എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു

വടുവഞ്ചാൽ: ഓരോ കുട്ടിയും ഒരു തൊഴിൽ നൈപുണ്യമെങ്കിലും നേടിയിരിക്കണം എന്ന ഉദ്ദേശത്തോടെ വടുവഞ്ചാൽ ഹയർസെക്കണ്ടറി സ്കൂ‌ൾ എൻഎസ്എസ് യൂണിറ്റ് എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു. തൊഴിൽ പരിശീലനത്തിന് കോഴിക്കോട് ജില്ലയിലെ പെരിങ്ങളം സ്കൂൾ എൻഎസ്എസ് യൂണിറ്റ് നേതൃത്വം നൽകി. പരിങ്ങളം സ്കൂ‌ളിലെ പ്രോഗ്രാം ഓഫീസർ സുജിത്ത് സി.എസ്,മുൻ പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വോളണ്ടിയർ ലീഡർമാരായ നിയ പി.പി, മുഹമ്മദ് നസിൽ.എ, വോളണ്ടിയർമാരായ അക്ഷയ് കെ.ടി, അദ്വൈത് എൻ, തീർത്ഥ പി എന്നിവരടങ്ങിയ ടീമാണ് പരിശീലന…

Read More

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം പ്രഖ്യാപിച്ചത്‌ മാതൃക ടൗൺഷിപ്പ്‌; പൂർണ പിന്തുണ നൽകും: കെ റഫീഖ്‌

കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ്‌ പദ്ധതി സ്വാഗതംചെയ്യുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ പറഞ്ഞു. മാതൃകാപരമായ പുനരധിവാസ പദ്ധതിയുടെ രൂപരേഖയാണ്‌ മുഖ്യമന്ത്രി അവതരിപ്പിച്ചത്‌. ഏറ്റവും ആധുനികമായ പുനരധിവാസമാണ്‌ സർക്കാർ ഒരുക്കുന്നത്‌. ഉരുൾപൊട്ടിയ സമയം മുതൽ ഇതുവരെ ദുരന്തബാധിതരെ ചേർത്തുപിടിച്ചുള്ള പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു. ഓരോ ഇടപെടലിലും സർക്കാരിന്റെ കരുതലുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ മുഴുവൻ കുടുംബങ്ങളെയും 28 ദിവസംകൊണ്ട്‌ താൽക്കാലികമായി പുനരധിവസിപ്പിച്ചു. ദുരന്തബാധിതർക്ക്‌ ഇതുവരെ 20 കോടിയോളം…

Read More

    കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി

    കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി . കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകിയത്.     സംസ്ഥാനത്ത് കേരള വിഷൻ നൽകിയ മൂന്നാമത്തെ ആംബുലൻസ് ആണിത്.   കൈനാട്ടി ജനറൽ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖ് ആംബുലൻസ് കൈമാറി. വർഷങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി കൽപ്പറ്റ ജനറൽ…

    Read More

      എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് പാര്‍ക്കിങ് സൗകര്യം സജ്ജമായി

      എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പുതിയ പാര്‍ക്കിങ് സൗകര്യം സജ്ജമായി. ലക്കിടി ദേശീയ പാതയ്ക്ക് സമീപമുള്ള താസ്സ ഹോട്ടലിനോട് ചേര്‍ന്നാണ് പാര്‍ക്കിങ് സൗകര്യം സജ്ജീകരിച്ചത്. സന്ദര്‍ശകര്‍ക്കായി ടിക്കറ്റ് കൗണ്ടറും ശുചിമുറി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തളിപ്പുഴ മുതല്‍ പാര്‍ക്കിങ് ഏരിയ വരെയുള്ള ദേശീയ പാതയോരത്ത് പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് സൈനേജ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിങ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിന് ചങ്ങല വേലി സജ്ജീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

      Read More

      ആദിവാസി വിഭാഗങ്ങൾക്കു നേരെയുള്ള തുടർച്ചയായ അതിക്രമങ്ങൾ; ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് വകുപ്പ് മന്ത്രി ഒ.ആർ കേളു രാജിവെക്കണം: എ യൂസുഫ്

      മാനന്തവാടി: പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു തന്റെ മണ്ഡമായ മാനന്തവാടിയിൽ ആദിവാസി വിഭാഗങ്ങൾക്കു നേരെ നടക്കുന്ന തുടർച്ചയായ അതിക്രമങ്ങളുടെ ധാർമിക ഉത്തരവാദിത്വമേറ്റടുത്ത് കൊണ്ട് രാജി വെക്കണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്. എസ്ഡിപിഐ മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു മാസത്തിനിടക്ക് തിരുനെല്ലി ബേഗൂരിൽ മൂന്ന് ആദിവാസി കുടുംബങ്ങളുടെ കുടിൽ പൊളിച്ചതും, പയ്യമ്പള്ളി കൂടൽകടവിൽ മാതനന്ന ആദിവാസി മധ്യവയസ്കൻ അക്രമത്തിനിരയായതും, എടവക വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ വയോധികയുടെ…

      Read More

      വികസന പദ്ധതികളുടെ തുടർപ്രവർത്തനം വേഗത്തിലാക്കണം: ജില്ലാ വികസന സമിതി ജില്ലയിലെ മുഴുവൻ വാർഡുകളിലും റെയിൻഗേജ് സംവിധാനം ഒരുക്കണം.

