എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ: ഇന്നലെ രാത്രി കൽപ്പറ്റ പഴയ സ്റ്റാൻഡ് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 12.04 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. കോഴിക്കോട് ഓമശ്ശേരി പുത്തൂർ സ്വദേശികളായ മുഹമ്മദ് ഫിർദോസ് (28), മുഹമ്മദ് റാഫി (25) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ രാംകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിനൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനിൽരാജ്, സജാദ്, സുധി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Read More

ആദിവാസി യുവതിയെ കോൺഗ്രസ് പ്രവർത്തകൻ പീഡിപ്പിച്ച സംഭവം; സി.പി.ഐ.എം പോലീസ് സ്റ്റേഷൻ ഉപരോധം സംഘടിപ്പിച്ചു.

പനവല്ലി: ആദിവാസി യുവതിയെ കോൺഗ്രസ്സ് പ്രവർത്തകൻ പീഡിപ്പിച്ച സംഭവം പ്രതിയെയും, കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തു നിയമ നടപടികൾ സ്വീകരിക്കണം എന്നും ഒപ്പം പ്രാദേശിക കോൺഗ്രസ് നേതാക്കൾ പീഡന പരാതി ഒതുക്കി തീർക്കാൻ നടത്തിയ ശ്രമവും അനേഷണം നടത്തണം എന്ന് ആവിശ്യപെട്ടുകൊണ്ട് നടത്തിയ സമരം സി ഐ യും ആയി നടത്തിയ ചർച്ചയിൽ ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി പഴുതടച്ച അനേഷണം നടത്തുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ പി വി ബാലകൃഷ്ണൻ, സി കെ…

Read More

ചൂരൽമല മുണ്ടക്കൈ ദുരന്തം കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു

മേപ്പാടി :ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു….

Read More

76 -ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ അവലോകന യോഗ൦ ചേർന്നു

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 26 ന് രാവിലെ ഒന്‍പതിന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. പരിപാടികൾ ഹരിതചട്ടം പാലിച്ച് സമുചിതമായി സംഘടിപ്പിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ സായുധസേനാ വിഭാഗങ്ങള്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, ജെ.ആര്‍.സി ഉള്‍പ്പെടെ 24 പ്ലറ്റൂണുകള്‍ പങ്കെടുക്കും. തൃക്കൈപ്പറ്റ ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഗോത്രനൃത്തം, സുല്‍ത്താന്‍ ബത്തേരി അസംഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം, ചില്‍ഡ്രന്‍സ് ഹോം വിദ്യാര്‍ത്ഥികളുടെ യോഗ ഡാന്‍സ്,…

Read More

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ സിപിഐഎം സമരം

കൽപ്പറ്റ: ആത്മഹത്യാ പ്രേരണക്കേസിൽ പ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ സിപിഐ എം സമരം. ‘ഡിസിസി ട്രഷറർ എൻ എം വിജയനെയും മകനെയും കോൺഗ്രസ്‌ കൊന്നതാണ്‌, പ്രതിയായ എംഎൽഎ രാജിവയ്‌ക്കുക’ എന്ന മുദ്രാവാക്യം പ്രതിഷേധ സദസ്സുകളിൽ നൂറുകണക്കിനുപേർ പങ്കാളികളായി. കോഴനിയമനങ്ങളിൽ പണംതട്ടി സ്വന്തം പാർടി നേതാവിനെയും മകനെയും ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട കോൺഗ്രസിന്റെ വികൃതമുഖം തുറന്നുകാട്ടിയായിരുന്നു പ്രതിഷേധം. മാനന്തവാടി പിലാക്കാവിൽ പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനംചെയ്തു. കെ…

