എസ് എഫ് ഐ കോട്ടത്തറ ഏരിയ സമ്മേളനം നടത്തി.

    കണിയാമ്പറ്റ :എസ് എഫ് ഐ കോട്ടത്തറ ഏരിയ സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം സ:പി അക്ഷര ഉത്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ സ:കൃഷ്ണ ഭട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഏരിയ ജോ.സെക്രട്ടറി സ:അതുൽ ശങ്കർ രക്തസാക്ഷി പ്രമേയവും ഏരിയ സെക്രട്ടറി സ:നീരജ് കെ ഇന്ദ്രൻ പ്രവർത്തനറിപ്പോർട്ടും സ:അഭിൻ ബാബു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ സ:ടി എസ് സുരേഷ് സ്വാഗതവും വൈസ് ചെയർമാൻ സ:ലത്തീഫ് മേമാടൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ :- (പ്രസിഡന്റ് )സ:നിരഞ്ചു കെ ഇന്ദ്രൻ, സെക്രട്ടറി…

    Read More

    ചൂട് നാല് ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്

    തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും ഉയര്‍ന്ന പകല്‍താപനില അനുഭവപ്പെട്ടത്– 36.2 ഡിഗ്രി സെല്‍സ്യസ്. കോട്ടയത്ത് 35.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇന്നും ഉയര്‍ന്ന ചൂടിന് സാധ്യതയുണ്ട്. മഴ കുറയുന്നതും മേഘാവരണം ഇല്ലാത്തതുമാണ് ചൂട് പെട്ടെന്ന് ഉയരാന്‍ കാരണം. വ്യാഴാഴ്ച മുതല്‍ മധ്യകേരളത്തിലെ ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.         നാളെ വരെ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍സ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്….

    Read More

      നർകോടിക് കേസ് സ്റ്റഡി പ്രസന്റഷനിൽ വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥന് ഒന്നാം സ്ഥാനം

      കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ നർകോടിക് സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹസ്സൻ ബാരിക്കൽ ഒന്നാം സ്ഥാനം നേടി. മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിൽ നൂതന സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. മികച്ച പ്രകടനത്തിന് CDTI ഡയറക്ടർ പ്രശംസാപത്രം നൽകി ആദരിച്ചു. വയനാട് ജില്ലാ…

      Read More

      തുടർക്കഥയാവുന്ന ആദിവാസി പീഡനങ്ങൾക്ക് അറുതി വരുത്താൻ കർശന നിയമനടപടികൾ സ്വീകരിക്കണം: വെൽഫെയർ പാർട്ടി

      കൽപ്പറ്റ: ജില്ലയിൽ വർദ്ദിച്ചു വരുന്ന ആദിവാസി പീഢനങ്ങൾക്ക് അറുതി വരുത്താൻ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആദിവാസികൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ നടപടികൾ വൈകിപ്പിക്കുകയും കുറ്റകാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുകയും ചെയ്യുന്ന തരത്തിൽ സർക്കാർ സംവിധാനങ്ങൾ മാറിപ്പോയിരിക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിശിഷ്യ പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ നിന്നടക്കം നിരവധിയായ പീഢന വാർത്തകൾ പുറത്ത് വന്നിട്ടും ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ കഴിയാത്തത് കടുത്ത പ്രതിഷേധാർഹമാണ്. കഴിഞ്ഞ ദിവസം പയ്യമ്പള്ളിയിലെ ചെമ്മാട്…

      Read More

      തുടരുന്ന കർഷക ആത്മഹത്യകൾക്ക് മറുപടി വേണം: കെ സി വൈ എം മാനന്തവാടി രൂപത

      മാനന്തവാടി : കേരളത്തിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളുടെ തുടർച്ചയായി വീണ്ടും കർഷക ആത്മഹത്യ. വയനാട്ടിലെ മാനന്തവാടിക്കടുത്തുള്ള എള്ളുമന്ദം സ്വദേശി അനിൽ (32) കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ആളുകളുടെ പ്രധാന വരുമാന മാർഗം കാർഷിക മേഖലയാണ്.കടം വാങ്ങി കൃഷിയിറക്കുന്ന കർഷകരുടെ എണ്ണവും ഒട്ടും കുറവല്ല. വന്യജീവി ആക്രമണവും കാലവസ്ഥവ്യതിയാനം മൂലം നശിക്കുന്ന വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും വിലത്തകർച്ചയുടെ പരിണിത ഫലമായി ഉണ്ടാകുന്ന കടബാധ്യതയും സംസ്ഥാനത്ത് കർഷക ആത്മഹത്യ ദിനംപ്രതി വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് കെ സി…