      കൽപ്പറ്റ : ജില്ലയിലെ വികസന പദ്ധതികളുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് സ്പോട്സ് കൗൺസിൽ ഹാളിൽ എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം. ദേശീയപാത വികസന പ്രവർത്തികൾ വേഗത്തിലാക്കണമെന്നും യോഗം നിർദേശിച്ചു. ദേശീയപാത നാലുവരിയാക്കാനുള്ള തടസം നീക്കാൻ മന്ത്രി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക യോഗം ചേരും. കൈനാട്ടി ജങ്ഷൻ മുതൽ കൽപ്പറ്റ ബൈപ്പാസ് ജങ്ഷൻ വരെയുള്ള ദേശീയപാത…

      Read More

      ശുചിത്വ ക്വിസ്മത്സരം നടത്തി

      മീനങ്ങാടി : ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തില്‍ മാലിന്യ മുക്ത നവകേരള ക്യാമ്പയിന്‍, സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാതല ശുചിത്വ ക്വിസ് മത്സരം നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന മത്സരത്തില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 108 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നവ കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു ക്വിസ് നിയന്ത്രിച്ചു. മത്സരത്തില്‍ യു പി വിഭാഗത്തില്‍ പാര്‍വ്വതി മാരാര്‍, ഇ. പാര്‍വണ ടീം ഒന്നാം സ്ഥാനവും…

      Read More

      എസ്എസ്എൽസി മുന്നേറ്റം; കഠിനാധ്വാനത്തിന്റെയും ഏകോപനത്തിന്റെയും ഫലം: ജുനൈദ് കൈപ്പാണി

      തരുവണ: എസ്എസ്എൽസി പരീക്ഷാവിജയത്തിൽ വയനാട് ജില്ല ആറാം സ്ഥാനത്തെത്തിയത് എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമാണെന്ന് വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.എസ്.എസ്.എൽ.സി ക്യാമ്പുകളും ഗോത്രവിഭാഗത്തിനു വേണ്ടിയുള്ള പ്രത്യേക ക്യാമ്പുകളും ഉയരെ പോലെയുള്ള പഠനസഹായികളും ജില്ലാപഞ്ചായത്തിൻ്റെയും നഗരസഭകളുടേയും നേതൃത്വത്തിൽ ലഭ്യമാക്കി. ഇത്തരത്തിലുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കനും ഫലപ്രദമായി വിനിയോഗിക്കാനും നിലകൊണ്ട മുഴുവനാളുകളേയും നന്ദിയോടെ പ്രശംസിക്കുന്നതായും ജുനൈദ് കൈപ്പാണി പറഞ്ഞു. കരിങ്ങാരി ഗവ.യു.പി സ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി സ്കൂൾതല…

      Read More

        ‘ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല’; നടുക്കുന്ന അനുഭവം പങ്കുവെച്ച് കള്ളാടി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികൾ

        കൽപ്പറ്റ | വയനാട് കള്ളാടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ അത്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയ എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഇപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. തങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് അവർക്ക് വിശ്വാസിക്കാനാവുന്നില്ല. മീനാക്ഷിപുരം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തമിഴ് സ്വദേശികളായ കൂറമ്മാളും ഭർത്താവ് ബൽരാജുമാണ് കുത്തിയൊലിച്ചെത്തിയ മണ്ണിലും വെള്ളത്തിലും നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ രണ്ട് പേർ. ഇവർ ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ട് എഴുന്നേറ്റ് വരുന്നത് ദുരന്തത്തിന്റെ സി സി ടി വി ദൃശ്യങ്ങളിൽ കാണാം.   വൻതോതിൽ മണ്ണും കല്ലും കുത്തിയൊലിച്ചു…

        Read More

        ഡബ്യു ഒ .യു.പി സ്കൂൾ മുട്ടിൽ എഴുപത്തഞ്ചാം വാർഷികം – വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

        മുട്ടിൽ: ഡബ്യു. ഒ യു.പി സ്കൂൾ മുട്ടിലിൻ്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ പി.ടി. എ യുടേയും മാനേജ് മെൻ്റിൻ്റെയും നേതൃത്വത്തിൽവിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ജനുവരി 27 ന് ജില്ലയിലെ യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ജില്ലാ തല ഫുട്ബാൾ മത്സരം , ജനുവരി 30 ന് യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നാടൻ പാട്ട് മത്സരം , ജനുവരി 31 ന് യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം , ഫെബ്രുവരി 4 ന് സ്കൂൾ വാർഷികം…

        Read More