കൺസ്യൂമർഫെഡ് ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: കൺസ്യൂമർഫെഡ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ 10 കേന്ദ്രങ്ങളിൽ വിലക്കയറ്റത്തിന്റെ കാലത്ത് സ്കൂൾ വിപണിയിൽ ആശ്വാസമേകുന്ന കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. ആദ്യവില്പന കൺസ്യൂമർഫെഡ് ഡയറക്ടർ രുഗ്മിണി സുബ്രമണ്യൻ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ഒരു കൂടക്കീഴിൽ അണിനിരത്തി ജില്ലയിലെ 10 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ…
