അധ്യാപക സംഗമം: ജില്ലാതല ഉദ്ഘാടനം മന്ത്രി ഒ ആർ കേളു നിർവഹിച്ചു
മാനന്തവാടി : അധ്യാപക പരിശീലനം ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി- പട്ടിക വർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടി, വിവിധ വിഷയസംബന്ധിയായ മൊഡ്യൂളുകൾ, ലഹരി, പോക്സോ തുടങ്ങിയവ സംബന്ധിച്ച് കുട്ടികളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്നിവയാണ് പരിശീലനത്തിന്റെ പ്രധാന വിഷയങ്ങൾ. അറുപത് കേന്ദ്രങ്ങളിൽ എഴുപത് ബാച്ചുകളായി അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ ഒന്നാം ക്ലാസ് മുതൽ പത്താം…
