കാട്ടിക്കുളം ടൗണിലെ ട്രാഫിക് പരിഷ്‌കാരം ഇന്നു മുതൽ
കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് ട്രാഫിക് കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള ട്രാഫിക് പരിഷ്‌കാരങ്ങൾ ഇന്ന് (ഡിസംബർ 6) മുതൽ കാട്ടിക്കുളം ടൗണിൽ നടപ്പിൽ വരും.3 വീൽ ഓട്ടോ പാർക്കിംഗ് കാട്ടിക്കുളം ബിസ്മില്ല സ്റ്റേഷനറി കട മുതൽ അമ്മാനി റോഡ് വരെ. അധികം പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ റോഡിൽ ഇടതു വശം ചേർന്ന് ഒറ്റ വരിയായി പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ പാർക്കിംഗ് നടത്തുക. ജീപ്പ് (ടാക്‌സി) പനവല്ലി റോഡ് മുതൽ മുത്തൂറ്റ് ഫിൻ കോർപ്പ് വരെയുള്ള ഭാഗത്ത് പാർക്കിംഗ് നടത്തുക….
