കെട്ടിട നിര്‍മ്മാണം; കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല
# ജില്ലാ കളക്ടര്‍ ഉത്തരവിറക്കി # തണ്ണീര്‍ത്തട, ഭൂപരിഷ്‌കരണ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. കൽപ്പറ്റ : എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ചട്ടങ്ങളില്‍ ഇളവുവരുത്തി ഉത്തരവിറങ്ങി. ഹൈക്കോടതിയുടെ വിവിധ കേസുകളിലെ വിധിന്യായങ്ങള്‍ സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതിന് മുമ്പ് നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന ഭൂമി കേരള…
