഡി ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ, ഡിവിഷനിലെ വാർഡ് ഹെൽത്ത് സാനിറ്റേഷൻ ആൻഡ് ന്യൂട്രീഷൻ കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, റസിഡൻഷ്യൽ അസോസിയേഷൻ അംഗങ്ങൾ, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, അംഗൻവാടി വർക്കേഴ്സ് എന്നിവർ പങ്കാളികളായി.
