സർവജന സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം: വിളംബര ജാഥ നടത്തി

സുൽത്താൻ ബത്തേരി : ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി. ജനുവരി പത്താം തീയതി തുടങ്ങി ഒരു വർഷം നീണ്ടു നിൽക്കുന്ന എഴുപത്തിയഞ്ചാ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിന്റെ മുന്നോടിയായാണ് ബത്തേരിയിൽ വിളംബര ജാഥ നടത്തിയത്. സൈക്കിൾ റാലി, വിവിധയിനം പ്ലോട്ടുകൾ, ലേസിയം, കൈകൊട്ടിക്കളി, കഥകളി, തെയ്യം, ശിങ്കാരിമേളം, തൈക്കോണ്ടോ, തുടിതാളം, എൻ സി സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, സ്കൂൾ ഫുട്ബോൾ ടീം എന്നിവയുടെ അകമ്പടിയോടെ വിദ്യാർത്ഥികളും…

Read More

ഡിസിസി ട്രഷററുടെ ആത്മഹത്യ: 15 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കൽപ്പറ്റ: ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെയും മകൻ്റെയും മരണത്തിൽ ഈ മാസം 15 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്നാണ് വാക്കാൻ നിർദ്ദേശം നൽകിയത്. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദ്ദേശം. ഡിസിസി ട്രഷററുടെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ പ്രതികൾ കോടതിയെ സമീപിച്ചിരുന്നു. കേസിൽ നാല് പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഐ സി…

Read More

ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ പിടികൂടി

മാനന്തവാടി : കാട്ടിക്കുളം എടയൂർക്കുന്നിന് സമീപം കൂട്ടംതെറ്റിയെത്തിയെ കുട്ടിയാനയെ വനപാലകർ പിടികൂടി. ആർ ആർ ടി സംഘമാണ് കുട്ടിയാനയെ സുരക്ഷിതമായി പിടികൂടിയത്. കുട്ടിയാനക്ക് കാലിനും തുമ്പിക്കൈക്കും പരിക്കുണ്ട്. പരിക്ക് വന്യമൃഗാക്രമണത്തിൽ സംഭവിച്ചതാണെന്നാണ് സൂചന. പിടികൂടിയ കുട്ടിയാനയെ തോൽപ്പെട്ടി റെയിഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി

Read More

വയനാട് വിത്തുത്സവം 2025 കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു

വയനാട് ആദിവാസി വികസന പ്രവർത്തക സമിതി എം എസ് സ്വാമിനാഥൻ ഗവേഷണനിലയം കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി നൽകിവരുന്ന ആദിവാസി കർഷക കുടുംബത്തിനുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനു അപേക്ഷ ക്ഷണിക്കുന്നു. കൃഷിയിടത്തിലെ കാർഷിക, വൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസി കർഷക കുടുംബത്തിനെയായിരിക്കും അവാർഡിനായി തിരഞ്ഞെടുക്കുക. മുൻ വർഷങ്ങളിൽ അവാർഡിന് അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല . അവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ്യരായവരുടെ കൃഷിയിടം സന്ദർശിച്ചു വിലയിരുത്തിയതിനുശേഷം മാത്രമേ അവാർഡിനായി പരിഗണിക്കൂ . അവാർഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. അവസാനതീയതി 20…

Read More

പി ടി കുഞ്ഞിമുഹമ്മദ് അനുസ്മരണവും പുരസ്‌കാര വിതരണവും 12ന്

കല്‍പ്പറ്റ: കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പി ടി കുഞ്ഞിമുഹമ്മദ് അനുസ്മരണവും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പി.ടി.ക്ക പുരസ്‌കാര വിതരണവും 12ന് ഞായറാഴ്ച നടക്കും. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയ പാലിയേറ്റീവ്, സിവില്‍ ഡിഫന്‍സ് വളണ്ടിയറും ചൂരല്‍മല കാരുണ്യ റസ്‌ക്യൂ ടീം അംഗവുമായ ചൂരല്‍മല സ്വദേശി വൈ.യുനാഫിനെയാണ് ഇത്തവണ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഭാരവാഹികളായ പ്രസിഡണ്ട് സൂപ്പി കല്ലങ്കോടന്‍, സെക്രട്ടറി കെ.പി ബഷീര്‍, വൈസ് ചെയര്‍മാര്‍ പി.കെ അയ്യൂബ്, ട്രഷറര്‍ യു.കെ ഹാഷിം…

Read More

“ബയോ പാർക്ക്” നിർമ്മാണത്തിന്റെ ഉദ്ഘാടനം നടത്തി

എടവക : എടവക ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് എം.സി.എഫ് പരിസരത്ത് നടപ്പിലാക്കിയ “ബയോ പാർക്ക്” നിർമ്മാണത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചുപ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ , വാർഡ് മെമ്പർ ഉഷ വിജയൻ എന്നിവർ സംസാരിച്ചു.