      Read More

        കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കാൻ ശിൽപശാലയുമായി ഹ്യൂം സെന്റർ

        കൽപറ്റ: വയനാട് ജില്ലയുടെ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക കാലാവസ്ഥാ കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള ഏകദിന ശിൽപശാല ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാലാവസ്ഥ കർമ്മ പദ്ധതി തയ്യാറാക്കാൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നൂറിലധികം പ്രതിനിധികൾ ശിൽപശാലയിൽ സജീവമായി…

        Read More

          അനുസ്മരണ പൊതുയോഗം നടത്തി

          കാട്ടിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാവലിയിൽ സഖാക്കൾ പി കെ വാസു, ആർ സുകുമാരൻ അനുസ്മരണ പൊതുയോഗം നടത്തി. അനുസ്മരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവൻ ഉദ്ഘാടനം നിർവ്വഹിച്ചു.പാർട്ടി ജില്ലാ കമ്മിറ്റി അംഗം വി ഹാരിസ് രാഷ്രീയ വിശദീകരണം നടത്തി. കാട്ടിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി കെ പുരുഷോത്തമൻ, ഏരിയ കമ്മിറ്റി അംഗം കെ ആർ ജിതിൻ, വത്സല കുമാരി,ഗിരിജ ടീച്ചർ,അജയൻ മാസ്റ്റർ, പി ആർ ഷിബു, കെ സിജിത്ത്,…

          Read More

          ജി.കെ.എം.സി.സി മെഡിക്കൽ കൂപ്പൺ ആറാം ഘഡു ഫണ്ട് കൈമാറി

          കമ്പളക്കാട് : ദയാപോളി ക്ലിനിക്കുമായി സഹകരിച്ചു ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മറ്റി നടപ്പിലാക്കിയ ബഹു:ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മെഡി കൂപ്പൺ ആറാം ഘടു ഫണ്ട് കൈമാറ്റം സബ് കമ്മിറ്റി കൺവീനർ റഷീദ് പള്ളിമുക്ക് ദയാ മെഡിക്കൽ ഡറക്ടർ ഷംസുവിന് പഞ്ചയാത്ത് ഗ്ലോബൽ കെഎംസിസി ഭാരവാഹികൾ ഗഫൂർ പാറമ്മൽ,റിയാസ് എംകെ,സബ് കമ്മറ്റി ഭാരവാഹികൾ ജലീൽ സി,മുനീർ സികെ ക്ലിനിക് സുപ്രവൈസർ ജലീൽ എന്നിവരുടെ സാനിധ്യത്തിൽ കൈമാറി.

          Read More

          സിജുവിനെ ജനമൈത്രി പോലീസ് ആദരിച്ചു

          കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാല ബിരുദാനന്തര ബിരുദ മലയാളം വിഷയത്തില്‍ പാഠഭാഗമാക്കിയ ഗോത്രഭാഷാ കാവ്യ സമാഹാരം ‘വല്ലി’ രചിച്ച മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിജു സി. മീനയെ വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉപഹാരസമര്‍പ്പണം നടത്തി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.എല്‍. ഷൈജു, ജില്ലാ ജനമൈത്രി അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, സിജുവിന്റെ ഭാര്യ രഞ്ജിത, മറ്റു പോലീസ്…

          Read More

            “സമ്മതിദാന അവകാശം” ടേബിൾ ടോക്ക് സംഘടിപ്പിച്ച് മുട്ടിൽ എൻഎസ്എസ് യൂണിറ്റ് 

            മുട്ടിൽ: WOVHSS മുട്ടിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മതിദാന അവകാശത്തിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. വോട്ടവകാശത്തിൻ്റെ പ്രാധാന്യവും ജനാധിപത്യ സംവിധാനത്തിൽ പ്രബുദ്ധമായ പൗര ബോധത്തിൻ്റെ അനിവാര്യതയും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിച്ചത്. സ്റ്റാഫ് സെക്രട്ടറി സുമയ്യ സി.എച്ച് ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ, ലീഡർ മുഹമ്മദ് ഫാദിൽ പി.കെ, വിദ്യാർത്ഥികളായ മുഹമ്മദ് നിഹാൽ, നബീൽ, അമൽ ജോസഫ്, തെസ്നി, നേഹ ഫാത്തിമ, മലീഹ…

            Read More