Read More

വനപാലകർ പൊതുജനങ്ങളുടെ മിത്രങ്ങളായി പ്രവർത്തിക്കണം: മന്ത്രി എ.കെ ശശീന്ദ്രൻ

വനപാലകർ പൊതുജനങ്ങളുടെ മിത്രങ്ങളായി പ്രവർത്തിക്കണമെന്നും വനം വകുപ്പ് ജീവനക്കാരെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കിയ പ്രവർത്തനം സംസ്ഥാനത്തിന് മാതൃകയാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയിഞ്ചിലുൾപ്പെട്ട വിലങ്ങാടി- മച്ചിമൂല, മച്ചിമൂല – പന്നിക്കൽ തൂക്കുവേലിയുടെ പ്രവർത്തനോദ്ഘാടനവും അമരക്കുനി ടൈഗർ ഓപ്പറേഷനിൽ പങ്കെടുത്ത വനം വകുപ്പ് ജീവനക്കാരെ ആദരിച്ച് സംസാരിക്കുകയെന്നും മന്ത്രി. വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് പ്രയോജനകരമായി പൂർത്തിയാക്കാനും നടപ്പാക്കാനും കഴിയണമെങ്കിൽ ജനകീയ ഐക്യം വളർത്തിയെടുക്കണം. അമരക്കുനി ടൈഗർ ഓപ്പറേഷൻ പരസ്പര ധാരണയുടെ…

Read More

വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ നിർമ്മാണം തുടങ്ങണം

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ തന്നെ നിർമ്മാണം ആരംഭിക്കണമെന്ന് വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി മുൻ ജനറൽ കൺവീനറും പൊതുപ്രവർത്തകനുമായ വിജയൻ മടക്കി മല കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാനന്തവാടിയിലെ മെഡിക്കൽ കോളേജാശുപത്രി നിലനിർത്തി കൊണ്ട് തന്നെ നിർമ്മാണ ജോലി ആരംഭിക്കണമെന്നും പാരിസ്ഥിതിക സാങ്കേതികത്വം പറഞ്ഞ് സ്ഥലം ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023 – ൽ വയനാട് കലക്റായിരുന്ന ഡോ.രേണുരാജ് സർക്കാരിലേക്ക് നൽകിയ റിപ്പോർട്ട് പൂഴ്ത്തിയെന്നും അദ്ദേഹം ആരോപിച്ചു.

Read More

ആദിവാസി വിധവ പീഡനത്തിനിരയായ സംഭവം ; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം: എസ്ഡിപിഐ

മാനന്തവാടി : തിരുനെല്ലി പഞ്ചായത്ത് പനവല്ലി മിച്ചഭൂമി ഉന്നതിയിലെ ആദിവാസി വിധവ പീഡനത്തിനിരയായ സംഭവം ഞെട്ടിക്കുന്നതാണന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. സംഭവത്തിൽ യുവതി കാട്ടിക്കുളം പുളിമൂട് സ്വദേശിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. ആദിവാസികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കർശന നടപടികൾ കൈ കൊള്ളാത്തതാണ് അവർക്കെതിരെ വീണ്ടും വീണ്ടും അതിക്രമങ്ങൾ ആവർത്തിക്കപ്പെടുന്നത്. പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിയും മാനന്തവാടി മണ്ഡലം എം.എൽ.എയുമായ…

Read More

‘കണക്ട് വയനാട്’ വെള്ളമുണ്ട ഡിവിഷൻതല ക്യാമ്പയിൻ സമാപിച്ചു

വെള്ളമുണ്ട:ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ, പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുത്ത് ജില്ലയിൽ പ്രത്യേകമായി നടത്തുന്ന പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ ‘കണക്ട് വയനാട് വിദ്യാഭ്യാസ പരിപോഷണ പദ്ധതിയുടെ District Panchayath Vellamunda Division തല സമാപന സെഷൻ GMHSS Vellamunda യിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ശേഖർ എസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ഫാത്തിമത്ത് ഷംല ടി. കെ, ഷീജ എൻ എന്നിവർ പ്രസംഗിച്ചു….

Read More

എസ്പിസി യൂണിറ്റിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ പരിശീലനം പൂർത്തിയാക്കിയ പതിനൊന്നാമത് എസ്പിസി യൂണിറ്റിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം ചെയർമാൻ മുഹമ്മദ് ബഷീർ അവർകൾ വിശിഷ്ടാതിഥിയായിരുന്നു. പടിഞ്ഞാറത്തറ സി ഐ ലെബി മോൻ , എസ് എൻ ഒ ജയകുമാർ , സി പി .ഒ അനിൽ ഇ , പി .ടി .എ പ്രസിഡണ്ട് സുധീഷ് ടി എസ് , എച്ച് എം…

Read More