ഇന്ത്യാ സ്റ്റോറി നാടകയാത്ര : സ്വാഗതസംഘം രൂപീകരിച്ചു

മാനന്തവാടി :കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ മാനന്തവാടിയിലെത്തുന്ന ‘ഇന്ത്യ സ്റ്റോറി’ എന്ന നാടക യാത്രയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. മാനന്തവാടി ഓഫീസേർസ് ക്ലബ്ബിൽ ചേർന്ന യോഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തിൽ നടത്തുന്ന നാടകയാത്ര ജനുവരി 22 ന് മാനന്തവാടിയിലെത്തും. *സംഘാടക സമിതി* ചെയർമാൻ. ജസ്റ്റിൻ ബേബി (പ്രസിഡന്റ്‌ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌) വൈസ് ചെയർമാൻ. മുസ്തഫ ദ്വാരക, പ്രിൻസ് അബ്രഹാം,…

Read More

കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു

വൈത്തിരി : ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ അഖിൽ പി സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മാർക്കറ്റിങ് ചിത്ര ആർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ എൽസി ജോർജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനിഷ്…

Read More

ആരോഗ്യ സർവകലാശാല അത്‌ലറ്റിക്ക് മീറ്റ്: വയനാട് സ്വദേശിക്ക് ഇരട്ട സ്വർണം

കൽപ്പറ്റ: തിരുവനനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആരോഗ്യ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ വയനാട് സ്വദേശിക്ക് ഇരട്ട സ്വർണം. മീനങ്ങാടി സ്വദേശി ഐശ്വര്യ റോയിയാണ് 5000 മീറ്റർ , 10000 മീറ്റർ ഓട്ടമത്സരത്തിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കിയത്. കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ നാലാം വർഷം എംബിബിഎസ് വിദ്യാർഥിയാണ് ഐശ്വര്യ. മീനങ്ങാടി കുമ്പളേരി വെട്ടുവേലിൻ വജെ റോയ് , സുമ ദമ്പതികളുടെ മകളാണ് ഐശ്വര്യ

Read More

കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ വിധി നാല് മണിക്ക്. 

കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ വിധി നാല് മണിക്ക്. കൽപ്പറ്റ :ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ക്കും ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.പ്രസിഡണ്ട് എൻ.ഡി. അപ്പച്ചനും കെ.കെ. ഗോപിനാഥനും വേണ്ടിയുളള ജാമ്യാപേക്ഷയിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക് വിധി പറയും.   ജില്ലാ സെഷൻസ് ജഡ്ജ് എസ്.ജയകുമാർ ജോൺ ആണ് ഇന്ന് രാവിലെ കേസ് പരിഗണിച്ചത്.

Read More

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു.

ബത്തേരി : ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന് 100 തൊഴിൽ എന്നുള്ള ലക്ഷ്യത്തോടു കൂടി യു പി എ സർക്കാർ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി വിഹിതങ്ങൾ വെട്ടി കുറച്ചു തൊഴിൽ ദിനം 50 പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നതായി തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ പ്രവർത്തക കൺവൻഷൻ കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയുടെ രൂപീകരണ കാലഘട്ടത്തിൽ കർഷക തൊഴിലാളികൾക്കുള്ള കൂലി നൽകുമെന്ന് പ്രഖ്യാപിത നയത്തിൽ നിന്നും കൊടുക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല. നാമമാത്രമായ കൂലി…

Read More

ബീവറേജ് കുത്തി തുറന്ന് മോഷണം: പ്രതികൾ പിടിയിൽ

തൊണ്ടർനാട് : തൊണ്ടർനാട് കോറോത്തെ ബിവറേജ് ഔട്ലറ്റിൽ മോഷണം നടത്തിയ പ്രതികൾ പിടിയിലായി. പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവർ മോഷ്ടിച്ചത്. പ്രതികളുടെ ചിത്രം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഒ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.പി. അബ്ദുൽ അസീസ്, കെ. മൊയ്തു, ബിൻഷാദ്…

Read More

അമരക്കുനിയിലെ കടുവക്ക് പരിക്ക് കാലിന്

പുൽപ്പള്ളി : അമരക്കുനി മേഖലയിലെ ജനവാസ മേഖലയിലിറങ്ങി കൂട്ടിലായ കടുവക്ക് മുൻകാലുകളിൽ പരിക്ക് . എട്ട് വയസുള്ള കടുവയാണ് ഇന്നലെ കൂട്ടിലായത്. ഇന്ന് ഡിഎഫ്ഒ അജിത്ത് കെ രാമൻ , വെറ്ററിനറി സർജൻമാരായ അജേഷ് മോഹൻദാസ്, ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ കടുവയെ പരിശോധിച്ച് ചികിത്സ ആരംഭിച്ചു. കടുവ കുപ്പാടിയിലെ ചികിത്സാകേന്ദ്രത്തിലാണുള്ളത്.

Read More

മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം

കൽപ്പറ്റ : മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ സിജി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ഭാഷയോടും സാഹിത്യത്തോടുമുള്ള ജൈവബന്ധം സംസ്കാരത്തിൻ്റെ ഭാഗമാണെന്നും ‘സംസ്കാരം സമ്പുഷ്ടമാകണമെങ്കിൽ ഭാഷയെ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യവും ചരിത്രവും വേറിട്ടുനിൽക്കുന്ന വിഷയങ്ങളല്ല. അവ പരസ്പരപൂരകമായാണ്…

Read More

സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം

മാനന്തവാടി: സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം. പി ടി സുഭാഷ് സംവിധാനം നിർവഹിച്ച ” ദുരന്തം “എന്ന നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. ചരിത്രത്തിൽ ആദ്യമയാണ് ഈ നേട്ടം കൈവരിക്കുന്നത്. സ്കൂൾ മേധാവി ഷെരിഫ് കെ, ഷിബി മാത്യു, ഗോകുൽ പി, മതി എം എന്നിവർ ആശംസകൾ നേർന്നു. എം മധു ശ്രീനിവാസൻ ടി വി എന്നിവർ ആശംസകൾ നേർന്നു : സിദ്ധാർഥ്,ഇനോഷ് എന്നിവർ അഭിനയത്തിന് ജഡ്ജസിന്റെ പ്രത്യേക…

Read More

പാൽ സംഭരണ വാഹനം പ്രവർത്തനം ആരംഭിച്ചു.

വെള്ളമുണ്ട എട്ടേനാൽ : വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പൊതുഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച്‌ വാങ്ങിയ സംഭരണ-വിതരണ വാഹനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ എ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിവേദ് എംഡി, പി. ടി മത്തായി,സ്റ്റീഫൻ കെ. യു, മത്തായി കെ. കെ, ചന്ദ്രൻ പി. കെ. ബിജു പി.എം, തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ക്ഷീര കർഷകരും സംഘം…

Read More