Read More

ഉരുള്‍പൊട്ടല്‍ മേഖലയിലെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി; 123 സ്ഥലങ്ങളില്‍ സര്‍വ്വെ കല്ലിട്ടു

കൽപ്പറ്റ :മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പ്രദേശത്തെ ഗോ, നോ ഗോ സോണ്‍ മേഖലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലായി 123 സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തലിന്റെ ഭാഗമായി സര്‍വ്വെ കല്ലിട്ടത്. അടയാളപ്പെടുത്തലിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വ്വെ കല്ല് പറിച്ചുമാറ്റിയാലും കണ്ടെത്താന്‍ കഴിയും വിധത്തില്‍ ജിയോ കോഡിനേറ്റ് ഉള്‍പ്പെടുത്തിയാണ് തത്സമയം കല്ലുകള്‍ സ്ഥാപിച്ചത്. ജനുവരി ഏഴിന് ആരംഭിച്ച അടയാളപ്പെടുത്തലില്‍ വെള്ളരിമല വില്ലേജ് ഓഫീസിന് സമീപത്തു നിന്നും ഡാം സൈറ്റ് വരെയും തിരിച്ച്…

Read More

ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ അറസ്‌റ്റ്‌ ചെയ്യണം: സിപിഐഎം

കൽപ്പറ്റ: ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നാംപ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കളെയും അടിയന്തരമായി അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറസ്‌റ്റ്‌ വൈകരുത്‌. ഒരുനിമിഷം എംഎൽഎയായി തുടരാൻ ബാലകൃഷ്‌ണന്‌ അർഹതയില്ല. മരണം ആത്മഹത്യയല്ല, ഇരട്ടക്കൊലപാതകമാണെന്ന്‌ തെളിഞ്ഞു. ആത്മഹത്യാക്കുറിപ്പ്‌ പുറത്തുവന്നപ്പോൾതന്നെ രാജിവയ്‌ക്കേണ്ട ധാർമീക, രാഷ്‌ട്രീയ ബാധ്യത ഉണ്ടായിരുന്നു. എന്നാൽ തയ്യാറായില്ല. കേസിൽ അറസ്‌റ്റ്‌ ഉറപ്പാണ്‌. ഈ സാഹചര്യത്തിലെങ്കിലും രാജിവച്ച്‌ അന്വേഷണം നേരിടാൻ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ…

Read More

എം. ടി. അനുസ്മരണം നടത്തി

കൽപറ്റ: വയനാട് ജില്ലാ ലൈബ്രറി, പുരോഗമന കലാ സാഹിത്യ സംഘം, കൽപറ്റ സർവീസ് സഹകരണ ബാങ്ക്, കൽപറ്റ മേഖല സമിതി എന്നിവയുടെ നേതൃത്വത്തിൽ എം. ടി അനുസ്മരണം സംഘടിപ്പിച്ചു. കൽപറ്റ സർവീസ് സഹകരണ ബാങ്ക് ഹാളിൽ സാഹിത്യകാരൻ വി. ആർ. സുധീഷ് അനുസ്മരണം നടത്തി.”ഇരുളടഞ്ഞ നാലു കെട്ടുകൾ തകർത്ത് കാറ്റും വെളിച്ചവും ഉള്ള ജീവിതങ്ങൾക്കായി സ്വപ്നം കാണാൻ മലയാളി വായനക്കാരെ ഒരുക്കിയെടുത്ത ഉൽപതിഷ്ണുവാണ് എം.ടി എന്ന് വി.ആർ സുധീഷ് പറഞ്ഞു”.പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്…

Read More

ബൈക്ക് റാലിക്ക് സ്വീകരണം നൽകി കമ്പളക്കാട് വ്യാപാരികൾ

കമ്പളക്കാട് ടൗണിൽ കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ജൂബിലിയോട് അനുബന്ധിച്ചുള്ള ബൈക്ക് റാലിക്ക് സ്വീകരണം നൽകി. യൂണിറ്റ് വൈസ് പ്രസിഡണ്ട് വിനോദൻ വാവാച്ചി സെക്രട്ടറിമാരായ ജംഷീദ് കെ എം. മുത്തല് ലിച്ചി. എക്സിക്യൂട്ടീവ് മെമ്പർമാരായ അഫ്സൽ ടി കെ. വേണു സംഗമം. നൗഷാദ് സ്നേഹ.അഷ്റഫ് ശോഭ. മെജോ അഞ്ജലി. എന്നിവർ നേതൃത്വം നൽകി.

Read More